മരട്: ലഹരി മാഫിയകളുടെ കുടിപ്പകയുടെ ഒടുവിലത്തെ ഇരയാണ് കുമ്പളം സ്വദേശി അർജുൻ എന്ന ചെറുപ്പക്കാരൻ. മരട്, കുമ്പളം, നെട്ടൂർ പ്രദേശങ്ങൾ ഏറെ കാലമായി മയക്കുമരുന്നു മാഫിയാ-ക്രിമിനൽ സംഘങ്ങളുടെ പിടിയിലാണ്. കുമ്പളം പ്രദേശത്ത് അർജുന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ല. ലഹരി മാഫിയാ സംഘങ്ങളുടെ പതിനൊന്നാമെത്തെ ഇരയാണ് ഈ ഇരുപതുകാരൻ. ലഹരി മാഫിയകൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ സംബന്ധിച്ച പരാതിയിൽ അന്വേഷണം നടത്താൻ പോലീസ് മടി കാട്ടുന്നതാണ് പ്രദേശത്ത് പ്രശ്നങ്ങൾ വഷളാകാൻ കാരണമെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്. അർജുനെ കൊന്നു കല്ലു കെട്ടി ചതുപ്പിൽ താഴ്ത്തിയ സംഭവത്തിൽ പരാതി ലഭിച്ചിട്ടും കാര്യമായ അന്വേഷണം തുടക്കത്തിലേ നടത്താൻ പോലീസ് വിമുഖത കാട്ടിയത് എന്തെന്ന കാര്യം ദുരൂഹമായി തുടരുന്നു. ബന്ധുക്കൾ നൽകിയ പരാതിയിൽ പോലീസ് ഒരാഴ്ച കഴിഞ്ഞിട്ടും കാര്യമായ നടപടി സ്വീകരിച്ചില്ല. ഒടുവിൽ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജി നൽകേണ്ടതായും വന്നു
Read MoreTag: arjun death marade
യുവാവിനെ കൊന്ന് കല്ലുകെട്ടി ചെളിയിൽ താഴ്ത്തിയ സംഭവം; കൊലയ്ക്ക് പിന്നിൽ മുൻവൈരാഗ്യം; മൂന്ന് സുഹൃത്തുക്കൾ അറസ്റ്റിൽ
മരട്(കൊച്ചി): നെട്ടൂരിൽ കായലോരത്തെ കുറ്റിക്കാട്ടിൽ ചെളിയിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. കുന്പളം മന്നനാട്ട് വിദ്യന്റെ മകൻ അർജുനെ (20)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അർജുന്റെ സുഹൃത്തുക്കളും നെട്ടൂർ സ്വദേശികളുമായ കുനലക്കാട്ട് വീട്ടിൽ റോണി (23), കളപ്പുരയ്ക്കൽ വീട്ടിൽ അനന്ദു (21), തട്ടാശേരിയിൽ വീട്ടിൽ അജിത് കുമാർ (22) എന്നിവരെയാണു പനങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവന്നിരുന്ന ഇവരുടെ അറസ്റ്റ് ഇന്ന് രാവിലെയാണ് രേഖപ്പെടുത്തിയത്. പ്രതികളെ ചോദ്യം ചെയ്തതിൽനിന്നുമാണ് കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്. പ്രായപൂർത്തിയാകാത്ത ഒരു കൗമാരക്കാരൻകൂടി പോലീസിന്റെ കസ്റ്റഡിയിലുണ്ട്. കേസിൽ കൗമാരക്കാരന്റെ പങ്ക് അന്വേഷിച്ചുവരികയാണെന്നും ഇയാൾക്ക് പങ്കുണ്ടെന്നു തെളിഞ്ഞാൽ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പോലീസ് വ്യക്തമാക്കി. അർജുനെ പ്രതികൾ സംഘം ചേർന്നു കൊലപ്പെടുത്തിയശേഷം ചതുപ്പിൽ താഴ്ത്തുകയായിരുന്നുവെന്നാണു പോലീസ് പറയുന്നത്. ഇന്നലെ വൈകിട്ടോടെ നെട്ടൂർ മേൽപാലത്തിൽനിന്നും ഒരു…
Read More