എം. ആർപ്പൂക്കര കഷ്ടപ്പാടുകളുടെ നടുവില്‍ 1809 ഫെബ്രുവരി 12-ന് ഏബ്രഹാം ലിങ്കണ് ജനിച്ചു. പതിനൊന്നാം വയസിലാണു വിദ്യാലയത്തില്‍ ചേര്‍ന്നത്. പഠനത്തില്‍ മിടുക്കന്. ഒഴിവുനേരത്ത് അച്ഛന്റെ ജോലികളില്‍ സഹായിച്ചു. വായനയില്‍ അതീവതാല്പര്യമുണ്ടായിരുന്ന ലിങ്കണ് കവിതയും ലേഖനവും എഴുതിയിരുന്നു. രാഷ്്ട്രീയത്തില്‍ താത്പര്യമുണ്ടായിരുന്ന അദേഹം 1832-ല്‍ നിയമസഭയിലേക്കു മത്സരിച്ചെങ്കിലും തോറ്റുപോയി. നിരാശ അദേഹത്തിന്റെ നിഘണ്ടുവിലില്ലായിരുന്നു. തികഞ്ഞ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും പഠിച്ച്, ആഗ്രഹിച്ചതുപോലെ വക്കീലായി. 1842-ല്‍ മേരി ടോഡിയെ കല്യാണം കഴിച്ചു. 1860-ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി അദേഹം പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചു വിജയിച്ചു. 1862 സെപ്റ്റംബര്‍ 22-ന് അടിമ വ്യാപാരം നിരോധിച്ചുകൊണ്ട് അദേഹം ഉത്തരവിറക്കി. അതിനെച്ചൊല്ലി അമേരിക്കയില്‍ തെക്കും വടക്കും ഉള്ളവര്‍ തമ്മില്‍ യുദ്ധം ആരംഭിച്ചു. നാലുവര്‍ഷം യുദ്ധം നീണ്ടുനിന്നു. ഒടുവില്‍ സംസ്ഥാനങ്ങളെ പരാജയപ്പെടുത്തി അടിമ വ്യാപാരം നിര്‍ത്തലാക്കി. അതിനിടയില്‍ നടന്ന തെരഞ്ഞെടുപ്പിലും ആ നന്മനിറഞ്ഞ പ്രസിഡന്റ് വിജയം കണ്ടു. അക്കാലത്തൊക്കെ…
Read More