കാട്ടാക്കട:അരിക്കൊമ്പന് മദപ്പാടെന്ന് സംശയം. മദപ്പാടുണ്ടാകാമെന്ന സംശയം തമിഴ്നാട് വനംവകുപ്പിലെ ചില വാച്ചർമാർ ഉന്നയിച്ച സാഹചര്യത്തിൽ ഇത് സ്ഥിരീകരിക്കാൻ വെറ്ററിനറി വിദഗ്ധരുടെ സേവനം തേടി. ഡോക്ടർമാരുടെ സംഘം പരിശോധനയ്ക്കായി എത്തിയിട്ടുണ്ട്. അതേസമയം അരിക്കൊമ്പൻ വിഷയത്തിൽ ആശങ്ക വേണ്ടെന്ന് തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. മൂന്നുദിവസമായി ജനവാസമേഖലയിലുള്ള അരിക്കൊമ്പനെ കാടുകയറ്റാനുള്ള ശ്രമം തമിഴ്നാട് വനംവകുപ്പ് തുടരുകയാണ്. തിരുനെൽവേലിയിലെ കളക്കാട് മുണ്ടൻതുറെ കടുവാ സങ്കേതത്തിലെ മാഞ്ചോല തോട്ടം മേഖലയിലാണ് അരിക്കൊമ്പൻ നിലവിലുള്ളത്. അൻപതോളം വനം ജീവനക്കാർ ആനയെ നിരീക്ഷിക്കുന്നുണ്ടെന്ന് തമിഴ്നാട് വനംവകുപ്പ് വ്യക്തമാക്കി. കോതയാർ ഭാഗത്തായിരുന്ന അരിക്കൊമ്പൻ കഴിഞ്ഞ ദിവസമാണ് മാഞ്ചോലയിൽ എത്തിയത്. ഇതോടെ സ്കൂളിന് അവധി നൽകുകയും മാഞ്ചോലയിലേക്ക് സഞ്ചാരികൾക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജൂണിലാണ് അരിക്കൊമ്പനെ കോതയാർ വനമേഖലയിൽ വിട്ടത്.രണ്ടായിരത്തിലേറെ തോട്ടം തൊഴിലാളികൾ താമസിക്കുന്ന പ്രദേശമാണ് മാഞ്ചോല എസ്റ്റേറ്റ്. നിലവിൽ മാഞ്ചോല ഊത്ത് പത്താം കാടിലാണ് അരിക്കൊമ്പൻ…
Read MoreTag: arikomban
അരിക്കൊമ്പൻ തമിഴർക്ക് അരുമൈ മകൻ; അരിക്കൊമ്പൻ അഗസ്ത്യവനത്തിലെ ആനത്താരയിൽ
കാട്ടാക്കട: അരിക്കൊമ്പൻ തമിഴ്നാട്ടുകാർക്ക് അരുമൈ മകനാകുന്നു. ആന സുഖമായിരിക്കുന്നുവെന്നും ആരോഗ്യം വീണ്ടെടുത്തുവെന്നും തമിഴ്നാട് വനം ഉദ്യോഗസ്ഥർ പറയുന്നു. ഇവർ ആനയെ അരുമൈമകൻ എന്നാണ് വിളിക്കുന്നത്. ആന പൂർണമായും അഗസ്ത്യർമല ആനത്താര ഉൾപ്പെടുന്ന കോതയാർ മുണ്ടൻതുറൈ കടുവാ സങ്കേതത്തിന്റെ ഉള്ളിലാണ്. ടൈഗർ റിസർവുമായും മറ്റ് ആനകളുമായും ഇണങ്ങിയെന്നും ആരോഗ്യം പൂർണമായും വീണ്ടെടുത്തു എന്നുമാണ് അവർ പറയുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ആറു പ്രാവശ്യം അരിക്കൊമ്പനെ മറ്റ് ആനക്കൂട്ടങ്ങളോടൊപ്പം കാമറ ട്രാപ്പ് ഉപയോഗിച്ച് കണ്ടെത്താൻ സാധിച്ചത് പുതിയ വാസസ്ഥലവുമായി ഇണങ്ങിയതിന്റെ തെളിവാണ്. റേഡിയോ കോളർ വിവരങ്ങൾ യഥാസമയം ലഭിക്കുന്നുണ്ട്. പ്രത്യേക ഫീൽഡ് സ്റ്റാഫിനെ പിൻവലിച്ചുവെങ്കിലും ആന്റി പോച്ചിംഗ് സ്ക്വഡിന്റെയും റിസർവിനുള്ളിലെ വയർലെസ് കേന്ദ്രത്തിന്റെയും, അവരുടെ സൈലന്റ്് ഡ്രോണുകളും നിരീക്ഷണം തുടരുന്നുണ്ട്. കെറ്റിഎംആർ ഫീൽസ് ഡയറക്ടർ /ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇപ്പോഴും നേരിട്ടാണ് മിഷൻ അരിക്കൊമ്പൻ ചുമതല. കൂടാതെ കളക്കാട്,…
Read Moreതുമ്പിക്കൈയിലെ മുറിവ് ഉണങ്ങി; അരിക്കൊമ്പൻ കോതയാർ വനവുമായി ഇണങ്ങിയെന്ന് വിലയിരുത്തൽ
കാട്ടാക്കട: അരിക്കൊമ്പന് സുഖമാണെന്നും മൂന്നുപ്രാവശ്യം മറ്റ് ആനകളുമായി കൂട്ടത്തിൽ ചേർന്നെന്നും തമിഴ്നാട് വനംവകുപ്പ് . അരിക്കൊമ്പൻ അവശനാണെന്നും നടക്കാൻ ബുദ്ധിമുട്ടുണ്ടെന്നുമുള്ള പ്രചാരണം ശരിയല്ലെന്നും കളക്കാട് വന്യജീവി വിഭാഗം പറഞ്ഞു. ആന ഒരു സ്ഥലത്ത് മാത്രം നിൽക്കുന്നുവെന്ന പ്രചാരണം ശരിയല്ല. അരിക്കൊമ്പൻ കാട്ടിൽ മൈലുകൾ ദിനവും സഞ്ചരിക്കുന്നുണ്ട്. ആനയുടെ മുറിവുകളെല്ലാം ഭേദമായി. അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണ്. അനാവശ്യമായി ഒരുതവണ പോലും ആനയ്ക്ക് മയക്കുവെടി വച്ചിട്ടില്ല. അരിക്കൊമ്പനെ പിടിച്ചുനിർത്തണമെന്ന വാശിയില്ലെന്ന് തമിഴ്നാട് വ്യക്തമാക്കി. അതിർത്തികൾ മനുഷ്യർക്ക് മാത്രമാണുള്ളത്. മൃഗങ്ങൾക്കില്ല. കേരളത്തിനും തമിഴ്നാടിനും അരിക്കൊമ്പനുമേൽ ഒരേ അവകാശമാണുള്ളത്. ആന 75 ശതമാനം ആരോഗ്യം വീണ്ടെടുത്ത് അതിന്റെ പുതിയ പരിസ്ഥിതിയുമായി ഇണങ്ങി വരികയാണ്. തുമ്പികൈയിലെ മുറിവ് ഏകദേശം ഉണങ്ങി. കളക്കാട് മുണ്ടന്തുറ കടുവാ സങ്കേതത്തിലെ വിവിധ ആവാസകേന്ദ്രങ്ങളിൽ കഴിഞ്ഞ 17 കിലോമീറ്റർ ചുറ്റളവിൽ ആന സഞ്ചരിക്കുന്നുണ്ട്. ആനയെ നിരീക്ഷിക്കാൻ കളക്കാട്, കന്യാകുമാരി ഡിവിഷനുകൾക്ക്…
Read Moreഅരിക്കൊമ്പനു മേല്‍ കേരളത്തിനു മാത്രമല്ല അവകാശം ! തമിഴ്നാടിനും തുല്യ അവകാശമുണ്ടെന്ന് തമിഴ്നാട് വനംമന്ത്രി എം.മതിവേന്ദന്
അരിക്കൊമ്പനു മേല്‍ തമിഴ്നാടിനും അവകാശമുണ്ടെന്നും ആനയെ പിടിച്ചു നിര്‍ത്തണമെന്ന് തമിഴ്നാടിന് വാശിയില്ലെന്നും തമിഴ്നാട് വനംമന്ത്രി എം.മതിവേന്ദന്. അതിര്‍ത്തികള്‍ മനുഷ്യര്‍ക്ക് മാത്രമാണുള്ളത്. മൃഗങ്ങള്‍ക്കില്ല. കേരളത്തിനും തമിഴ്നാടിനും അരിക്കൊമ്പനുമേല്‍ ഒരേ അവകാശമാണുള്ളത്. ജനവാസമേഖലയില്‍ സ്ഥിരമായി ശല്യമുണ്ടാക്കിയാല്‍ മാത്രമേ കൂട്ടിലടയ്ക്കൂവെന്ന് തമിഴ്നാട് വനംമന്ത്രി പറഞ്ഞു. ആന ഒരു സ്ഥലത്ത് മാത്രം നില്‍ക്കുന്നുവെന്ന പ്രചാരണം ശരിയല്ല. അരിക്കൊമ്പന് കാട്ടില്‍ മൈലുകള്‍ ദിനവും സഞ്ചരിക്കുന്നുണ്ടെന്നും മതിവേന്ദന് പറഞ്ഞു. ആനയുടെ മുറിവുകളെല്ലാം ഭേദമായി. അരിക്കൊമ്പന് പൂര്‍ണ ആരോഗ്യവാനാണ്. അനാവശ്യമായി ഒരുതവണ പോലും ആനയ്ക്ക് മയക്കുവെടി വച്ചിട്ടില്ല. മൂന്ന് തവണ ആലോചിച്ചിട്ടേ മയക്കുവെടിക്ക് മുതിര്‍ന്നിട്ടുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അരിക്കൊമ്പനെ മയക്കുമരുന്ന് വെടിവെക്കരുതെന്ന ഹര്‍ജിയില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി രംഗത്തെത്തിയിരുന്നു. അരിക്കൊമ്പനെ കുറിച്ച് ഒന്നും പറയേണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. എല്ലാ രണ്ടാഴ്ചയും അരിക്കൊമ്പന് വേണ്ടി പൊതുതാല്പര്യ ഹര്‍ജി വരുന്നുവെന്ന് വിമര്‍ശിച്ച കോടതി, ആന കാട്ടില്‍ എവിടെയുണ്ടെന്ന് നിങ്ങള്‍ക്ക് എന്തിന്…
Read Moreഅരിക്കൊമ്പന്റെ ജീവന് രക്ഷിക്കണം; ജൂലൈ രണ്ടിന് മാനാഞ്ചിറ സ്ക്വയറിൽ അരിക്കൊമ്പൻ ഫാൻസ് ഒത്തുചേരുന്നു
കോഴിക്കോട്: നാടുകടത്തിയ അരിക്കൊമ്പന്റെ ജീവന് രക്ഷിക്കുന്നതിനു കോഴിക്കോട്ട് കൂട്ടായ്മ ഒരുക്കുന്നു. ജൂലൈ രണ്ടിന് രാവിലെ പത്തിന് മാനാഞ്ചിറ സ്ക്വയറിലാണ് സംസ്ഥാനത്തെ മൃഗസ്നേഹികളും പരിസ്ഥിതി പ്രവര്‍ത്തകരും ഒത്തുചേരുന്നത്. അരിക്കൊമ്പന് ഫാന്‍സാണ് ഈ കൂട്ടായ്മയ്ക്കു പിന്നില്‍. സേവ് അരിക്കൊമ്പന് എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ കൂട്ടായ്മയുടെ പ്രചാരണം സജീവമാണ്. വനം, റിസോര്‍ട്ട്, കഞ്ചാവ് മാഫിയകളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും അഴിമതിക്കാരായ ഉദ്യോഗസ്ഥരും ചേര്‍ന്ന് വനം കൈയേറി വന്യജീവികളുടെ ജീവന് ഭീഷണിയായി തീര്‍ന്നിരിക്കുകയാണെന്ന് അരിക്കൊമ്പന് ഫാന്‍സുകാര്‍ കുറ്റപ്പെടുത്തുന്നു. അരിക്കൊമ്പന് ജനിച്ച വനത്തില്‍നിന്നു മയക്ക് വെടിവച്ച് പിടികൂടി സ്വന്തം ആവാസ വ്യവസ്ഥയ്ക്ക് വിരുദ്ധമായ ഒരു കാട്ടിലേക്കാണ് ആനയെ മാറ്റിയത്. അമിതമായി മയക്കുമരുന്ന് നല്കിയതു കാരണം അരിക്കൊമ്പന്റെ ആരോഗ്യത്തിന് ഗുരുതരമായ പ്രശ്നങ്ങളുണ്ട്. വന്യജീവികളെ അവരുടെ ആവാസ വ്യവസ്ഥയില്‍ മാറ്റാന്‍ പാടില്ല എന്ന നിയമം നിലവിലിരിക്കെ ഗൗരവമായ നിയമലംഘനമാണ് നടന്നിട്ടുള്ളത്. ഇതിനെതിരേ അരിക്കൊമ്പന്റെ ജീവന് സംരക്ഷണം…
Read Moreഇനി കാടറിയുന്ന കൊമ്പൻ..! അരിതിന്ന കാലം മറന്നു, പുതിയ ചുറ്റുപാടിൽ ഇണങ്ങി അരിക്കൊമ്പൻ; അപ്പർകോതയാറിലെത്തിയ കൊമ്പനടുത്തേക്ക് ആനക്കൂട്ടം
കാട്ടാക്കട : അരിക്കൊമ്പന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും പങ്കു വച്ച് തമിഴ്നാട് വനം വകുപ്പ്. അരിക്കൊമ്പൻ അവശനെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പുതിയ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ആന തീറ്റയെടുക്കുന്ന ചിത്രങ്ങളാണ് പുറത്തുവിട്ടത്. അപ്പർ കോതയാർ മേഖലയിൽ തുടരുന്ന ആന ആരോഗ്യവാനാണെന്നും വ്യാജവാർത്തകൾ വിശ്വസിക്കരുതെന്നും വനംവകുപ്പ് വ്യക്തമാക്കി. അരിക്കൊമ്പന്റെ അടുത്ത് മറ്റ് ആനകളുടെ കൂട്ടവുമുണ്ട്. പുതിയ സാഹചര്യവുമായി ആന പൂർണ്ണമായും ഇണങ്ങിയെന്ന് വനംവകുപ്പ് വിശദീകരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചക്ക് ശേഷം ആദ്യമായാണ് അരിക്കൊമ്പന്റെ ദൃശ്യങ്ങൾ പുറത്തുവരുന്നത്. തമിഴ്നാട്ടിലെ കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ കഴിയുന്ന അരിക്കൊമ്പൻ ആരോഗ്യവാനാണെന്ന് കളക്കാട് കടുവാസങ്കതം ഡെപ്യൂട്ടി ഡയറക്ടർ എസ്.സെമ്പകപ്രിയ വിശദമാക്കിയിരുന്നു. ക്ഷീണിച്ചെന്ന നിലയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച അരിക്കൊമ്പന്റെ ചിത്രം ജൂൺ 10 ന് എടുത്തതാണ്. ആന നിൽക്കുന്നതിന് 100 മീറ്റർ അകലെ നിന്നാണ് ആ ദൃശ്യം പകർത്തിയത്. അതിനാലാണ് മെലിഞ്ഞതായി തോന്നുന്നതെന്നും കളക്കാട് കടുവാസങ്കതം ഡെപ്യൂട്ടി…
Read Moreപുതിയ ആവാസ വ്യവസ്ഥയുമായി അരിക്കൊമ്പൻ ഇണങ്ങി; ആവശ്യത്തിന് വെള്ളവും ഭക്ഷണവും ലഭിക്കുന്നു; പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് തമിഴ്നാട്
കാട്ടാക്കട : അരിക്കൊന്പൻ പുതിയ ആവാസ വ്യവസ്ഥയിൽ ആകൃഷ്ടനായെന്ന് തമിഴ്നാട് വനം വകുപ്പ്. കളക്കാട് മുണ്ടന്തുറയിലെ പുതിയ ആവാസ വ്യവസ്ഥയുമായി അരിക്കൊമ്പൻ ഇണങ്ങിയെന്നും നല്ല രീതിയിൽ ഭക്ഷണം കണ്ടെത്തുന്നുവെന്നും തമിഴ്നാട് അറിയിച്ചു. റേഡിയോ കോളർ, കാമറ എന്നിവയിലൂടെയുള്ള അരിക്കൊമ്പന്റെ നിരീക്ഷണം തുടരും.നിലവിൽ അരിക്കൊമ്പൻ ആരോഗ്യവാനാണ്. ആവശ്യത്തിന് വെള്ളവും ഭക്ഷണവും ലഭിക്കുന്ന പ്രദേശത്താണ് ആന ഇപ്പോൾ ഉള്ളത്. കൊതയാർ വനമേഖലയിൽ വനം വകുപ്പ് ജീവനക്കാരും വെറ്ററിനറി ഡോക്ടർമാറും അടങ്ങുന്ന സംഘം ആനയെ നിരീക്ഷിക്കുന്നുണ്ടെന്നും തമിഴ്നാട് വനംവകുപ്പ് വ്യക്തമാക്കുന്നു. ജലാശയത്തിന് സമീപം കാമറ സ്ഥാപിച്ച് നിരീക്ഷിച്ച് വരികയാണെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. ആരോഗ്യവാനായി തീറ്റ എടുക്കുന്നുണ്ടെന്നും കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടർ വ്യക്തമാക്കി. തമിഴ്നാട് വനം വകുപ്പ് പുതിയ ദൃശ്യങ്ങൾ പുറത്തു വിട്ടു. ആനയുടെ പുതിയ വീഡിയോ പുറത്തിറങ്ങി.ആന പുല്ല് തിന്നുന്ന ദ്യശ്യമാണ് വീഡിയോയിലുള്ളത്. തമിഴ്നാട് വനം പരിസ്ഥിതി…
Read Moreറേഡിയോ കോളർ സംവിധാനം മുറിയുന്നു ; ആനയ്ക്ക് നടക്കാൻ ബുദ്ധിമുട്ടോ? അരിക്കൊമ്പൻ അപ്പർ കോതയാറിലെന്ന് വനംവകുപ്പ്
കാട്ടാക്കട: അരിക്കൊന്പന്റെ ശരീരത്തിൽ ഘടിപ്പിച്ചിരിക്കുന്ന റേഡിയോ കോളർ സംവിധാനം മുറിയുന്നു. അതേസമയം അരിക്കൊമ്പൻ അപ്പർ കോതയാറിൽതന്നെയെന്ന് തമിഴ്നാട് വനം വകുപ്പ് പറയുന്നു. റേഡിയോ കോളർ സിഗ്നൽ ഇടയ്ക്കു മുറിയുന്നതിനാൽ അരിക്കൊമ്പൻ എവിടെ എന്നതിന്റെ പേരിൽ അഭ്യൂഹങ്ങൾ ശക്തമാകുന്നുണ്ട്. കാട്ടാന കോതയാർ ഡാമിനു 200-300 മീറ്റർ പരിസരത്തുണ്ടെന്നും ഇന്നലെ രാവിലെ ഒൻപതിന് സിഗ്നൽ ലഭിച്ചെന്നും വനം വകുപ്പ് അറിയിച്ചു. കഴിഞ്ഞ 2 ദിവസങ്ങളിലായി സിഗ്നൽ ഇടയ്ക്ക് നഷ്ടമാകുന്നതാണ് അഭ്യൂഹത്തിനിടയാക്കിയത്. അരിക്കൊമ്പൻ ഉൾക്കാട്ടിലേക്കു പോയിരിക്കാമെന്നും പ്രചാരണമുണ്ടായി. അതിനിടെ ആനയ്ക്ക് നടക്കാൻ ബുദ്ധിമുട്ടെണ്ടന്ന് സൂചനയുണ്ട്. സാധാരണ 40 ലേറെ കിലോമീറ്ററുകൾ നടക്കാറുള്ള അരികൊമ്പൻ ഇപ്പോൾ 3 മുതൽ 5 കിലോമീറ്റർ വരെയെ നടക്കാറുള്ളൂ. ഇത് ആരോഗ്യം നഷ്ടമായതിന്റെ ഫലമാണെന്ന് കേരള വനം വകുപ്പ് പറയുന്നു. അതേസമയം അരിക്കൊമ്പൻ ആരോഗ്യവാനായി മുണ്ടന്തുറ കടുവാ സങ്കേതത്തിലെ അപ്പർ കോതയാർ അണക്കെട്ടിൽനിന്നും തുറന്നു വിട്ട വിഞ്ച്…
Read Moreഅരിക്കൊമ്പൻ എവിടെ; ഉത്തരമില്ലാതെ വനംവകുപ്പ്; കേരളത്തിലേക്കുള്ള ആനത്താരയിൽ കടന്നോ? രണ്ടു ദിവസമായി സിഗ്നൽ കിട്ടുന്നില്ല
കാട്ടാക്കട : കഴിഞ്ഞ രണ്ടു ദിവസമായി അരിക്കൊമ്പൻ എവിടെയെന്ന് വിവരമില്ല. ആനയുടെ സിഗ്നൽ കിട്ടാത്തതിനാൽ എവിടെയാണ് ഉള്ളതെന്ന് പറയാൻ വനം വകുപ്പിന് കഴിയുന്നില്ല. അരികൊമ്പൻ കോതയയാറിനും അപ്പർകോതയറിനും ഇടയ്ക്കുള്ള നിബിഡ വനത്തിലാണ് എന്ന് പറഞ്ഞിരുന്ന തമിഴ്നാട് വനം വകുപ്പ് രണ്ടു ദിസമായി എവിടെയാണെന്ന് പറയാൻ കഴിയാത്ത അവസ്ഥയിലാണ്. ഇന്നലെ ഇതു സംബന്ധിച്ച് തമിഴ്നാട് വനം വകുപ്പ ്വിശദീകരണകുറിപ്പ് ഇറക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അതുണ്ടായില്ല. കേരളത്തിലേക്കുള്ള ആനത്താരയിൽ കടന്നുവോ എന്ന ആശങ്കയും ഉയരുന്നുണ്ട്. കേരള വനം വകുപ്പിന്റെ നിരീക്ഷണത്തിൽ ആന കേരള അതിർത്തിയിൽ തുടരുന്നുവെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഇന്നലെ നടത്തിയ നിരീക്ഷണത്തിൽ ആനയുടെ സഞ്ചാരപഥം ലഭ്യമായിട്ടില്ല. കേരള വനം വകുപ്പ് അതിർത്തി വനത്തിൽ നിരീക്ഷണം തുടരുകയാണ്. രണ്ടു സംസ്ഥാനങ്ങൾക്കിടയിൽ അരിക്കൊമ്പൻ ഉയർത്തിയേക്കാവുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ കേരള വനം വകുപ്പിന് മുകളിൽ നിന്നും നിർദ്ദേശം വന്നു കഴിഞ്ഞിരുന്നു. അരിക്കൊമ്പൻ കളക്കാട് –…
Read Moreഅരിക്കൊമ്പൻ നിബിഡ വനത്തിലോ? സിഗ്നലിൽ തടസമെന്നു തമിഴ്നാട് വനംവകുപ്പ്
കോട്ടൂർ സുനിൽകാട്ടാക്കട: അരിക്കൊമ്പൻ എവിടെയാണെന്ന് നിരീക്ഷിക്കാനുള്ള സിഗ്നലിൽ തടസമെന്ന് തമിഴ്നാട് വനം വകുപ്പ് പറയുന്നു. റേഡിയോകോളർ സംവിധാനം പ്രവർത്തിക്കാത്തത് നിബിഡ വനത്തിൽ ആന ഉള്ളതുകൊണ്ടാകാം എന്നും അവർ പറയുന്നു. അതിനിടെ ആനയെ നിരീക്ഷിക്കാനായി നിയോഗിച്ചിരുന്നവരിൽ നിന്ന് കുറച്ചു പേരെ തമിഴ്നാട് സർക്കാർ പിൻവലിച്ചു. സിഗ്നൽ നിരീക്ഷത്തിനുശേഷമാകും ഇനി ഇവരെ വിന്യസിക്കുകയെന്നും അവർ പറയുന്നു. അതിനിടെ അരിക്കൊമ്പൻ കേരള അതിർത്തി കടന്നതിനാലാണ് ഉദ്യോഗസ്ഥരെ പിൻവലിച്ചതെന്ന് ആരോപണമുയരുന്നുണ്ട്. കേരള വനം വകുപ്പ് ഇവിടെ നിരീക്ഷണം തുടരുന്നുണ്ട്. തലസ്ഥാനത്തേക്ക് കൊണ്ടു വന്ന ആന്റിന ഉപയോഗിച്ചുള്ള നിരീക്ഷണം തുടരും. ആന കടന്നുവരാൻ സാധ്യതയുള്ള വരയാട്ടുമുടി, വെൺകുളംമേട്, ആനനിരത്തി എന്നീ നെയ്യാർ വന്യജീവി സങ്കേതത്തിലെ പ്രദേശങ്ങളിൽ വനപാലകരെ നിയോഗിക്കുകയും ചെയ്തു. അതിനിടെ ആന ആരോഗ്യവാനെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. കളക്കാട് മുണ്ടൻ തുറൈ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പൻ ആരോഗ്യവാനാണെന്ന് തമിഴ്നാട്…
Read More