കോട്ടൂർ സുനിൽകാട്ടാക്കട : അരിക്കൊമ്പൻ അപ്പർ കോതയാറിൽ നെയ്യാർ വന്യജീവി സങ്കേതത്തിനടുത്തെത്തിയതായി സൂചന. ഇന്ന് റേഡിയോ കോളർ വഴി നിരീക്ഷിച്ചപ്പോൾ ആന അപ്പർ കോതയാറിലാണെന്ന് സിഗ്നൽ ലഭിച്ചു. ഇതേത്തുടർന്ന് നെയ്യാർ വനപാലക സ്ഥലം അപ്പർ കോതയാറിലേക്ക് തിരിച്ചു. കളക്കാട് മുണ്ടൻതുറൈ വന്യ ജീവി സങ്കേതത്തിന് തെക്കുള്ള വനഭാഗമാണ് അപ്പർ കോതയാർ. ഇവിടെ നിന്നും നെയ്യാറ്റിലെത്താം. ആനനിരത്തി വഴി ചിലപ്പോൾ അമ്പൂരിയിൽ പോലും എത്താം. ഈ പാത ആനത്താരയാണ്. അതിനാൽ തന്നെ കേരള വനം വകുപ്പ് നിരീക്ഷണം ശക്തമാക്കി. ഇന്നലെ അരിക്കൊമ്പൻ കളക്കാട് വന്യജീവി സങ്കേതത്തിലെ അംബാസമുദ്രത്തിലെ നിബിഡവനത്തിൽ ആണെന്നായിരുന്നു റിപ്പോർട്ട്. സമീകൃത ആഹാരമായ പുല്ലും മറ്റ് ഇലകളും വെള്ളവും കഴിക്കുന്ന ആന ഇപ്പോൾ പൂർണആരോഗ്യവാനാണ്. ഇക്കഴിഞ്ഞ ചൊവാഴ്ചയാണ് അരിക്കൊമ്പനെ മുണ്ടൻതുറൈ കടുവാ സങ്കേതത്തിനുള്ളിൽ തമിഴ്നാട് വനംവകുപ്പ് തുറന്നുവിട്ടത്. വനംവകുപ്പ് ആറ് സംഘങ്ങളുടെ ഗ്രൂപ്പ് ഉണ്ടാക്കി കോതയാറും അപ്പർകോതയാറും…
Read MoreTag: arikomban
അരിക്കൊമ്പനെ ഇനി തിരുവനന്തപുരത്തുനിന്നു നിരീക്ഷിക്കും; കേരള അതിർത്തിയിൽ നിന്ന് 15 കിലോമീറ്റർ അകലെ
കോട്ടൂർ സുനിൽകാട്ടാക്കട: അരിക്കൊന്പനെ ഇനി റേഡിയോ കോളർ വഴി തിരുവനന്തപുരത്തുനിന്ന് നിരീക്ഷിക്കും. നിരീക്ഷണത്തിനുള്ള ആന്റിന പെരിയാറിൽനിന്ന് തിരുവനന്തപുരം ഡിവിഷന് കൈമാറി. അരിക്കൊമ്പൻ ജനവാസമേഖലയിലേക്ക് കടക്കാതെയിരിക്കാൻ നിരീക്ഷണം ശക്തമാക്കിയെന്നും വനപാലകർ അറിയിച്ചു. അരിക്കൊമ്പൻ നെയ്യാർ വന്യജീവി സങ്കേതത്തിനടുത്ത് എത്തിയതായാണ് വനം വകുപ്പിന്റെ നിരീക്ഷണം. 20 കിലോമീറ്റർ അകലെ നിന്ന് അരിക്കൊമ്പന്റെ സാന്നിധ്യം റേഡിയോ കോളർ സിഗ്നലിലൂടെ തിരിച്ചറിയാൻ കഴിയുന്ന സംവിധാനമാണുള്ളത്. നെയ്യാർ വനമേഖലയിൽ നിരീക്ഷണം ശക്തമാക്കിയതായി മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. കേരള അതിർത്തിയിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ ( ആകാശദൂരം ) അകലെയാണ് ഇപ്പോൾ അരിക്കൊമ്പനുള്ളത്. നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും മന്ത്രി അറിയിച്ചു നിലവിൽ ആനയുടെ കാര്യത്തിൽ ആശങ്ക വേണ്ടെന്നും വകുപ്പ് പറയുന്നു. ആന ആരോഗ്യം പൂർണമായും വീണ്ടെടുത്തിട്ടില്ല എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ചിന്നക്കനാലിൽ വച്ചുണ്ടായിരുന്ന അതേ ആരോഗ്യാവസ്ഥയിലേക്ക് ആന എത്തിയിട്ടില്ല എന്നാണ് വിവരം. പഴയ…
Read Moreഅരിക്കൊമ്പന് കന്യാകുമാരി വന്യജീവിസങ്കേതത്തില്‍ ! ഇവിടം അരിക്കൊമ്പന് പ്രിയപ്പെട്ടതാകും എന്ന് വനംവകുപ്പ്
കോട്ടൂര്‍ സുനില്‍ കാട്ടാക്കട: അരിക്കൊമ്പന് കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്കു കടന്നതായി സൂചന. റേഡിയോ കോളര്‍ സന്ദേശം ലഭിച്ചതായി തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. തമിഴ്നാട്-കേരള അതിര്‍ത്തിയോടു ചേര്‍ന്നുള്ള കോതയാര്‍ ഡാമിനടുത്താണ് അരിക്കൊമ്പന് ഉണ്ടായിരുന്നത്. ഈ പ്രദേശത്താണ് അധിക സമയം ചെലവിടുന്നതെന്നും മെല്ലെയാണ് അരിക്കൊമ്പന്റെ സഞ്ചാരമെന്നും വനം വകുപ്പ് അറിയിച്ചിരുന്നു. ഇന്നലെ രാത്രിയോടെ കന്യാകുമാരി വനമേഖലയിലേക്ക് കടന്നതായാണ് വിവരം. ആനയുടെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന റേഡിയോ കോളറില്‍നിന്നുള്ള സിഗ്നലുകള്‍ പെരിയാര്‍ കടുവ സങ്കേതത്തില്‍ നിന്നു തിരുവനന്തപുരം ജില്ലയിലെ വനം വകുപ്പ് അധികൃതര്‍ക്കു യഥാസമയം കൈമാറുന്നുണ്ട്. നെയ്യാര്‍ വനമേഖലയില്‍ നിരീക്ഷണം ശക്തമായി തുടരാനാണു വനം വകുപ്പിന്റെ തീരുമാനം. നേരത്തെ മുത്തുക്കുഴി വയല്‍ പ്രദേശത്താണ് ആന നിന്നിരുന്നത്. നല്ല തണുപ്പുള്ള പ്രദേശമാണിത്. മൂന്നാറിനേക്കാള്‍ തണുപ്പ് ഇവിടെ അനുഭവപ്പെടും. ഈ ഭാഗത്ത് ഏക്കറുകണക്കിന് പ്രദേശം പുല്ല് വളര്‍ന്നു കിടപ്പുണ്ട്. മാത്രമല്ല ചെറിയ തടാകങ്ങളുമുണ്ട്. മനുഷ്യ സാന്നിധ്യമില്ലാത്ത…
Read More‘പേര് അരിക്കൊമ്പന്, ഉത്രം നക്ഷത്രം ! വഴിപാട് നേര്‍ന്ന് ആനപ്രേമികള്‍; ആനയെ തിരിച്ചെത്തിക്കണമെന്ന് ചിന്നക്കനാലിലെ ഗോത്രജനത
അരിക്കൊമ്പന് വഴിപാടുകളുമായി ആനപ്രേമികള്‍. കുമളി ശ്രീ ദുര്‍ഗ ഗണപതി ഭദ്രകാലീ ക്ഷേത്രത്തില്‍ ഒരു മൃഗസ്നേഹി അരിക്കൊമ്പനായി നടത്തിയ വഴിപാടുകളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ‘അരിക്കൊമ്പന്- നക്ഷത്രം ഉത്രം’ എന്നാണ് വഴിപാട് രസീതില്‍ നല്‍കിയിരിക്കുന്നത്. അര്‍ച്ചനയും ഭാഗ്യസൂക്ത പുഷ്പാഞ്ജലിയുമാണ് വഴിപാട് ഇനങ്ങള്‍. അരിക്കൊമ്പന്റെ ആയുരാരോഗ്യത്തിനായി ക്ഷേത്രങ്ങളില്‍ പൂജയും വഴിപാടും നടത്തുന്നത് തുടരുകയാണ്. ഇതിനിടെ തൊടുപുഴ മണക്കാട് സ്വദേശി സന്തോഷ് സമീപത്തെ മണക്കാട് നരസിംഹ സ്വാമി ക്ഷേത്രത്തില്‍ അരിക്കൊമ്പന് വേണ്ടി മൃത്യുഞ്ജയ പുഷ്പാഞ്ജലി നടത്തി. അരിക്കൊമ്പന്റെ ജന്മനാടായ ചിന്നക്കനാലില്‍ നിന്ന് അരിക്കൊമ്പനെ മാറ്റിയതുമുതല്‍ സന്തോഷ് അസ്വസ്ഥനായിരുന്നു. ചെറുപ്പം മുതല്‍ മൃഗങ്ങളോടുള്ള അകമഴിഞ്ഞ സ്നേഹമാണ് അരിക്കൊമ്പന് വേണ്ടി വഴിപാട് കഴിക്കാന്‍ പ്രേരിപ്പിച്ചത്. കാട്ടാനയ്ക്കായി വഴിപാട് കഴിപ്പിക്കണമെന്ന ഭക്തന്റെ ആഗ്രഹത്തിനൊപ്പം മണക്കാട് നരസിംഹസ്വാമി ക്ഷേത്രത്തിലെ അധികൃതരും നില്‍ക്കുകയായിരുന്നു. അതേസമയം അരിക്കൊമ്പനെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ചിന്നക്കനാലില്‍ ഗോത്ര ജനത സൂചനാ സമരം നടത്തിയിരുന്നു.…
Read Moreഅരിക്കൊമ്പൻ കേരളത്തിലേക്ക് കടക്കുമോ? മഴ ആരംഭിക്കുമ്പോൾ ആന ഏങ്ങോട്ട് യാത്ര ചെയ്യും; വനംവകുപ്പ് നിരീക്ഷിക്കുന്നു
കോട്ടൂർ സുനിൽകാട്ടാക്കട: തമിഴ്നാട് കോതായാർ മേഖലയിൽ തുറന്നുവിട്ട കാട്ടാന അരിക്കൊന്പൻ നെയ്യാർ വനമേഖലയിൽ എത്താൻ സാധ്യതയെന്ന കണക്കുകൂട്ടലിൽ കേരള വനം വകുപ്പ് ആനയെ നിരീക്ഷിക്കുന്നു. അരിക്കൊന്പൻ ഇപ്പോൾ അണക്കെട്ടിലെ വെള്ളം കുടിച്ച് കാട്ടിൽ ചുറ്റി കറങ്ങുകയാണ്. ജനവാസമേഖലയിലിറങ്ങി പരിഭ്രാന്ത്രിയുണ്ടാക്കിയതിനെ തുടർന്ന് മയക്കുവെടി വെച്ച് പിടികൂടിയ അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് അപ്പർ കോതയാർ വനമേഖലയിൽ ഇന്നലെ തുറന്നുവിട്ടിരുന്നു. ആനയെ തമിഴ്നാട് നിയോഗിച്ച പ്രത്യേകസംഘവും നിരീക്ഷിക്കുന്നുണ്ട്.വെള്ളം കുടിക്കാൻ കോതയാർ ഡാമിന് സമീപത്തെ ജലാശയത്തിന് അടുത്താണ് അരിക്കൊമ്പൻ നിൽക്കുന്നത്. പുതിയ സ്ഥലത്ത് ആനയ്ക്കാവശ്യമായ വെള്ളവും ഭക്ഷണവും ലഭ്യമാണെന്നും വനപാലകർ പറയുന്നു. വെള്ളം കുടിക്കാനും തീറ്റയെടുക്കാനും കഴിയുന്ന മേഖലയിലാണ് അരിക്കൊമ്പൻ ഉള്ളതെന്നാണ് തമിഴ്നാട് വനം വകുപ്പ് വ്യക്തമാക്കുന്നത്. റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ വനംവകുപ്പിന് ലഭിക്കുന്നുണ്ട്. ആനവേട്ട തടയുന്നതിനുള്ള പത്തംഗ സംഘവും നാല് ഫോറസ്റ്റ് റേഞ്ച് ഓഫീസർമാരും രണ്ട് ഡെപ്യൂട്ടി ഡയറക്ടർമാരും ആനയുടെ…
Read Moreഅനിമൽ ആംബുലൻസിൽ നിന്നും മോചനം; അരിക്കൊമ്പനെ മുത്തുക്കുളി വനത്തിൽ തുറന്നുവിട്ടു
കമ്പം: മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ അപ്പർ കോതയാർ മുത്തുക്കുളി വനത്തിനുള്ളിൽ തുറന്നു വിട്ടു. തമിഴ്നാട് വനംവകുപ്പ് മതിയായ ചികിത്സ ലഭ്യമാക്കിയശേഷമാണ് കൊമ്പനെ ഉള്‍കാട്ടിലേക്ക് തുറന്നുവിട്ടതെന്ന് തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. മദ്രാസ് ഹൈക്കോടതി സ്റ്റേ ഉള്ളതിനാല്‍ അരിക്കൊമ്പനെ തുറന്ന് വിടുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനിന്നിരുന്നു. കഴിഞ്ഞ 24 മണിക്കൂറായി അനിമൽ ആംബുലൻസിലാണ് അരിക്കൊമ്പൻ കഴിഞ്ഞിരുന്നത്. അതേസമയം, ആനയെ കാട്ടില്‍ തുറന്ന് വിടരുതെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇപ്പോള്‍ നടക്കുന്ന ദൗത്യം അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശി റബേക്ക ജോസഫാണ് കോടതിയെ സമീപിച്ചത്.
Read Moreഅരിതേടി ഇനി നാട്ടിലേക്ക് ഇറങ്ങരുത്..! അരിക്കൊമ്പന് തമിഴ്നാട് വക അരിയും ചക്കയും കാട്ടിലെത്തിച്ചു; അനുകൂലമായ സാഹചര്യം വന്നാൽ മയക്കുവെടി
തൊടുപുഴ: അരിക്കൊന്പൻ അരിതേടി നാട്ടിലിറങ്ങാതിരിക്കാൻ കാടിനുള്ളിൽ ഭക്ഷണ സാധനങ്ങളെത്തിച്ച് തമിഴ്നാട്. തേനിക്കു സമീപത്തായി പൂശാരം പെട്ടി പെരുമാൾ കോവിലിനു സമീപം നിലയുറപ്പിച്ചിരിക്കുന്ന അരിക്കൊന്പന് അരിയും ചക്കയും വാഴക്കുലയുമാണ് തമിഴ്നാട് വനംവകുപ്പ് എത്തിച്ചു നൽകിയത്. ആന ചുറ്റിതിരിയുന്ന മേഖലകളിൽ ഇവ വിതറുകയായിരുന്നു. കഴിഞ്ഞ ദിവസം ഷണ്മുഖനദി ഡാമിനു സമീപത്തായിരുന്ന ആന ജനവാസമേഖലയ്ക്കു കൂടുതൽ അടുത്തേക്ക് എത്തിയിരിക്കുകയാണ്. സാഹചര്യങ്ങൾ അനുകൂലമായ സ്ഥലത്ത് ആനയെത്തിയാൽ മയക്കുവെടി വയ്ക്കാനാണ് തമിഴ്നാട് വനംവകുപ്പിന്റെ നീക്കം. അരിക്കൊന്പൻ ജനവാസമേഖലയിലിറങ്ങി വീണ്ടും ഭീതി വിതയ്ക്കാതിരിക്കാൻ വനംവകുപ്പ് ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. ആനയെ നിരീക്ഷിക്കാൻ വനപാലകർക്കു പുറമെ തമിഴ്നാട് ഗോത്ര വിഭാഗത്തിൽ നിന്നുള്ളവരെയും നിയോഗിച്ചു. ആനയെ പിടികൂടി മെരുക്കുന്നതിൽ വൈദഗ്ധ്യമുള്ളവരാണ് ഇവർ. ഇതിനിടെ ഇടുക്കി ചിന്നക്കനാൽ 301 കോളനിയിൽ വീണ്ടും കാട്ടാന ആക്രമണമുണ്ടായത് ജനങ്ങളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. കാട്ടാന ഓടിക്കുന്നതിനിടെ 301 കോളനി സ്വദേശി കുമാറിനാണു പരിക്കേറ്റത്. ചക്കക്കൊന്പനാണ്…
Read Moreഅരിക്കൊമ്പന് ജനവാസമേഖലയില്‍ ഇറങ്ങിയാല്‍ വെടിവയ്ക്കുമെന്ന് തമിഴ്നാട് ! സകല സന്നാഹങ്ങളും തയ്യാര്‍
അരിക്കൊമ്പന് ജനവാസമേഖലയില്‍ ഇറങ്ങി അതിക്രമം കാട്ടിയാല്‍ മയക്കുവെടി വയ്ക്കുമെന്ന് തമിഴ്നാട് വനംവകുപ്പ്. നിലവില്‍ കൊമ്പന് ഷണ്മുഖ നദി അണക്കെട്ട് പരിസരത്ത് തുടരുന്ന അരി കൊമ്പന് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നും തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച അരിക്കൊമ്പന് തുമ്പിക്കൈ കൊണ്ടു തട്ടിയിട്ട ബൈക്ക് യാത്രക്കാരന് ചികിത്സയിലിരിക്കെ മരിച്ചതോടെ നാട്ടുകാര്‍ ആശങ്കയിലാണ്. അരിക്കൊമ്പനെ പിടികൂടാന്‍ തിരുവല്ലിപുത്തൂര്‍ മേഘമല കടുവസങ്കേതത്തിലെ ഫീല്‍ഡ് ഡയറക്ടറുടെ നേതൃത്വത്തില്‍ മുതിര്‍ന്ന വനംവകുപ്പ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘത്തെ നിയോഗിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് അറിയിച്ചു. ഷണ്മുഖനാഥന് ക്ഷേത്രപരിസരത്തുനിന്ന് അരിക്കൊമ്പന് ഉള്‍വനത്തിലേക്കു കടന്നെന്നാണു തമിഴ്നാട് വനംവകുപ്പ് പറയുന്നത്. പ്രദേശത്തു ദൗത്യസംഘം തിരച്ചില്‍ നടത്തിയെങ്കിലും കൊമ്പനെ കണ്ടെത്താനായില്ല. തിങ്കളാഴ്ച ഷണ്മുഖനാഥ അണക്കെട്ട് പരിസരത്തെത്തി ആന വെള്ളം കുടിച്ചിരുന്നു. അണക്കെട്ടിന് എതിര്‍വശത്തെ കൃഷിഭൂമിയിലേക്ക് അരിക്കൊമ്പന് ഇറങ്ങിയാല്‍ മയക്കുവെടി വയ്ക്കാനുള്ള ഒരുക്കങ്ങളെല്ലാം ദൗത്യസംഘം പൂര്‍ത്തിയാക്കി. എന്നാല്‍ ആന ഉള്‍ക്കാട്ടില്‍ത്തന്നെ നിലയുറപ്പിച്ചു. ഉള്‍ക്കാട്ടിലായതിനാല്‍…
Read Moreതമിഴ്നാട്ടിലും ജീവനെടുത്ത് അരിക്കൊമ്പൻ; ആന തട്ടിയിട്ട ബൈക്കിൽ നിന്നു വീണയാൾ മരിച്ചു; ചികിത്സയിലിരിക്കെ മരിച്ചത് കമ്പനം സ്വദേശി പാല്‍രാജ്
തൊടുപുഴ: അരിക്കൊമ്പന്റെ ആക്രമണത്തില്‍ തമിഴ്നാട്ടിലും മരണം. കഴിഞ്ഞ ശനിയാഴ്ച തമിഴ്നാട്ടിലെ കമ്പത്തിറങ്ങിയ അരിക്കൊമ്പന് ബൈക്കില്‍നിന്നു തട്ടിവീഴ്ത്തിയ കമ്പം സ്വദേശി പാല്‍രാജ് (57) ചികിത്സയ്ക്കിടെ മരിച്ചു. കമ്പം ടൗണിലൂടെ ഓടുന്നതിനിടെയാണ് പാല്‍രാജ് സഞ്ചരിച്ചിരുന്ന ബൈക്ക് അരിക്കൊന്പൻ തുമ്പിക്കൈകൊണ്ട് തട്ടി വീഴ്ത്തിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പാല്‍രാജിനെ തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്. തലയ്ക്കു പരിക്കേറ്റതിനു പുറമെ എല്ലുകളും ഒടിഞ്ഞിരുന്നു. ആന്തരിക രക്തസ്രാവവുമുണ്ടായി. ഇതാണ് മരണകാരണമായത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അരിക്കൊമ്പന്റെ ആക്രമണത്തില്‍ ഇതുവരെ 12 പേരാണ് മരിച്ചത്. കേരളത്തില്‍ 11 പേര് അരിക്കൊമ്പന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക കണക്ക്. ശനിയാഴ്ചയാണ് അരിക്കൊമ്പന് കമ്പം ടൗണിലെത്തിയത്. ആന ടൗണിലൂടെ ഓടുകയും വാഹനങ്ങള്‍ക്കുനേരേ ആക്രമണം നടത്തുകയും ചെയ്തു. പാല്‍രാജിന്റെ ഉള്‍പ്പെടെ അഞ്ചു വാഹനങ്ങളാണ് ആന തകര്‍ത്തത്. മറ്റ് വാഹനങ്ങളിലുണ്ടായിരുന്നവര്‍ തലനാരിഴയ്ക്കാണ് ആനയുടെ ആക്രമണത്തില്‍ നിന്നു…
Read Moreനാടുവിടാതെ അരിക്കൊമ്പന്; വീണ്ടും ജനവാസ മേഖലയ്ക്കടുത്ത്; കാട്ടില്‍ നിന്നു പുറത്തിറങ്ങിയാല്‍ മയക്കുവെടി; ആനയുടെ സഞ്ചാരം നിരീക്ഷിച്ച് കേരള വനംവകുപ്പും
തൊടുപുഴ: തമിഴ്നാട്ടിലെ കമ്പത്ത് ഭീതി പരത്തിയശേഷം കാടു കയറിയ അരിക്കൊമ്പന് വീണ്ടും ജനവാസമേഖലയ്ക്കടുത്തെത്തി. സുരുളിപെട്ടിക്കു സമീപം കുത്താനാച്ചി ക്ഷേത്രത്തിന് 200 മീറ്റര്‍ അകലെയാണ് ആന നിലയുറപ്പിച്ചിരിക്കുന്നത്. ഏതുനിമിഷവും ആന ജനവാസ കേന്ദ്രത്തിലേക്കെത്താനുള്ള സാധ്യത കണക്കിലെടുത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷണം ശക്തിപ്പെടുത്തി. കമ്പത്തുനിന്നു തുരത്തിയ ആന പെരിയാര്‍ കടുവ സങ്കേതത്തിലെ ഉള്‍വനത്തിലേക്ക് കയറിപ്പോകുമെന്നായിരുന്നു അധികൃതരുടെ വിലയിരുത്തല്‍. എന്നാല്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് അരിക്കൊമ്പന് ജനവാസമേഖലയ്ക്ക് അടുത്തെത്തിയത്. ജനവാസമേഖലയിലിറങ്ങിയാല്‍ ഉടന്‍തന്നെ മയക്കുവെടി വയ്ക്കാനാണ് തമിഴ്നാട് വനംവകുപ്പിന്റെ തീരുമാനം. ഇതിനായി അഞ്ചംഗ വിദഗ്ധസംഘവും മൂന്നു കുങ്കിയാനകളും കമ്പത്ത് തുടരുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് അരിക്കൊമ്പന് കുമളിയില്‍നിന്നു 16 കിലോമീറ്റര്‍ അകലെയുള്ള കമ്പത്തെത്തി പരിഭ്രാന്തി സൃഷ്ടിച്ചത്. നഗരത്തിലൂടെ ഓടിയ ആന അഞ്ചു വാഹനങ്ങള്‍ തകര്‍ത്തിരുന്നു. ഇതോടെ കമ്പം പട്ടണത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പിന്നാട് ആനയെ മയക്കുവെടി വയ്ക്കാന്‍ തമിഴ്നാട് ഉത്തരവിറക്കുകയായിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്താനായി തമിഴ്നാട് വനംമന്ത്രി…
Read More