അ​രി​സ്റ്റോ സു​രേ​ഷ് വി​വാ​ഹി​ത​നാ​കു​ന്നു ! പ്ര​ണ​യി​ക്കു​ന്ന പെ​ണ്‍​കു​ട്ടി അ​ല്‍​പ്പം തി​ര​ക്കി​ലാ​ണെ​ന്ന് സു​രേ​ഷ്…

ചു​രു​ങ്ങി കാ​ലം​കൊ​ണ്ട് മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ടം പി​ടി​ച്ചു​പ​റ്റി​യ ന​ട​നാ​ണ് അ​രി​സ്റ്റോ സു​രേ​ഷ്. എ​ബ്രി​ഡ് ഷൈ​ന്‍ സം​വി​ധാ​നം ചെ​യ്ത ആ​ക്ഷ​ന്‍ ഹീ​റോ ബി​ജു എ​ന്ന നി​വി​ന്‍ പോ​ളി​യു​ടെ സി​നി​മ​യി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് എ​ത്തി​യ സു​രേ​ഷ് പി​ന്നീ​ട് കേ​ര​ള​ത്തി​ലാ​ക​മാ​നം പ്ര​ശ​സ്ത​നാ​കു​ക​യാ​യി​രു​ന്നു. മു​ത്തേ പൊ​ന്നേ പി​ണ​ങ്ങ​ല്ലേ എ​ന്ന് മ​ല​യാ​ളി​ക​ള്‍ ഏ​റ്റു​പാ​ടി​യ ഈ ​ഗാ​ന​ത്തി​ന് പി​ന്നി​ലും ന​ട​ന്‍ അ​രി​സ്റ്റോ സു​രേ​ഷ് ആ​യി​രു​ന്നു. ആ​ദ്യ സി​നി​മ​യി​ല്‍ ചെ​റി​യ റോ​ളാ​യി​രു​ന്നെ​ങ്കി​ലും അ​ത് ശ്ര​ദ്ധേ​യ​മാ​യി. പി​ന്നീ​ട് ബി​ഗ് ബോ​സി​ലേ​ക്ക് കൂ​ടി എ​ത്തി​യ​തോ​ടെ​യാ​ണ് സു​രേ​ഷി​നെ കു​റി​ച്ചു​ള്ള കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ പു​റം​ലോ​കം അ​റി​യു​ന്ന​ത്. ഇ​നി​യും വി​വാ​ഹം ക​ഴി​ക്കാ​ത്ത​തി​ന്റെ കാ​ര​ണം സു​രേ​ഷ് ബി​ഗ് ബോ​സി​ലൂ​ടെ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​ന്ന് മു​ത​ലി​ങ്ങോ​ട്ട് ന​ട​ന്റെ വി​വാ​ഹ​ക്കാ​ര്യ​ങ്ങ​ള്‍ അ​റി​യാ​ന്‍ കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ര്‍. ഒ​ടു​വി​ല്‍ ആ​നീ​സ് കി​ച്ച​ന്‍ എ​ന്ന പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​വേ വി​വാ​ഹ​ത്തെ കു​റി​ച്ച് സു​രേ​ഷ് വെ​ളി​പ്പെ​ടു​ത്തി. വി​വാ​ഹ​ത്തെ കു​റി​ച്ചു​ള്ള ആ​നി​യു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു ന​ട​ന്‍.​സു​രേ​ഷേ​ട്ട​ന്‍ ഇ​നി​യും വി​വാ​ഹം…

Read More

ആക്ഷന്‍ ഹീറോ ‘അരിസ്‌റ്റോ സുരേഷ് ‘ വിവാഹിതനാവുന്നു ! താന്‍ പ്രണയത്തിലാണെന്ന് തുറന്നു സമ്മതിച്ച് താരം; എന്നാല്‍ വിവാഹത്തിനു മുമ്പ് മറ്റൊരു കാര്യം നടക്കണമെന്നും സുരേഷ്…

ആക്ഷന്‍ ഹീറോ ബിജു എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളത്തിന്റെ മനം കവര്‍ന്ന താരമാണ് അരിസ്‌റ്റോ സുരേഷ്. തുടര്‍ന്ന് ചെറിയ ചെറിയ വേഷങ്ങളിലൂടെ അദ്ദേഹം മലയാള സിനിമയില്‍ സജീവമായി. ബിഗ് ബോസ് സീസണ്‍ വണ്ണിലെ ശക്തനായ മത്സരാര്‍ത്ഥി കൂടിയായിരുന്നു അരിസ്റ്റോ സുരേഷ്. താരം വിവാഹിതനാകാന്‍ പോകുന്നുവെന്നുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ അരിസ്റ്റോ സുരേഷ് തുറന്നു പറഞ്ഞത്. ” വിവാഹിതനാകാന്‍ പോകുന്നു എന്ന വാര്‍ത്ത ശരിയാണ്. എന്നാല്‍ ഒരു സിനിമ സംവിധാനം ചെയ്തതിനു ശേഷം മാത്രമേ അതുണ്ടാവുകയുള്ളു. അതിനാല്‍ എന്റെ പ്രണയിനിയെപ്പറ്റി ഇപ്പോള്‍ കൂടുതല്‍ ഒന്നും പറയാനാകില്ല. മുന്‍പും പലരോടും പ്രണയം തോന്നിയിട്ടുണ്ട്. എന്നാല്‍ ആ പ്രണയം സ്വന്തമാക്കാനുള്ള അര്‍ഹത തനിക്കില്ലെന്നു തോന്നിയതിനാല്‍ പിന്മാറുകയായിരുന്നു. ബിഗ് ബോസ്സിലെ മത്സരാര്‍ത്ഥി പേളി തന്റെ നല്ലൊരു സുഹൃത്തായിരുന്നു. ശ്രീനീഷുമായുള്ള പ്രണയം ആദ്യം തുറന്നു പറയുന്നത്…

Read More

ബംഗളുരുവില്‍ അപ്രതീക്ഷിതമായെത്തിയ അതിഥിയെ കണ്ട് ഞെട്ടി ‘അദിതി’ ! നടിയെ അരിസ്റ്റോ സുരേഷ് ഞെട്ടിച്ചത് ഇങ്ങനെ…

ബിഗ്‌ബോസിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് അദിതി. മലയാളം,കന്നട സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അദിതി ബിഗ്‌ബോസിന്റെ ഫൈനല്‍ വരെയെത്തുകയും ചെയ്തു. ഇപ്പോള്‍ ബിഗ്‌ബോസ് താരങ്ങളില്‍ ഒരാളായ അരിസ്റ്റോ സുരേഷ് അതിദിയെ കാണാന്‍ ബാംഗ്ലൂരില്‍ എത്തിയതിന്റെ വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ബിഗ്‌ബോസില്‍ അവസാനത്തെ എപിസോഡുകളില്‍ പ്രേക്ഷകര്‍ അദിതിയെ ഏറ്റെടുത്തിരുന്നു. കുറുമ്പുകളും അടിയും പാതി മലയാളവുമെല്ലാം അതിദിയെ പ്രേക്ഷക പ്രിയങ്കരിയാക്കി. ഷിയാസും അദിതിയും പ്രണയത്തിലാണെന്നും വാര്‍ത്തകള്‍ എത്തിയിരുന്നു. അദിതിയും ഷിയാസും തമ്മിലുളള സൗഹൃദരംഗങ്ങള്‍ ബിഗ്‌ബോസില്‍ പലപ്പോഴും ചര്‍ച്ചയായിരുന്നു. ഷോയില്‍ അരിസ്റ്റോ സുരേഷുമായും അദിതി നല്ല സൗഹൃദത്തിലായിരുന്നു. കുടുംബസമേതം ബാംഗ്ലൂരിലാണ് അദിതി താമസിക്കുന്നത്. ഇപ്പോള്‍ അദിതിയെ കാണാനായി ബാംഗ്ലൂരിലെത്തിയ അരിസ്റ്റോ സുരേഷിന്റെ വീഡിയോ ആണ് വൈറലാകുന്നത്. അദിതിക്ക് ചില സമ്മാനങ്ങളും കൊണ്ടായിരുന്നു സുരേഷ് എത്തിയത്. ഇത് കണ്ട് അദിതി തുള്ളിചാടുന്നതും വീഡിയോയിലുണ്ട്. സുരേഷേട്ടന്‍ ഗിഫ്റ്റ് ചെയ്ത ഷര്‍ട്ടാണ് ഇന്ന് പ്രോഗ്രാമിന്…

Read More

അച്ഛനോ ആരുടെ അച്ഛന്‍ ? ഏത് ഇന്ദിര ? ഓരോന്ന് വലിഞ്ഞു കയറി വന്നോളും ! സ്വന്തം അച്ഛനെ വെറുത്തു പോയ നിമിഷത്തെക്കുറിച്ച് തുറന്നു പറഞ്ഞ് അരിസ്റ്റോ സുരേഷ്

ആക്ഷന്‍ ഹീറോ ബിജുവിലൂടെ മലയാള സിനിമയുടെ ഭാഗമായി മാറിയ താരമാണ് അരിസ്‌റ്റോ സുരേഷ്. സുരേഷ് നായകനായ സിനിമ അണിയറയില്‍ ഒരുങ്ങുന്നുമുണ്ട്. ഈ അവസരത്തില്‍ തന്റെ ജീവിതത്തിലുണ്ടായ വേദനകളെക്കുറിച്ച് തുറന്നു പറയുകയാണ് താരം. ഒരു മാസികയോടാണ് സുരേഷ് ഇക്കാര്യം പങ്കുവച്ചത്. തങ്ങളെ അച്ഛന്‍ ഉപേക്ഷിച്ചു പോയതിന് ശേഷം അമ്മ മറ്റൊരാളെ വിവാഹം കഴിച്ചു. അദ്ദേഹത്തെ ഇളയച്ഛന്‍ എന്നു വിളിച്ചാണ് തങ്ങള്‍ വളര്‍ന്നതെന്നും അദ്ദേഹം മക്കളെ പോലെ ആണ് ഇരുവരോടും പെരുമാറിയെതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പലപ്പോഴും സ്വന്തം അച്ഛനെ കണ്ട് സംസാരിക്കാന്‍ ആഗ്രഹിച്ചിരുന്നു. ദുരെ നിന്നു മാത്രമാണ് കണ്ടിട്ടുള്ളത്.മകനാണെന്ന് അറിയാമായിരുന്നിട്ടും അച്ഛന്‍ തന്നോട് സംസാരിക്കാന്‍ പോലും കൂട്ടാക്കിയിരുന്നില് എന്ന് അദ്ദേഹം ഓര്‍ക്കുന്നു. ഒരുദിവസം അമ്മ പറഞ്ഞു, ‘അച്ഛന്‍ റെയില്‍വെയില്‍ നിന്ന് വിരമിക്കുകയാണ്. നീ പോയി അദ്ദേഹത്തെക്കണ്ട് സംസാരിക്കൂ, എന്തെങ്കിലും സഹായം ചെയ്യാതിരിക്കില്ല.അന്ന് അച്ഛനെ കാണാന്‍ ഒരു സുഹൃത്തിനൊപ്പം ആണ് പോയത്.…

Read More

എന്റെ പ്രണയിനിയെ കണ്ടുമുട്ടിയത് ആക്ഷന്‍ ഹീറോ ബിജുവിന്റെ സെറ്റില്‍ വെച്ചാണ്; പ്രണയ വിവാഹം ഉടനുണ്ടാകും; തന്റെ മനസു കീഴടക്കിയ 36കാരിയായ തൃശ്ശൂര്‍ സ്വദേശിനിയെക്കുറിച്ച് മനസ്സു തുറന്ന് അരിസ്‌റ്റോ സുരേഷ്…

തിരുവനന്തപുരം: ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് അരിസ്റ്റോ സുരേഷ്. ചുമട്ടുതൊഴിലാളിയില്‍ നിന്ന് മോഹന്‍ലാല്‍ അവതാരകനായ ബിഗ്ബോസ് റിയാലിറ്റി ഷോയിലേക്ക് വരെയുള്ള താരത്തിന്റെ വളര്‍ച്ച ആരെയും അതിശയിപ്പിക്കുന്നതായിരുന്നു. ഇതിനിടെ അരിസ്റ്റോ സുരേഷ് വിവാഹിതനാകാന്‍ പോകുന്നു എന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചുവെങ്കിലും താരം അത് നിഷേധിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ തനിക്ക് പ്രണയമുണ്ടെന്നും ഉടന്‍ വിവാഹിതനാകുമെന്നും സുരേഷ് തുറന്നു പറഞ്ഞിരിക്കുകയാണ്. ആക്ഷന്‍ ഹീറോയിലെ ‘മുത്തേ പൊന്നേ പിണങ്ങല്ലേ” എന്ന ഗാനമാണ് സുരേഷിനെ താരമാക്കിയത്. കലാ പാരമ്പര്യമോ സംഗീതപഠനമോ ഇല്ലാതിരുന്നിട്ടും പാട്ടുകള്‍ തന്റേതായ രീതിയില്‍ പാട്ടുകള്‍ ചിട്ടപ്പെടുത്തി പാടിയാണ് അരിസ്റ്റോ മലയാളികളെ കൈയിലെടുത്തത്. ആക്ഷന്‍ ഹീറോ ബിജുവിനു ശേഷം ഒട്ടെറെ ചിത്രങ്ങളിലും ബിഗ്‌ബോസ് ഷോയിലുമെല്ലാം അരിസ്റ്റോ സുരേഷ് എത്തി. ബിഗ് ബോസ് ഷോയില്‍ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയാണ് താരം വിവാഹിതനാകാന്‍ പോകുന്നുവെന്ന് വാര്‍ത്തകള്‍ എത്തിയത്. എന്നാല്‍…

Read More

എന്റെ വിവാഹം പണ്ടേ നടക്കേണ്ടതാണ് എനിക്കൊരു കാമുകിയുണ്ട് ! വീട്ടുകാരുടെ സമ്മതമില്ലാത്തതിനാലാണ് വിവാഹം നീണ്ടുപോകുന്നത്; തന്റെ പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞ് അരിസ്റ്റോ സുരേഷ്

മുത്തേ പൊന്നേ എന്ന ഒരൊറ്റപ്പാട്ടിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച താരമാണ് അരിസ്റ്റോ സുരേഷ്. ഇതിനിടെ ബിഗ്‌ബോസ് റിയാലിറ്റിഷോയിലൂടെയും അദ്ദേഹം ജനശ്രദ്ധയാകര്‍ഷിച്ചു. അടുത്തിടെ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തന്റെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തിയാണ് അദ്ദേഹം ഏവരെയും ഞെട്ടിച്ചത്. ‘എന്റെ വിവാഹം പണ്ടേ നടക്കേണ്ടതാണ്. എനിക്ക് ഒരു കാമുകിയുണ്ട്. അവളെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ പറ്റില്ല. എന്റെ വീട്ടുകാര്‍ക്ക് അവളെ വിവാഹം കഴിക്കുന്നത് താത്പര്യമില്ല. എന്റെ അമ്മയ്ക്ക് ഇഷ്ടമുണ്ടെങ്കില്‍ മാത്രമേ അവള്‍ വിവാഹത്തിന് സമ്മതിക്കുകയുള്ളൂ. അതു കൊണ്ട് ഞാന്‍ ഇങ്ങനെ നില്‍ക്കുകയാണ്. അവളെ ഞാന്‍ ഒരുപാട് പ്രണയിക്കുന്നുണ്ട്. പക്ഷേ ഈ വിവാഹത്തെ കുറിച്ച് അറിയില്ല.’ അദ്ദേഹം പറഞ്ഞു. ‘സത്യത്തില്‍ ഒരു സിനിമ സംവിധായകനാവുക എന്നതാണ് എന്റെ ലക്ഷ്യം. അഭിനേതാവ്, പാട്ടുക്കാരന്‍ എന്നതിനേക്കാളെല്ലാം ഉപരി ഞാന്‍ ഇഷ്ടപ്പെടുന്നത് സംവിധായകനാവാനാണ്. ഞാന്‍ ഇപ്പോള്‍ എന്റെ സിനിമയുടെ പണിപ്പുരയിലാണ്. ഒരു സ്‌ക്രിപ്റ്റ് എഴുതി കഴിഞ്ഞിട്ടുണ്ട്.…

Read More

ബിഗ്‌ബോസില്‍ തുടരാന്‍ താല്‍പര്യമില്ലാത്തതു പോലെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റം; തരികിട സാബുവിനും അരിസ്റ്റോ സുരേഷിനും ബിഗ്‌ബോസ് സമ്മാനിച്ചത് ഉറക്കമില്ലാത്ത രാത്രിയെന്ന് ശ്വേതാ മേനോന്‍…

മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് മലയാളികള്‍ വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. കാമറ നിരീക്ഷണത്തിലുള്ള വീട്ടില്‍ പതിനാറ് മത്സരാര്‍ഥികള്‍ പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്നതാണ് ഈ ഗെയിംഷോ. ഇവരുടെ ഓരോ ചലനങ്ങളും ഒപ്പിയെടുത്ത് പ്രദര്‍ശിപ്പിക്കുകയും ചെയ്യും. പതിനാറ് മത്സരാര്‍ത്ഥികള്‍ തമ്മില്‍ മത്സരിച്ച് പലതരം ടാസ്‌കുകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ആഴ്ചതോറും വ്യതസ്തങ്ങളായ നിരവധി ജോലികള്‍ മത്സരാര്‍ത്ഥികള്‍ക്ക് നല്‍കുകയും ഈ ജോലികള്‍ വൃത്തിയായും, നിശ്ചിത സമയപരിധിക്കുള്ളിലും മത്സരാര്‍ത്ഥികള്‍ ചെയ്ത് തീര്‍ക്കണം. ബിഗ് ബോസിന്റെ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള തക്കതായ ശിക്ഷയും കൊടുക്കുന്നതായിരിക്കും.അതേ സമയം പരിപാടിയില്‍ കാണിക്കുന്ന ഓരോ കാര്യങ്ങളും അതുപോലെ തന്നെ പ്രേക്ഷകരിലേക്ക് എത്തുമെന്നുള്ളതാണ്. ഓടാനും ഒളിക്കാനും കഴിയാതെ.. സ്വാകര്യതയ്ക്ക് ഇടനല്‍കാതെ… ടോയ്‌ലെറ്റ് ഒഴികെ ബാക്കി എല്ലായിടത്തുമായി 60 റോബോട്ടിക് ആന്‍ഡ് മാന്‍ഡ് ക്യാമറകളിലൂടെ എല്ലാവരെയും നിരീക്ഷിച്ച് കൊണ്ടിരിക്കും. രാവിലെ ഉണരുമ്പോള്‍ മുതല്‍ ഉറങ്ങുന്നത് വരെയുള്ള കാര്യങ്ങളെല്ലാം സംസാരിക്കുന്നതും പ്രവര്‍ത്തികളുമെല്ലാം മത്സരത്തിന്റെ വിജയത്തിന് നിര്‍ണായകമായി മാറുകയും…

Read More

സിനിമ കാണാനുള്ള പണം സമ്പാദിക്കാന്‍ ആരാധനാലയങ്ങളിലെത്തുന്നവരുടെ ചെരുപ്പുകള്‍ മോഷ്ടിച്ചിരുന്നു; തന്റെ പഴയ കാലം തുറന്നു പറഞ്ഞ് അരിസ്റ്റോ സുരേഷ്

ആക്ഷന്‍ ഹീറോ ബിജു എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് അരിസ്റ്റോ സുരേഷ്. ചിത്രത്തിലെ മുത്തേ പൊന്നേ എന്നു തുടങ്ങുന്ന ഗാനമാണ് അദ്ദേഹത്തെ എല്ലാവര്‍ക്കും സുപരിചിതനാക്കിയത്. സിനിമയോട് തനിക്ക് പണ്ടേ വലിയ പ്രേമമാണെന്നും സിനിമ കാണാനായി പണം സമ്പാദിക്കാന്‍ പള്ളികളിലും അമ്പലങ്ങളിലും പ്രാര്‍ത്ഥിക്കാനെത്തുന്നവരുടെ ചെരിപ്പുകള്‍ മോഷ്ടിച്ച് വിറ്റിട്ടുണ്ടെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് സുരേഷ്. കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയില്‍ സംസാരിക്കുമ്പോഴായിരുന്നു സുരേഷിന്റെ ഈ തുറന്നു പറച്ചില്‍. താന്‍ കണ്ടിട്ടുള്ള ഏറ്റവും നല്ല കുട്ടികളുടെ സിനിമയേതാണെന്ന് ചോദിച്ചാല്‍ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്നേ മറുപടിയുള്ളൂവെന്നും സുരേഷ് പറഞ്ഞു.ഇന്ന് കുട്ടികളുടെ സിനിമ എന്ന പേരില്‍ ഇറങ്ങുന്നതൊന്നും കുട്ടികളുടെയല്ല. ആ പേര് മാത്രമേയുള്ളു. കുട്ടികളെയും മുതിര്‍ന്നവരേയും ഇത് രസിപ്പിക്കുന്നില്ല. കുട്ടികളുടെ സിനിമയില്‍ അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ് അവതരിപ്പിക്കേണ്ടത്. പണ്ട് പള്ളികളിലും അമ്പലങ്ങളിലും പ്രാര്‍ത്ഥിക്കാനെത്തുന്നവരുടെ ചെരിപ്പുകള്‍ വരെ മോഷ്ടിച്ച് സിനിമകള്‍ കണ്ടിട്ടുണ്ട്.…

Read More