കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയ്ക്ക് ജാമ്യം കിട്ടിയ വാര്‍ത്ത പുറത്തു വന്നതോടെ സിപിഎം സംസ്ഥാന സെക്രട്ടറി പദത്തിലേക്കുള്ള കോടിയേരിയുടെ തിരിച്ചുവരവിന് കളമൊരുങ്ങുകയാണ്. ബിനീഷിന് ജാമ്യം കിട്ടിയതോടെ ഇയാള്‍ നിരപരാധിയാണെന്നും കുടുക്കപ്പെട്ടതാണെന്നുമുള്ള വ്യാഖ്യാനങ്ങളും പലരും നടത്തുന്നുണ്ട്. ഈ അവസരത്തില്‍ ബിനീഷിനെതിരേ ഒളിയമ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയും മുന്‍ സി.പി.എമ്മുകാരനുമായ അര്‍ജുന്‍ ആയങ്കി.തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അര്‍ജുന്‍ ആയങ്കിയുടെ ഒളിയമ്പ്. പോസ്റ്റ് ഇങ്ങനെ… ‘തമ്പ്രാന്റെ മോന്‍ മദ്യംകഴിച്ചാല്‍ അത് കട്ടന്‍ചായ. കണ്ണുകെട്ടല്‍, വായ്മൂടിക്കെട്ടി മൗനംപാലിക്കല്‍. അടിയാന്റെ മോന്‍ കട്ടന്‍ചായ കുടിച്ചാല്‍ അത് മദ്യം, ചാട്ടവാറടി, നോട്ടീസടിച്ച് വിതരണംചെയ്യല്‍, നാടുകടത്തല്‍’. ബിനീഷ് കോടിയേരിക്ക് ജാമ്യംകിട്ടിയ വാര്‍ത്ത വന്ന ശേഷമിട്ട പോസ്റ്റിനുചുവടെ നിരവധി വിവാദ കമന്റുകളും വന്നു. സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ കണ്ണൂര്‍ അഴീക്കോട് സ്വദേശിയായ അര്‍ജുന്‍ ആയങ്കിക്ക് അടുത്തിടെയാണ് ജാമ്യം ലഭിച്ചത്. ഡിവൈ.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയായിരുന്ന ഇയാളെ കേസില്‍പ്പെട്ടതിനെത്തുടര്‍ന്ന്…
Read More