അമേരിക്കയുടെ നിഗൂഢ സൈനിക കേന്ദ്രം ഏരിയ 51 റെയ്ഡ് ചെയ്യാന്‍ ധാരാളം പേര് നാളെ (സെപ്റ്റംബര്‍ 20) നെവാഡയിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് പ്രദേശത്തെ സുരക്ഷ ശക്തമാക്കി. ഏരിയ51 മുകളിലൂടെ പറക്കുന്ന വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് (എഫ്എഎ) ഏരിയ 51 ന് മുകളിലുള്ള വ്യോമാതിര്‍ത്തി അടച്ചുപൂട്ടിയതായി അറിയിച്ചു. ഈ റൂട്ടുകളില്‍ അപകടമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പൈലറ്റുമാര്‍ക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് കൈമാറിയിട്ടുണ്ട്. യുഎസ് വ്യോമസേന ഉപയോഗിക്കുന്ന സൈനിക പരിശീലന മേഖലയായ നെവാഡ ടെസ്റ്റ് ആന്‍ഡ് ട്രെയിനിങ് റേഞ്ചിന് സമീപം, നെവാഡയിലെ റേച്ചലിന് തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലൂടെ വിമാനങ്ങള്‍ പറക്കുന്നതിന് ഈ ആഴ്ച ആദ്യം തന്നെ എഫ്എഎ രണ്ട് നോട്ടാമുകള്‍ പുറപ്പെടുവിച്ചിരുന്നു. സെപ്റ്റംബര്‍ 18 ബുധനാഴ്ച മുതല്‍ സെപ്റ്റംബര്‍ 23 തിങ്കളാഴ്ച വരെയാണ് നിരോധനം. 1950 കള്‍ മുതലാണ് അമേരിക്കയിലെ നെവാഡയില്‍ സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാന…
Read More