ബുവാനോസ് ആരീസ്: മൂന്നരപ്പതിറ്റാണ്ടിനുശേഷം വിശ്വകിരീടം അർജന്റീനയുടെ മണ്ണിൽ. കിരീടവുമായി തലസ്ഥാനനഗരമായ ബുവാനോസ് ആരീസിലെ എസെയ്സ വിമാനത്താവളത്തിൽ തിരിച്ചെത്തിയ ലയണൽ മെസിക്കും സംഘത്തിനും ആവേശോജ്വല വരവേൽപ്പാണ് ആരാധകർ നൽകിയത്. ഇന്നലെ പുലർച്ചെ രണ്ടരയോടെ എത്തിയ മെസിയെയും സംഘത്തെയും സ്വീകരിക്കാൻ ബുവാനോസ് ആരീസിൽ വന്‍ ജനസഞ്ചയമാണ് ഒത്തുചേർന്നത്. ആഘോഷരാവ്ഖത്തറിൽ ഞായറാഴ്ച നടന്ന കലാശപ്പോരാട്ടത്തിൽ ടീം വിജയം നേടിയതു മുതൽ ബുവാനോസ് ആരീസിൽ ആഘോഷാന്തരീക്ഷമാണ്. ടീമംഗങ്ങൾ വന്നിറങ്ങിയതോടെ ആവേശം അണപൊട്ടി. സംഗീതം അലയടിച്ച അന്തരീക്ഷത്തിലാണു വിമാനത്തിന്റെ വാതിൽ തുറന്നത്. സ്വർണക്കപ്പും കൈയിലേന്തി നായകൻ ലയണൽ മെസി ആദ്യം പുറത്തേക്കുവന്നു. പിന്നാലെ, പരിശീലകൻ ലയണൽ സ്കലോണിയും. ശേഷം ടീമംഗങ്ങൾ ഓരോരുത്തരായി പുറത്തേക്ക്. വിമാനത്താവളത്തിൽനിന്നു പുറത്തെത്തിയതിനു പിന്നാലെ സ്വർണ മെഡൽ കഴുത്തിലണിഞ്ഞ്, ലോകകപ്പ് കൈയിലേന്തി തുറന്ന ബസിൽ സഞ്ചരിച്ച താരങ്ങൾ, ആരാധകരുടെ സ്നേഹാഭിവാദ്യങ്ങൾ ഏറ്റുവാങ്ങി. അവർ പാട്ടു പാടി, ചെണ്ടകൊട്ടി, പടക്കം പൊട്ടിച്ചു. പിന്നീട്,…
Read MoreTag: argentina
ആനന്ദനൃത്തത്തിലാറാടി അര്‍ജന്റീനയിലെ തെരുവുകള്‍ ! വീഡിയോകള്‍ തരംഗമാവുന്നു…
36 വര്‍ഷത്തിനു ശേഷം ഒരിക്കല്‍ കൂടി ലോകകപ്പില്‍ മുത്തമിടാമെന്ന പ്രതീക്ഷയില്‍ ആവേശം ആളിക്കത്തിച്ച് അര്‍ജന്റീനയിലെ തെരുവകള്‍. ലാകകപ്പ് സെമിയില്‍ ക്രൊയേഷ്യയെ 3-0ന് വീഴ്ത്തിയതിന് പിന്നാലെയാണ് അര്‍ജന്റീനയെ ആഘോഷ തിമിര്‍പ്പിലാക്കി ജനങ്ങള്‍ ഒന്നടങ്കം തെരുവിലിറങ്ങിയത്. അര്‍ജന്റീനയുടെ വെള്ളയിലെ നീല വരയന്‍ കുപ്പായം അണിഞ്ഞ് ദേശിയ പതാക ഉയര്‍ത്തി സന്തോഷത്താല്‍ ഒരുമിച്ച് പാട്ടുപാടി അര്‍ജന്റൈന്‍ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ആരാധകര്‍ നിറഞ്ഞു. കഫേകളിലും റെസ്റ്റോറന്റുകളിലും പബ്ലിക് പ്ലാസകളിലും കൂറ്റന്‍ സ്ക്രീനുകള്‍ മെസിപ്പടയുടെ മത്സരം കാണാന്‍ എല്ലാവരും ഒത്തുകൂടി നിന്നു. എന്നെ പ്രയാസപ്പെടുത്താത്ത അര്‍ജന്റീനയുടെ ആദ്യ മത്സരമായിരുന്നു ഇത്. തുടക്കം മുതല്‍ അവസാനം വരെ ഞാന്‍ ആസ്വദിച്ച മത്സരം, ബ്യൂണസ് ഐറസില്‍ ആഹ്ലാദത്തില്‍ മതിമറന്ന് നിന്ന എമിലിയാനോ ആദം എന്ന ആരാധകന് പറയുന്നത് ഇങ്ങനെ. ഇതുപോലെ ഞങ്ങള്‍ സന്തോഷിട്ട് ഏറെയായി. മനോഹരമാണ് ഇത്. നൃത്തം വെച്ചും പാട്ടുപാടിയും സന്തോഷിക്കുന്ന ആള്‍ക്കൂട്ടത്തെ ചൂണ്ടി…
Read Moreമെസിയില്‍ കാണുന്നത് നല്ലൊരു നേതാവിനെ ! ലോകകപ്പില്‍ ബ്രസീലിനെ തോല്‍പ്പിച്ച് അര്‍ജന്റീന കപ്പടിക്കുമെന്ന് ചിന്ത ജെറോം…
ലോകകപ്പ് ഫുട്ബോളില്‍ അര്‍ജന്റീന കിരീടം ചൂടുമെന്ന് യുവജന കമ്മിഷന് അധ്യക്ഷ ഡോ. ചിന്ത ജെറോം. ഫൈനലില്‍ ബ്രസീലും അര്‍ജന്റീനയും തമ്മിലായിരിക്കും ഏറ്റുമുട്ടുകയെന്ന് പ്രതീക്ഷിക്കുന്നതായും ചിന്ത പറഞ്ഞു. മെസിയാണ് തന്റെ ഇഷ്ട താരം, സ്വയം ഗോളടിക്കണം എന്ന വാശിയില്ലാതെ ടീം ജയിക്കണമെന്നു മാത്രം ആഗ്രഹിക്കുന്നയാള്. മറ്റുള്ളവര്‍ക്ക് അസിസ്റ്റ് നല്‍കാനും അവരെക്കൊണ്ടു ഗോളടിപ്പിക്കാനും ശ്രമിക്കുന്നയാള്‍. നല്ലൊരു നേതാവിനെയാണ് മെസ്സിയില്‍ ഞാന്‍ കാണുന്നതെന്നും ചിന്ത പറഞ്ഞു. അച്ഛന് സി.ജെറോം അര്‍ജന്റീന ആരാധകനായിരുന്നു. കുട്ടിയായിരുന്നപ്പോള്‍ അദ്ദേഹത്തോടൊപ്പമിരുന്നായിരുന്നു എന്റെ കളി കാണല്‍. പതിയെപ്പതിയെ ഞാനും അര്‍ജന്റീന ആരാധികയായി. ആ ഇഷ്ടം വര്‍ഷങ്ങള്‍ കഴിയുന്തോറും കൂടിക്കൂടി വന്നു. ഇപ്പോള്‍ അര്‍ജന്റീനയുടെ കട്ട ഫാനാണു ഞാന്‍. തന്റെ ഫുട്ബോള്‍ ഇഷ്ടത്തിന്റെയും അറിവിന്റെയുമെല്ലാം അടിസ്ഥാനം അച്ഛനാണെന്നും ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ചിന്ത പറഞ്ഞു. ജപ്പാന് ജര്‍മനിയെ തോല്‍പ്പിച്ചതും മൊറാക്കോ ബെല്‍ജിയത്തെ തോല്‍പ്പിച്ചതുമെല്ലാം അതിയായ സന്തോഷം നല്‍കുന്നുവെന്നും ചിന്ത…
Read More22-ാം വയസില്‍ എയ്ഡ്സ് ബാധിച്ചു ! എട്ടുവര്‍ഷത്തിനിപ്പുറം മരുന്നുപോലും കഴിക്കാതെ അസുഖം ഭേദമായി;അര്‍ജന്റീനയില്‍ സംഭവിച്ചത് അദ്ഭുതം…
ലോകത്തെ ഏറ്റവും മാരകമായ രോഗങ്ങളിലൊന്നാണ് എയ്ഡ്സ്. ഈ രോഗം ബാധിച്ചാല്‍ പൂര്‍ണമായും സുഖപ്പെടുത്താനുള്ള മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നിരുന്നാലും നിലവിലെ നൂതന ചികിത്സ രീതികളുടെ പ്രയോഗത്താലും ചിട്ടയായ ജീവിതരീതിയിലൂടെയും ഒരാള്‍ക്ക് സ്വഭാവിക ജീവിതം വീണ്ടെടുക്കാനാവുന്നതാണ്. വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് എച്ച്ഐവി ബാധയില്‍ നിന്ന് പൂര്‍ണമായും രോഗമുക്തരായിട്ടുള്ളത്. ഇപ്പോള്‍ അര്‍ജന്റീനയില്‍ നിന്ന് പുറത്തു വരുന്നതും അത്തരമൊരു വാര്‍ത്തയാണ്. വര്‍ഷങ്ങളായി എച്ച്ഐവിയോട് പൊരുതിയ യുവതിക്ക് മരുന്നുകള്‍ കഴിക്കാതെ അസുഖം ഭേദമായി എന്ന വാര്‍ത്ത ലോകത്തിനാകെ പ്രതീക്ഷയാകുകയാണ്. ഒരു മരുന്നും കഴിക്കാതെ തന്നെ ഇവരുടെ ശരീരം എച്ചഐവിയെ പ്രതിരോധിക്കുകയായിരുന്നു. 30കാരിയായ അര്‍ജന്റീനിയന്‍ യുവതിക്ക് എട്ട് വര്‍ഷം മുമ്പാണ് എയ്ഡ്സ് പിടിപെട്ടത്. ലോകത്ത് ഇത് രണ്ടാമത്തെ ആളിലാണ് മരുന്നില്ലാതെ തന്നെ എച്ചഐവിയെ ശരീരം സ്വയം പ്രതിരോധിച്ചിരിക്കുന്നത്. 2013ലാണ് യുവതിയില്‍ ആദ്യമായി എച്ചഐവി സ്ഥിതീകരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഇവരുടെ ശരീരത്തില്‍ പേരിന് പോലും ഒരൊറ്റ വൈറസ്…
Read Moreഅപ്പോള്‍ ഒരു വിസിലടിച്ചിരുന്നെങ്കില്‍…നൂറ്റാണ്ടിന്റെ ഗോള്‍ പിറക്കില്ലായിരുന്നു ! മറഡോണ ‘ദൈവത്തിന്റെ കൈ’ കൊണ്ട് ഗോള്‍ നേടിയ മത്സരത്തിലെ റഫറി അലി ബിന്‍ നാസര്‍ പറയുന്നതിങ്ങനെ…
ഫുട്ബോള്‍ ഇതിഹാസം മറഡോണയുടെ അപ്രതീക്ഷിത വിയോഗത്തില്‍ മനംനൊന്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍. നൂറ്റാണ്ടിലെ ഗോള്‍ എന്നു വിശേഷിപ്പിക്കുന്ന വിഖ്യാതഗോളും ദൈവത്തിന്റെ കൈ എന്നു വിശേഷിപ്പിക്കുന്ന വിവാദഗോളും പിറന്ന മത്സരം നിയന്ത്രിച്ച ടുണീഷ്യന്‍ റഫറി അലി ബിന്‍ നാസറിന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഹൃദയാഘാതം മൂലം കഴിഞ്ഞ ദിവസം മറഡോണ ഈ ലോകത്ത് നിന്നും മടങ്ങിയതിന് പിന്നാലെയാണ് ‘ദൈവത്തിന്റെ കൈ’ ഗോളും ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും മികച്ച ഗോളും കണ്ട 1986 മെക്സിക്കന്‍ ലോകകപ്പിലെ ഇംഗ്ലണ്ടും അര്‍ജന്റീനയും തമ്മിലുള്ള മത്സരം അന്ന് നിയന്ത്രിച്ച അലി ബിന്‍ നാസറിന്റെ പ്രസ്താവനയും വന്നിരിക്കുന്നത്. ദൈവത്തിന്റെ കൈ എന്ന് താരം വിശേഷിപ്പിച്ച വിവാദഗോള്‍ പിറന്ന് നാലു മിനിറ്റ് കഴിഞ്ഞപ്പോഴായിരുന്നു അഞ്ചു പേരെ വെട്ടിച്ചു മൈതാന മദ്ധ്യത്തില്‍ നിന്നും 60 മീറ്റര്‍ ഓടി ഗോളി പീറ്റര്‍ ഷില്‍ട്ടണെയും നിഷ്പ്രഭമാക്കി മറഡോണ അവിശ്വസനീയ ഗോളും…
Read Moreമെസിയ്ക്ക് വേണ്ടി ഏതു വിധേനയും ഞങ്ങളതു ചെയ്തിരിക്കും ! ക്രോയേഷ്യന്‍ സൂപ്പര്‍ താരത്തിന്റെ ഉറച്ച് വാക്ക് അര്‍ജന്റീന ആരാധകര്‍ക്ക് ആശ്വാസമാകുന്നു…
ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ പ്രവേശനം അനശ്ചിതത്വത്തിലായ അര്‍ജന്റീന ടീമിന് ആശ്വാസമേകി ക്രൊയേഷ്യന്‍ സൂപ്പര്‍താരം. അര്‍ജന്റീനയ്ക്ക് വേണ്ടി എന്ത് വിലകൊടുത്തും ഐസ്ലന്ഡിനെ തോല്പിക്കുമെന്നാണ് റയല്‍ താരവും ക്രോയേഷ്യന്‍ സൂപ്പര്‍ താരവുമായ ലൂക്ക മോഡ്രിച്ച് പറയുന്നത്. മെസിയോടുളള സ്നേഹമാണ് മോഡ്രിച്ചിനെ ഇത്തരത്തിലൊരു തീരുമാനത്തിലെത്തിക്കാന്‍ കാരണം. മെസി അപാര മികവുളള ഫുട്ബോളറാണ്. പക്ഷെ അദ്ദേഹത്തിന് ഒറ്റയ്ക്ക് എല്ലാം ചെയ്യാനാകില്ല. അര്‍ജന്റീനയ്ക്ക് ആശംസകള്‍ നേരുന്നു. അവര്‍ക്ക് വേണ്ടി എന്ത് വിലകൊടുത്തും ഐസ്ലന്ഡിനെ തോല്പിക്കും മോഡ്രിച്ച് പറയുന്നു. നിലവില്‍ ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണ് അര്‍ജന്റീന. രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്റ് മാത്രം. ഇത്രയും പോയിന്റുള്ള ഐസ്ലന്ഡ് ഗോള്‍ വ്യത്യാസത്തില്‍ മൂന്നാം സ്ഥാനത്തുണ്ട്. മൂന്ന് പോയിന്റോടെ നൈജീരിയ രണ്ടാമതും ആറ് പോയന്റുമായി ക്രൊയേഷ്യ ഒന്നാമതുമാണ്. അര്‍ജന്റീനയ്ക്ക് ഇനി നോക്കൗട്ട് റൗണ്ടില്‍ എത്താന്‍ ക്രൊയേഷ്യയുടെയും സഹായം വേണം. ക്രൊയേഷ്യക്കെതിരെ ഐസ്ലന്ഡ് അവസാന മത്സരത്തില്‍ ജയിക്കാതിരിക്കണം. ഇനി വിജയിച്ചാല്‍…
Read More