തമിഴ്നാട്ടിലെ കമ്പം ടൗണില്‍ ഭീതിവിതച്ച ശേഷം അരിക്കൊമ്പന് തിരികെ ഉള്‍ക്കാട്ടിലേക്ക് കടന്നതായി വിവരം. കൂതനാച്ചി റിസര്‍വ് വനത്തിലേക്ക് കടന്നുവെന്നാണ് റിപ്പോര്‍ട്ട്. ആന മേഘമല കടുവ സങ്കേതത്തിലേക്ക് നീങ്ങുന്നുവെന്നാണ് കേരള വനംവകുപ്പിന് വിവരം ലഭിച്ചിട്ടുള്ളത്. വിഎച്ച്എസ് ആന്റിന ഉപയോഗിച്ച് ആനയുടെ ലൊക്കേഷന്‍ ട്രേസ് ചെയ്തു വരികയാണ്. ചുരുളപ്പെട്ടിയില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലേക്ക് ആന പോയിട്ടുണ്ട്. ഉള്‍ക്കാട്ടിലേക്ക് കടന്നാല്‍ അരിക്കൊമ്പനെ മയക്കുവെടി വെക്കാനുള്ള നീക്കം ദൗത്യസംഘം ഉപേക്ഷിച്ചേക്കുമെന്നാണ് സൂചന. പുലര്‍ച്ചെ രണ്ടരയ്ക്കാണ് അരിക്കൊമ്പനെ കൃഷിയിടത്തില്‍ കണ്ടെത്തിയത്. അതിനു പിന്നാലെ ആന തെങ്ങിന് തോപ്പിലേക്ക് മാറി. പിന്നീടാണ് തെങ്ങിന് തോപ്പില്‍ നിന്നും ഉള്‍ക്കാട്ടിലേക്ക് അരിക്കൊമ്പന് പിന്‍വാങ്ങിയത്. ആനയുടെ സഞ്ചാരം തമിഴ്നാട് വനംവകുപ്പ് നിരീക്ഷിച്ചു വരികയാണ്. അരിക്കൊമ്പനെ മയക്കുവെടി വെക്കാന്‍ തമിഴ്നാട് വനംവകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഡോ. കലൈവാണന്റെ നേതൃത്വത്തില്‍ ദൗത്യസംഘം സ്ഥലത്ത് എത്തിയിരുന്നു. ആന പരിഭ്രാന്തി സൃഷ്ടിച്ച കമ്പം…
Read MoreTag: arikomban
അരിക്കൊമ്പനെ അരയും തലയും മുറുക്കി തമിഴ്നാട് ! അരിരാജയും സ്വയംഭൂവും കളത്തിലിറങ്ങും; ഡ്രോണ്‍ കണ്ട് പേടിച്ച് അരിക്കൊമ്പന്…
അരിക്കൊമ്പനെതിരേ രണ്ടും കല്‍പ്പിച്ച് തമിഴ്നാട് വനംവകുപ്പ് മേധാവിയുടെ ഉത്തരവ്. 1972 ലെ വന്യ ജീവി സംരക്ഷണ നിയമം 11 (എ) വകുപ്പ് പ്രകാരമാണ് അരിക്കൊമ്പനെ പിടികൂടാന്‍ ഇന്നലെ ഉത്തരവിറങ്ങിയത്. ജനവാസ മേഖലകളിലിറങ്ങുന്ന വന്യജീവികള്‍ ജനങ്ങള്‍ക്ക് ഭീഷണിയാണെങ്കില്‍ ഉപാധികളോടെ അവയെ വെടിവച്ചു കൊല്ലാന്‍ ഈ നിയമം അനുവദിക്കുന്നുണ്ട്. അരിക്കൊമ്പന് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് ഇന്നലെ രാവിലെ തന്നെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കമ്പം എംഎല്‍എ എന്‍.രാമകൃഷ്ണന് താമസിക്കുന്ന കമ്പം കൂളത്തേവര്മുക്കിനു സമീപവും ഇന്നലെ രാവിലെ അരിക്കൊമ്പന് എത്തിയിരുന്നു. അരിക്കൊമ്പനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് എന്‍.രാമകൃഷ്ണന് എംഎല്‍എയും വനം വകുപ്പില്‍ സമ്മര്‍ദം ചെലുത്തി. അരിക്കൊമ്പനെ പിടികൂടാന്‍ തമിഴ്നാട് വനംവകുപ്പിനെ സഹായിക്കുന്നത് ആനമല കടുവ സങ്കേതത്തിലെ ടോപ്പ് സ്ലിപ്പില്‍ നിന്നുള്ള രണ്ടു കുങ്കിയാനകളാണ്. കോഴിക്കമുത്തിയിലെ ആനപരിശീലന കേന്ദ്രത്തില്‍ നിന്ന് സ്വയംഭൂ എന്ന കുങ്കി ഇന്നലെ വൈകിട്ട്…
Read Moreഅരിക്കൊമ്പനെ മയക്കുവെടി വച്ച് പിടി കൂടുന്നത് ഏറെ ശ്രമകരം; വെടിയുതിർത്തു കാടുകയറ്റാൻ തമിഴ്നാട് വനംനകുപ്പ്
തൊടുപുഴ: കമ്പത്തെ ജനവാസമേഖലയില്‍ ഇറങ്ങിയ അരിക്കൊമ്പനെ അവിടെനിന്നു വിരട്ടിയോടിക്കാനുള്ള ശ്രമം തമിഴ്നാട് വനംവകുപ്പ് ആരംഭിച്ചു. ആകാശത്തേക്കു വെടിവച്ച് ആനയെ തിരികെ കാടു കയറ്റാനുള്ള ശ്രമമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്നത്. ആനയെ മയക്കുവെടി വച്ച് പിടി കൂടുന്നത് ഏറെ ശ്രമകരമായ ദൗത്യമായതിനാലാണ് തിരികെ കാടു കയറ്റാനുള്ള ശ്രമം ആരംഭിച്ചത്. വനംവകുപ്പിന്റെ വന്‍ സംഘമാണ് സ്ഥലത്ത് ക്യാമ്പു ചെയ്യുന്നത്. നിലവില്‍ ആന നിലയുറപ്പിച്ചിരിക്കുന്ന ഭാഗത്തു നിന്നു മൂന്നു കുലോമീറ്ററോളം ദൂരത്തിലാണ് തമിഴ്നാട് അതിര്‍ത്തി വനമേഖലയുള്ളത്. ഇവിടെ ആനയെ എത്തിക്കാനുള്ള ശ്രമമാണ് ആദ്യഘട്ടത്തില്‍ വനംവകുപ്പധികൃതര്‍ നടത്തി വരുന്നത്. എന്നാല്‍ വെടിയൊച്ച കേട്ട് ആന വീണ്ടും കമ്പം ടൗണിലേക്കെത്താനുള്ള സാധ്യതയും ഉദ്യോഗസ്ഥര്‍ തള്ളിക്കളയുന്നില്ല. ഈ ദൗത്യം പരാജയപ്പെട്ടാല്‍ ആനയെ മയക്കുവെടി വച്ച് പിടികൂടി ഉള്‍ക്കാട്ടില്‍ വിടാനുള്ള നീക്കത്തിലാണ് തമിഴ് നാട് വനംവകുപ്പ്.
Read Moreഅരിക്കൊമ്പന് കമ്പം ടൗണില്‍; പുലർച്ചെ നാട്ടുകാർ കണ്ടത് പാഞ്ഞടുക്കുന്ന അരിക്കൊമ്പനെ; നിരവധി ഓട്ടോകൾ തകർത്തു; തുരത്താന്‍ ശ്രമം തുടരുന്നു
കന്പം: അരിക്കൊമ്പന് കമ്പം ടൗണിലിറങ്ങി. ജനവാസമേഖലയിലെത്തിയ ആന ഏറെ നേരം പരിഭ്രാന്തി സൃഷ്ടിച്ചു. കമ്പം ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷകള്‍ തകര്‍ത്തു. പ്രദേശത്തെ ഒരു പുളിമരത്തോട്ടത്തിലാണ് ആന ഇപ്പോഴുള്ളത്. വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും അടക്കമുള്ള സംഘം സ്ഥലത്തെത്തി ആനയെ ജനവാസമേഖലയില്‍ നിന്ന് തുരത്താനുള്ള ശ്രമം തുടരുകയാണ്. ഇന്ന് രാവിലെയാണ് ആന ജനവാസമേഖലയിലേയ്ക്കെത്തിയത്. ലോവര്‍ കാമ്പിലെ വനാതിര്ത്തിലിലൂടെ ഇവിടെയെത്തിയെന്നാണ് നിഗമനം. ഇപ്പോള്‍ ചിന്നക്കനാല്‍ ദിശയിലാണ് അരിക്കൊമ്പനുള്ളത്. കമ്പത്ത് നിന്ന് ബോഡിമേട്ടിലേക്ക് പോയാല്‍ ആനയ്ക്ക് ചിന്നക്കനാലിലേക്ക് പോകാനാവും.
Read Moreഅരിക്കൊമ്പന് കുമളി ടൗണിലെത്തി വീടിനുള്ളില്‍ തുമ്പിക്കൈയ്യിട്ടു ! വെടിവെച്ചു തുരത്തി
തൊടുപുഴ: ചിന്നക്കനാലില്‍നിന്നു പിടികൂടി പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന് കുമളി ടൗണിനു സമീപമെത്തി. ഇന്നു പുലര്‍ച്ചെ ഗാന്ധിനഗര്‍ കോളനിക്കു സമീപമാണ് ആന ആദ്യമെത്തിയത്. ഇവിടെ വനാതിര്‍ത്തിക്കടുത്തുള്ള വീടിനുള്ളില്‍ തുമ്പിക്കൈയിട്ടു. ആളുകള്‍ ബഹളം വച്ചതോടെ ആന പിന്തിരിഞ്ഞെങ്കിലും പുലര്‍ച്ചെ ഒന്നോടെ കുമളി ടൗണിനു 100 മീറ്ററിനടുത്ത് റോസാപ്പൂക്കണ്ടം ഭാഗത്ത് ആനയെത്തി. ഉടന്‍തന്നെ സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി ആകാശത്തേക്ക് വെടിയുതിര്‍ത്ത് ആനയെ കാട്ടിലേക്ക് തുരത്തി. ജിപിഎസ് കോളറില്‍നിന്നുള്ള സിഗ്നല്‍ അനുസരിച്ചാണ് ആന ജനവാസമേഖലയ്ക്ക് അടുത്ത് എത്തിയതെന്ന് അറിഞ്ഞത്. കഴിഞ്ഞദിവസം കുമളി ടൗണിന് ആറു കിലോമീറ്റര്‍ ആകാശദൂരം അകലെ വരെ അരിക്കൊമ്പന് എത്തിയിരുന്നു. ദിവസേന കിലോമീറ്ററുകള്‍ അരിക്കൊന്പന് സഞ്ചരിക്കുന്നുവെന്നാണ് വ്യക്തമാകുന്നത്. അരിക്കൊമ്പന് ജനവാസമേഖലയ്ക്ക് അടുത്തെത്തിയതില്‍ കടുത്ത ആശങ്കയിലാണ് കുമളി നിവാസികള്‍. എന്നാല്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് വനം വകുപ്പ് അറിയിക്കുന്നത്. ആന പൂര്‍ണമായും നിരീക്ഷണത്തിലാണെന്നും ഉദ്യോഗസ്ഥര്‍…
Read Moreഅരിക്കൊമ്പന്റെ”അന്നം മുട്ടിച്ചവർക്ക് ‘പണികൊടുക്കണം; വാട്ട്സാപ് ഗ്രൂപ്പിലൂടെ തട്ടിയത് ലക്ഷങ്ങൾ ; തട്ടിപ്പിന്റെ കൊടുമുടിയിൽ ഒളിച്ച് അഡ്മിൻ
ഇടുക്കി: കാടുകടത്തിവിട്ടിട്ടും ഇപ്പോഴും എല്ലായിടത്തും ചർച്ചാവിഷയം അരിക്കൊമ്പൻ. സമൂഹമാധ്യമങ്ങളിലും അരിക്കൊമ്പൻ തന്നെയാണ് ഹീറോ. എന്നാൽ അരിക്കൊമ്പന്റെ പേരിൽ വ്യാപക തട്ടിപ്പ് നടക്കുന്നതായി പരാതി. അരിക്കൊമ്പനെ ചിന്നക്കനാലില്‍ തിരിച്ച് എത്തിക്കുന്നതിനായി സുപ്രീം കോടതിയിൽ കേസ് നടത്താനെന്ന പേരിൽ വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി ലക്ഷങ്ങള്‍ തട്ടിയതായാണ് പരാതി. അരിക്കൊമ്പന് വൈദ്യസഹായവും ഭക്ഷണവും എത്തിക്കാനെന്ന പേരിലും പണപ്പിരിവ് നടന്നു. ‘എന്നും അരിക്കൊമ്പനൊപ്പം’ എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് പണപ്പിരിവ് നടന്നത്. ഏഴു ലക്ഷം രൂപ തട്ടിയെടുത്തതാണ് ആരോപണം. പ്രവാസികൾക്കടക്കം പണം നഷ്ടമായിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്താൻ പോലീസിന് നിർദേശം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. അതിനിടെ, തമിഴ്നാട്ടിലെ മേഘമലയിൽ നിന്ന് അരിക്കൊമ്പൻ പെരിയാർ കടുവാസങ്കേതത്തിൽ തിരിച്ചെത്തിയതായി വനംവകുപ്പ് അറിയിച്ചു. അരിക്കൊമ്പനെ പിടികൂടി തുറന്നുവിട്ട മുല്ലക്കൊടി സീനിയറോട ഭാഗത്തേക്കാണ് ആന തിരികെയെത്തിയത്.
Read Moreമോദകാനത്തുനിന്നും 120 കിലോമീറ്റർ അകലം മാത്രം; പഴയ തട്ടകമായ ചിന്നക്കനാലിലേക്ക് വരുമോയെന്ന ആശങ്കയേറുന്നു
തൊടുപുഴ: അരിക്കൊമ്പന് വീണ്ടും വനമേഖലയായ മേദക്കാനത്ത് എത്തി. കഴിഞ്ഞ ദിവസം കേരള -തമിഴ്നാട് അതിര്‍ത്തിയിലെത്തിയ ആന തമിഴ്നാട്ടിലേക്കു കടക്കുമോയെന്നു സംശയമുണ്ടായിരുന്നു. വണ്ണാത്തിപ്പാറ വരെയെത്തിയ ആന വീണ്ടും പെരിയാര്‍ കടുവാസങ്കേതത്തില്‍ തുറന്നുവിട്ട മേദക്കാനത്തേത്തുതന്നെ തിരികെ മടങ്ങുകയായിരുന്നു. ഇവിടെ ആഹാരവും വെള്ളവും സുലഭമായി ലഭിക്കുന്നതിനാല്‍ ആന ഇനി അധികം ദൂരം സഞ്ചരിക്കാനിടയില്ലെന്നും ഇവിടുത്തെ സാഹചര്യവുമായി ഇണങ്ങിത്തുടങ്ങിയെന്നുമാണ് വനംവകുപ്പിന്റെ കണക്കുകൂട്ടല്‍. അരിക്കൊമ്പനിൽ ഘടിപ്പിച്ചിട്ടുള്ള സാറ്റലൈറ്റ് റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ ലഭിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സിഗ്നലുകള്‍ ലഭിക്കാതിരുന്നത് ആശങ്ക പരത്തിയിരുന്നു. ഇതിനിടെ അരിക്കൊമ്പന് തിരികെ ചിന്നക്കനാലിലേക്കു മടങ്ങാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന വിദഗ്ധാഭിപ്രായം സമൂഹ മാധ്യമങ്ങളില്‍ ചര്ച്ചക്കിടയായിട്ടുണ്ട്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള അഭിപ്രായങ്ങളുമായി ഒട്ടേറെപ്പേര്‍ രംഗത്തെത്തി. ആന പഴയ ആവാസകേന്ദ്രത്തിലേക്കു മടങ്ങാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കേരള വനം ഗവേഷണ കേന്ദ്രം മുന്‍ ഡയറക്ടറും വിദഗ്ധ സമിതിയംഗവുമായ ഡോ. പി.എസ്. ഈസ വ്യക്തമാക്കിയിരുന്നു. പിന്നീട്…
Read Moreഅരിക്കൊമ്പന് പരിധിക്കു പുറത്ത്: വീണ്ടും റേഞ്ചിലെത്തിയെന്ന് വനംവകുപ്പ്; ആന ചിന്നക്കനാലിലേക്കു തിരികെ മടങ്ങാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് വിദഗ്ധ സമിതിയംഗം
തൊടുപുഴ: തേക്കടി പെരിയാര്‍ കടുവാസങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറില്‍നിന്നുള്ള സിഗ്നലുകള്‍ ലഭിക്കാതിരുന്നത് ആശങ്കയ്ക്കിടയാക്കി. ഇന്നലെ ഉച്ച മുതല്‍ സിഗ്നലുകള്‍ ലഭിക്കാത്തതിനാല്‍ ആന എവിടെയുണ്ടെന്ന വിവരം കൃത്യമായി മനസിലാക്കാന്‍ കഴിയാത്തതാണ് ആശങ്ക പടര്‍ത്തിയത്. എന്നാല്‍ റേഡിയോ കോളറില്‍നിന്നുള്ള സാറ്റലൈറ്റ് ബന്ധം നഷ്ടപ്പെട്ടിട്ടില്ലെന്നും ഇന്നു രാവിലെ 7.30ന് സിഗ്നല്‍ ലഭിച്ചതായും ഹൈറേഞ്ച് സര്‍ക്കിള്‍ സിസിഎഫ് ആര്.ആസ്. അരുണ്‍ അറിയിച്ചു. ഇതിനിടെ അരിക്കൊമ്പന് തന്റെ പഴയ ആവാസകേന്ദ്രമായ ചിന്നക്കനാലിലേക്കു തിരികെ മടങ്ങാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിയംഗം ഡോ. പിഎസ്. ഈസ പറഞ്ഞു. പറമ്പിക്കുളം വനമേഖലയായിരുന്നു ആനയെ തുറന്നു വിടാന്‍ പര്യാപ്തമെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്.ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് റേഡിയോ കോളറില്‍നിന്ന് സിഗ്നല്‍ ലഭിക്കുമ്പോള്‍ അരിക്കൊമ്പന് വണ്ണാത്തിപ്പാറ വനമേഖലയില്‍ ഉണ്ടായിരുന്നു. പിന്നീടാണ് സിഗ്നല്‍ നഷ്ടമായത്. സാങ്കേതിക തകരാര്‍ മൂലമാണ് സിഗ്നല്‍ ലഭിക്കാന്‍ വൈകിയതെന്നായിരുന്നു വനംവകുപ്പ് അറിയിച്ചത്. ഇന്ന്…
Read Moreആരിക്കൊമ്പൻ ദൗത്യസംഘത്തിന്റെ നിരീക്ഷണത്തിൽ; അരിക്കൊമ്പന് തൊട്ടരികില്‍ ചക്കക്കൊമ്പനും; സാഹചര്യം അനുകൂലമായാല്‍ മയക്കുവെടി
ഇടുക്കി: അരിക്കൊമ്പന് ദൗത്യം നിര്‍ണായകഘട്ടത്തില്‍. ദൗത്യസംഘം ആനയുടെ തൊട്ടടുത്തെത്തി. ആന സിമന്റ് പാലം ഭാഗത്തേയ്ക്ക് നീങ്ങുകയാണെന്നാണ് വിവരം. ഇതിനിടെ അരിക്കൊമ്പന് തൊട്ടരികില്‍ ചക്കക്കൊമ്പനും എത്തി. പടക്കം പൊട്ടിച്ച് വനംവകുപ്പ് ആനകളെ അകറ്റി. സാഹചര്യം അനുകൂലമായാല്‍ ഉടന്‍ മയക്കുവെടി വയ്ക്കും. കുങ്കിയാനകളെ രാവിലെ മറയൂര്‍കുടിയിലെ ക്യാമ്പില്‍നിന്നിറക്കിയിരുന്നു വെള്ളിയാഴ്ച രാത്രിയോടെ അരിക്കൊമ്പന് ആനയിറങ്കല്‍ ഡാം കടന്ന് സിമന്റ് പാലം മേഖലയിലേയ്ക്ക് വന്നെന്നാണ് നിഗമനം. സിമന്റുപാലം സിങ്കുകണ്ടം പ്രദേശത്താണ് ആന നിലവില്‍ നിലയുറപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. കുങ്കിയാനകളെ രാവിലെ മറയൂര്‍കുടിയിലെ ക്യാമ്പില്‍നിന്നിറക്കിയിരുന്നു. ആനയെ കണ്ടെത്താന്‍ സാധിക്കാഞ്ഞതിനാലാണ് ദൗത്യം വെള്ളിയാഴ്ച നിര്‍ത്തിവച്ചത്. അരിക്കൊമ്പന് പകരം ദൗത്യസംഘം കഴിഞ്ഞ ദിവസം കണ്ടത് ചക്കക്കൊമ്പനെയായിരുന്നു.
Read Moreമിഷന് അരിക്കൊമ്പന് ; മയക്കുവെടി വൈകുന്നു; ദൗത്യസംഘത്തിൽ 150 ഓളം പേർ; ആനയെ മാറ്റുന്നത് എങ്ങോട്ടെന്ന് അജ്ഞാതം
ടി.പി.സന്തോഷ്കുമാര്‍ ഇടുക്കി: “മിഷന് അരിക്കൊമ്പന്’ ദൗത്യം ഇന്നു പുലര്‍ച്ചെ തുടങ്ങിയെങ്കിലും മയക്കുവെടി വയ്ക്കുന്നത് വൈകുന്നു. ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളില്‍ ഭീതിവിതയ്ക്കുന്ന കാട്ടാനയായ അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന ഏറെ ശ്രമകരമായ ദൗത്യമാണ് വനംവകുപ്പ് നടത്തുന്നത്. എന്നാല്‍ ദൗത്യം ആരംഭിച്ച് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ആനയെ മയക്കുവെടി വയ്ക്കാനായിട്ടില്ല.ഇന്നു രാവിലെ 6.30ഓടെ അരിക്കൊന്പനെ കണ്ടുവെന്നു റിപ്പോർട്ട് വന്നിരുന്നു. ഇതേത്തുടർന്നു മയക്കുവെടി വയ്ക്കാൻ ദൗത്യസംഘം തയാറെടുപ്പുകളും നടത്തി. ചിന്നക്കനാല്‍ മുത്തമ്മ കോളനി ഭാഗത്ത് ആനക്കൂട്ടത്തിനൊപ്പമാണ് അരിക്കൊമ്പനെ കണ്ടതെന്നു പറയുന്നു. ആനയെ കൂട്ടം തെറ്റിക്കാന്‍ പടക്കം പൊട്ടിച്ചെങ്കിലും ശ്രമം പരാജയപ്പെട്ടു. ഒരു മണിക്കൂറിനുശേഷം നിരീക്ഷണ പരിധിയില്‍നിന്ന് ആനക്കൂട്ടം അപ്രത്യക്ഷമായി. അതിനിടെ അരിക്കൊന്പനെയല്ല കണ്ടതെന്നും ചക്കക്കൊന്പനെയാണെസ്ഥിരീകരണമുണ്ടായി. വനം ഉദ്യോഗസ്ഥരും വെറ്ററിനറി സര്ജന്മാരും ഉള്‍പ്പെടെ 150 ഓളം വരുന്ന സേനാംഗങ്ങള്‍ എട്ടു സംഘങ്ങളായി തിരിഞ്ഞാണ് ദൗത്യത്തില്‍ പങ്കെടുക്കുന്നത്.…
Read More