ബാങ്കോക്ക് – കൊല്‍ക്കത്ത വിമാനത്തില്‍ ഇന്ത്യന്‍ യാത്രക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്. കഴിഞ്ഞ ദിവസം ബാങ്കോക്കില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പുറപ്പെട്ട തായ് സ്മൈല്‍ വിമാനത്തിലാണ് യാത്രക്കാര്‍ തമ്മില്ഏറ്റുമുട്ടിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമുഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ടേക്ക് ഓഫിന് മുന്‍പായി യാത്രക്കാരോട് അവരവരുടെ സീറ്റുകളില്‍ ഇരിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് നടുവേദനയുണ്ടെന്ന് പറഞ്ഞ് ഒരു യാത്രക്കാരന് തന്റെ സീറ്റില്‍ ഇരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് മറ്റൊരു യാത്രക്കാരന് ഇത് ചോദ്യം ചെയ്തു. എന്നാല്‍ ക്രൂ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും അയാള്‍ സീറ്റില്‍ ഇരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് മറ്റുയാത്രക്കാരും രംഗത്തുവന്നതോടെ പ്രശ്നം കയ്യാങ്കളിയിലെത്തി. വിമാനത്തിലെ മറ്റ് യാത്രക്കാര്‍ ഇയാളെ മര്‍ദിക്കുന്നത് വീഡിയോയില്‍ കാണാം. വിമാനത്തിലെ ജീവനക്കാര്‍ ഇത് തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അടിയേല്‍ക്കുന്നതിനിടെ യാത്രക്കാരന് സ്വയം പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. സംഭവത്തില്‍ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി…
Read MoreTag: argue
കുമ്പളയിലെ കൊലപാതകം പെണ്ണിനെച്ചൊല്ലി ! അയല്‍വാസികളായ യുവാക്കള്‍ ആത്മഹത്യ ചെയ്തത് പിടിയിലാകുമെന്നുറപ്പായപ്പോള്‍; നാലാമനായി വലവിരിച്ച് പോലീസ്…
കുമ്പളയില്‍ യുവാവ് കൊല്ലപ്പെടാന്‍ കാരണമായത് പെണ്‍സുഹൃത്തിനെ ചൊല്ലിയുള്ള തര്‍ക്കമെന്ന് വിവരം. കേസിലെ മുഖ്യപ്രതി ശ്രീകുമാറിനെ പോലീസ് അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച തൂങ്ങിമരിച്ച രണ്ട് യുവാക്കള്‍ക്കും കൊലപാതകത്തില്‍ വ്യക്തമായ പങ്കുണ്ടെന്ന് പോലീസ് വ്യക്തമാക്കി. സംഘത്തിലെ നാലാമനായി പോലീസ് തെരച്ചില്‍ ആരംഭിച്ചു. പത്ത് വര്‍ഷത്തിലേറെയായി സ്വകാര്യ ഓയില്‍ മില്ലില്‍ ജോലി ചെയ്തിരുന്ന ഹരീഷ് തിങ്കളാഴ്ച രാത്രി ഒന്പതരയ്ക്കും പത്തരയ്ക്കും ഇടയിലാണ് കൊല്ലപ്പെടുന്നത്. കൊലയ്ക്കുശേഷം തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി പ്രതി ശ്രീകുമാര്‍ വസ്ത്രങ്ങള്‍ സമീപത്തെ പുഴയില്‍ ഉപേക്ഷിച്ചു. മില്ലിലെ ജോലി കഴിഞ്ഞ് വീട്ടില്‍ എത്തേണ്ട സമയം ആയിട്ടും കാണാഞ്ഞതിനാല്‍ വീട്ടുകാര്‍ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. അതിനിടെ വഴിയാത്രക്കാരാണ് മീറ്ററുകള്‍ മാത്രം അകലെ രക്തത്തില്‍ കുളിച്ച നിലയില്‍ ഹരീഷിനെ കണ്ടെത്തുന്നത്. പൊലീസ് സംഘമെത്തി കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി. സ്ഥാപനത്തിലെ ജീവനക്കാരില്‍…
Read More