സീരിയല്‍, ടെലിഫിലിം നടിയും സംഘവും കഞ്ചാവുമായി പിടിയില്‍. ആറു കിലോയോളം വരുന്ന കഞ്ചാവ് കാറിനുള്ളില്‍ വെച്ച് യാത്ര ചെയ്ത മലപ്പുറം കോട്ടപ്പടി സ്വദേശിനി തോല്‍പ്പറമ്പത്ത് സാഹിറ(44)യാണ് പിടിയിലായത്. കോഡൂര്‍ ചെമ്മന്‍കടവ് ചോലക്കല്‍ പാലംപടിയില്‍ മുഹമ്മദ് ഷമീം (23), ഏനിക്കല്‍ വിപിന്‍ദാസ് (35) എന്നിവരും ഇവര്‍ക്കൊപ്പം അറസ്റ്റിലായി. എക്‌സൈസ് ഇന്റലിജന്‍സ് സംഘം നല്‍കിയ രഹസ്യ വിവരത്തെത്തുടര്‍ന്നാണു കഞ്ചാവു സഹിതം പ്രതികളെ പിടികൂടിയത്. കടത്താനുപയോഗിച്ച കാറും കസ്റ്റഡിയില്‍ എടുത്തു. കാറില്‍ സഞ്ചരിക്കുന്നതു കുടുംബമാണെന്നു തെറ്റിദ്ധരിപ്പിക്കാനാണു സ്ത്രീയെ കൂടെ കൂട്ടുന്നതെന്നു എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടിയിലായ സാഹിറ ഒട്ടേറെ ടെലിഫിലിമുകളിലും ആല്‍ബങ്ങളിലും അഭിനയിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. മൈസൂരുവില്‍നിന്നു കഞ്ചാവുമായി വരുമ്പോഴാണ് പിടിയിലായത്. നടിയും രണ്ടു യുവാക്കളും ഉള്‍പ്പെട്ട മൂന്നംഗ സംഘം കഞ്ചാവ് കടത്തുന്നുണ്ടെന്ന് എക്‌സൈസ് ഇന്റലിജന്‍സ് രഹസ്യവിവരം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കാളികാവ് എക്‌സൈസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.…
Read MoreTag: archana
ഈ വാര്‍ത്തകളെല്ലാം പച്ചക്കള്ളം! എന്നെയാരും അറസ്റ്റ് ചെയ്തിട്ടില്ല, ഞാനെന്റെ വീട്ടില്‍ സുഖമായിരിക്കുന്നു; പ്രചരണങ്ങള്‍ക്ക് മറുപടിയുമായി നടി അര്‍ച്ചന സുശീലന്‍
ജയില്‍ ഡിഐജിയ്ക്കൊപ്പം ഔദ്യോഗിക വാഹനത്തില്‍ പത്തനംതിട്ടയിലൂടെ കറങ്ങിയെന്ന ആരോപണത്തെത്തുടര്‍ന്ന് വിവാദത്തിലായ പ്രമുഖ സീരിയല്‍ നടി അര്‍ച്ചനാ സുശീലന്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി വീണ്ടും രംഗത്ത്. ഡിഐജിയുടെ കൂടെ കാറില്‍ യാത്ര ചെയ്തതിന്റെ പേരില്‍ തന്നെ അറസ്റ്റ് ചെയ്തെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായാണ് അര്‍ച്ചന എത്തിയത്. തന്നെയാരും അറസ്റ്റ് ചെയ്തിട്ടില്ലെന്നും താന്‍ സ്വന്തം വീട്ടില്‍ അച്ഛനും സഹോദരിക്കുമൊപ്പം ഉണ്ടെന്നും ഫേസ്ബുക്ക് ലൈവിലൂടെ അര്‍ച്ചന വ്യക്തമാക്കി. എന്തിനാണ് ഇത്തരത്തില്‍ വ്യാജപ്രചരണങ്ങള്‍ നടത്തുന്നതെന്ന് തനിക്കറിയില്ലെന്നും വാര്‍ത്തകളില്‍ യാതൊരു വിധത്തിലുമുള്ള വാസ്തവുമില്ലെന്നും അര്‍ച്ചന പറയുന്നു. ഒരു നടിയെന്ന തരത്തില്‍ പരിപാടിക്ക് ക്ഷണിക്കപ്പെട്ടതു കൊണ്ടാണ് താന്‍ പോയത്. തന്റെ കൂടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു. പോലീസില്‍ കമാന്റന്റ് ആയിരുന്ന തന്റെ പിതാവിന്റെ സുഹൃത്താണ് ഡിഐജി. പരിപാടി കഴിഞ്ഞപ്പോള്‍ തങ്ങളെ കാറില്‍ കൊണ്ടുവിടാമെന്ന് അദ്ദേഹം പറയുകയായിരുന്നു. എന്നാല്‍ ഇതിനെ ചിലര്‍ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുകയാണുണ്ടായത്. ഇതിനു…
Read Moreആര്‍ക്കും കയറി നിരങ്ങാന്‍ ഞാനൊരു പൊതുമുതലല്ല! ആ ഡിഐജി എനിക്ക് അമ്മാവനെ പോലെയാണ്, പോലീസുകാരനൊപ്പമുള്ള കറക്കത്തെപ്പറ്റി നടി അര്‍ച്ചന
ജയില്‍ ഡിഐജിയ്ക്കൊപ്പം ഔദ്യോഗിക വാഹനത്തില്‍ പത്തനംതിട്ടയിലൂടെ കറങ്ങിയെന്ന അരോപണത്തെത്തുടര്‍ന്ന് വിവാദത്തിലായ പ്രമുഖ സീരിയല്‍ നടി അര്‍ച്ചനാ സുശീലന്‍ ഈ വിഷയത്തില്‍ ആദ്യമായി പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് അര്‍ച്ചന തന്റെ ഭാഗം വിശദീകരിക്കുന്നത്. പത്തനംതിട്ടയില്‍ ഒരു പരിപാടിക്കു വന്നപ്പോഴാണ് ജയില്‍ ഡിഐജി പ്രദീപിനൊപ്പം നടി അര്‍ച്ചന ഔദ്യോഗിക കാറില്‍ കറങ്ങിയത്. ഇത് പിന്നീട് വലിയ പ്രശ്‌നമാകുകയും പ്രദീപിനെതിരേ വകുപ്പ് തല അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഈ സംഭം രാഷ്ട്രദീപിക അടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ആ നടി അര്‍ച്ചന സുശീലനാണെന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ സംഭവത്തെക്കുറിച്ച് അര്‍ച്ചന പറയുന്നത് ഇങ്ങനെ- സുഹൃത്തുക്കളേ നടന്ന സംഭവത്തിലെ വാസ്തവമറിയാതെ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നതില്‍ ഞാന്‍ അതീവ ദുഖിതയാണ്. ചാനലുകാര്‍ അവരുടെ റേറ്റിംഗ് പോയിന്റ് കൂട്ടാന്‍ വേണ്ടി ഉപയോഗിക്കുന്ന പൊതുമുതലുകളാണ് നടിമാര്‍ എന്നു ധരിക്കരുത്. സോഷ്യല്‍ മീഡിയയ്ക്ക് ധാരാളം നല്ലവശങ്ങള്‍ ഉണ്ട്. ഇപ്പോള്‍ ഞങ്ങള്‍…
Read Moreസീരിയല്‍ നടി അര്‍ച്ചന സുശീലന്‍ എന്നും വിവാദങ്ങളുടെ തോഴി, ഏഴു വര്‍ഷം മുമ്പ് പനങ്ങാടുവച്ച് നാട്ടുകാര്‍ തടഞ്ഞുവച്ച ചുവന്ന കാറില്‍ അനാശാസ്യത്തിന് പിടിയിലായത് ഇതേ നടി തന്നെ, അന്ന് രക്ഷപ്പെടുത്തിയത് ഉന്നതങ്ങളിലെ പിടിപാട്
പത്തനംത്തിട്ടയില്‍ ജയില്‍ ഡിഐജിക്കൊപ്പം ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്തതിന് സംശയനിഴലിലുള്ള സീരിയല്‍ താരം അര്‍ച്ചന സുശീലന്‍ വിവാദങ്ങളുടെ തോഴി. പല തവണ അനാശാസ്യത്തിന് പോലീസ് പിടിയിലായിട്ടുള്ള മലയാളി വേരുകളുള്ള നടിയെ രക്ഷപ്പെടുത്തിയത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധങ്ങള്‍ തന്നെ. 2011 ഏപ്രിലിലായിരുന്നു അര്‍ച്ചന ആദ്യമായി പരസ്യമായി പോലീസ് പിടിയിലാകുന്നത്. കൊച്ചി പനങ്ങാട് ആള്‍സഞ്ചാരമില്ലാത്ത ഇടറോഡില്‍ കിടന്നിരുന്ന ഒരു ചുവന്ന കാര്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കാര്‍ അവിടെ തന്നെ കിടക്കുന്നതു കണ്ട നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചു. ഇതിനിടെ കാര്‍ അതിവേഗം പാഞ്ഞുപോകാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടയുകയായിരുന്നു. പോലീസെത്തി പരിശോധിച്ചപ്പോഴാണ് കാറില്‍ നിന്ന് നടിയെയും രണ്ടു യുവാക്കളെയും കണ്ടെത്തുന്നത്. അന്ന് പാലാരിവട്ടം പോലീസ് സ്റ്റേഷനിലെത്തിച്ച നടിക്കെതിരേ അനാശാസ്യത്തിന് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഉന്നതങ്ങളില്‍ നിന്ന് വിളിയെത്തി. ഇതിനിടെ വിവരമറിഞ്ഞ് നാട്ടുകാരും രാഷ്ട്രദീപിക റിപ്പോര്‍ട്ടര്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകരും പോലീസ്…
Read Moreജയില്‍ ഡിഐജി പ്രദീപിനൊപ്പം കറങ്ങിയത് സീരിയല്‍ നടി അര്‍ച്ചനയെന്ന് അഭ്യൂഹം, കാറില്‍ മാതാപിതാക്കളുണ്ടെന്ന വാദവും പൊളിയുന്നു, മലയാളം വേരുകള്‍ മാത്രമുള്ള നടി എന്നും വിവാദങ്ങളുടെ തോഴി
സീരിയല്‍ നടിക്കൊപ്പം ഔദ്യോഗിക വാഹനത്തില്‍ കറങ്ങിയ ജയില്‍ ഡിഐജി ബി. പ്രദീപിനെതിരായ കുരുക്ക് മുറുകുന്നു. കറുത്തമുത്ത് ഉള്‍പ്പെടെ നിരവധി സീരിയലുകളിലും ചില സിനിമകളിലും അഭിനയിച്ച നടിയാണ് ഡിഐജിക്കൊപ്പം സര്‍ക്കാര്‍ അനുവദിച്ച വാഹനത്തില്‍ കറങ്ങിയത്. ഡല്‍ഹിയില്‍ ജനിച്ച് മലയാളത്തില്‍ സജീവമായ അര്‍ച്ചന സുശീലനാണ് ഈ നടിയെന്നാണ് സീരിയല്‍ രംഗത്തുള്ളവര്‍ പറയുന്നത്. മുമ്പും ചില വിവാദ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പറയപ്പെടുന്ന ഈ നടി സീരിയല്‍ രംഗത്ത് സജീവമാണ്. മലയാള സീരിയലുകളിലാണ് സജീവമാണെങ്കിലും ജനിച്ചതും വളര്‍ന്നതും കേരളത്തിനു വെളിയിലാണ്. കേരളത്തില്‍ കുടുംബവേരുകള്‍ ഉണ്ടെന്നതൊഴിച്ചാല്‍ മലയാളവുമായുള്ള ബന്ധം കമ്മിയാണ്. കഴിഞ്ഞ മാര്‍ച്ചില്‍ ജയില്‍ ദിനാഘോഷത്തോട് അനുബന്ധിച്ച് പത്തനംതിട്ടയില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ നടിയുമായി ഡിഐജി ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്തുവെന്നാണ് ആക്ഷേപം. ദക്ഷിണ മേഖലയിലെ ഒരു ജയിലിലെ വാര്‍ഷികത്തിന് ഈ നടിയെ പങ്കെടുപ്പിച്ചുവെന്നും ആരോപണങ്ങളുണ്ട്. ജയില്‍ മേധാവി ആര്‍. ശ്രീലേഖയ്ക്കു ലഭിച്ച ഊമക്കത്താണ്…
Read More