ലോകത്ത് ഏറ്റവും ദുരൂഹമായ സൈനിക കേന്ദ്രം ഏതെന്നു ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേ ഏവരുടെയും നാവിന്തുമ്പില് വരൂ…അതാണ് അമേരിക്കയുടെ ഏരിയ 51. അടുത്ത മാസം ഇവിടേക്ക് ഒരു കൂട്ടം സോഷ്യല്‍മീഡിയ ആക്ടിവിസ്റ്റുകള്‍ ‘റെയ്ഡ്’ ചെയ്യാന്‍ തയാറെടുക്കുകയാണ്. എന്നാല്‍ അമേരിക്കയ്ക്ക് മാത്രമല്ല സമാനമായ ‘ടോപ് സീക്രട്ട്’ സൈനിക കേന്ദ്രം ചൈനയുടെ കൈവശവും ഉണ്ടെന്നാണ് ചിലര്‍ കണ്ടെത്തിയിരിക്കുന്നത്. ചൈനയെപ്പറ്റിയുള്ള ഊഹാപോഹങ്ങള്‍ക്ക് വിദേശ മാധ്യമങ്ങളില്‍ എന്നും വന്സ്ഥാനമാണുള്ളത്. എന്തിലും നിഗൂഢതകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന സൈദ്ധാന്തികര്‍ക്ക് വീണുകിട്ടിയ ഒരു പുതിയ വാര്‍ത്തയാണ് ചൈനയിലെ ഏരിയ 51. ഇത് സംബന്ധിച്ച് സ്കോട്ട് സി വാരിങ് എന്നൊരാള്‍ യുട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗാന്‍സു പ്രവിശ്യയിലെ മംഗോളിയന്‍ അതിര്‍ത്തിക്കടുത്തുള്ള മരുഭൂമിയിലെ ഒരു രഹസ്യ താവളമാണിതെന്നാണ് അദ്ദേഹം വാദിത്തുന്നത്. ഗൂഗിള്‍ മാപ്പില്‍ സൂം ചെയ്താണ് ഏറെ സവിശേഷതകളുള്ള ഈ പ്രദേശം കണ്ടെത്തിയിരിക്കുന്നത്. ഹോളിവുഡ് സിനിമകളില്‍ കാണുന്ന പോലെയുള്ള രഹസ്യ…
Read MoreTag: area51
ഏരിയ-51, അമേരിക്കയുടെ നിഗൂഢലോകം; അന്യഗ്രഹജീവികളുടെ ആവാസകേന്ദ്രം; ഇവിടെയുള്ള അന്യഗ്രഹ ജീവികളെ രക്ഷിക്കാന്‍ ഏരിയ-51 ആക്രമിക്കാന്‍ തയ്യാറെന്ന് നാലുലക്ഷം പേര്…
മനുഷ്യന് ചന്ദ്രനില്‍ ഇറങ്ങിയിട്ട് 50 വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇക്കാര്യത്തില്‍ പലര്‍ക്കും ഇപ്പോഴും സംശയമുണ്ട്. അന്തരീക്ഷമില്ലാത്ത ചന്ദ്രനില്‍ അമേരിക്കന്‍ പതാക പാറിപ്പറന്നതും ചന്ദ്രനില്‍ ഇറങ്ങിയ 12 പേരും അമേരിക്കക്കാരായിരുന്നതുമാണ് ആളുകളുടെ സംശയം വര്‍ദ്ധിപ്പിക്കുന്നത്. മനുഷ്യന് ചന്ദ്രനില്‍ ഇറങ്ങിയിട്ടില്ലെങ്കില്‍ ആ ദൃശ്യങ്ങള്‍ എവിടെ വച്ചു ചിത്രീകരിച്ചു എന്ന ചോദ്യം ചോദിക്കുന്നവര്‍ക്കുള്ള ഉത്തരമാണ് ‘ഏരിയ-51’. ലോകത്തെ ഏറ്റവും ദുരൂഹത നിറഞ്ഞ സ്ഥലമാണ് ഏരിയ-51. അമേരിക്കയുടെ രഹസ്യ ശാസ്ത്രപരീക്ഷണങ്ങളുടെയെല്ലാം കേന്ദ്രം. പടിഞ്ഞാറന്‍ അമേരിക്കയിലെ നെവാഡയിലാണ് ഈ അജ്ഞാത കേന്ദ്രം സ്ഥിതിചെയ്യുന്നത്. 1955ലാണ് അമേരിക്കന്‍ വ്യോമസേന ഇവിടെ സൈനീകകേന്ദ്രം ആരംഭിക്കുന്നത്. പിന്നീട് അക്ഷരാര്‍ഥത്തില്‍ ഇതൊരു പരീക്ഷണ ശാലയായി മാറുകയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റിനു പോലും അനുവാദമില്ലാതെ ഇവിടേക്കു പ്രവേശനമില്ല. ഏരിയ-51ന്റെ നിയന്ത്രണം കൈയ്യാളുന്നത് ഉന്നതരായ ശാസ്ത്രജ്ഞരാണ്. ഏരിയ-51ന്റെ ഏഴയലത്തു പോലും പൊതുജനങ്ങള്‍ക്കു പ്രവേശനമില്ല. ഒരു ഉപഗ്രഹ ചിത്രമല്ലാതെ ഈ സ്ഥലത്തിന്റെ പ്രാധാന്യം വെളിവാക്കുന്ന മറ്റു ചിത്രങ്ങളൊന്നും…
Read More