മുംബൈ: ഇന്ത്യയില്‍ കത്തിപ്പടര്‍ന്നു കൊണ്ടിരിക്കുന്ന മീ ടു ക്യാമ്പയ്‌ന്റെ അയല്‍രാജ്യമായ ശ്രീലങ്കയിലേക്കും വ്യാപിക്കുന്നു. ശ്രീലങ്കയെ ലോകകപ്പ് ക്രിക്കറ്റ് കിരീടത്തിലേക്ക് നയിച്ച നായകനും നിലവിലെ പെട്രോളിയം മന്ത്രിയുമായ അര്‍ജുന രണതുംഗയ്‌ക്കെതിരേ മുന്‍ ഇന്ത്യന്‍ എയര്‍ഹോസ്റ്റസിന്റെ ആരോപണമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇന്ത്യാ പര്യടനത്തിനിടയില്‍ ഹോട്ടല്‍ മുറിയില്‍ വെച്ച് അര്‍ജുന രണതുംഗ തന്റെ അരക്കെട്ടില്‍ ചുറ്റിപ്പിടിച്ച് ചുംബിക്കാന്‍ ശ്രമിച്ചതായി ആരോപിച്ചിരിക്കുന്നത്. ലോകത്തുടനീളമായി പടര്‍ന്നു പിടിച്ചിരിക്കുന്ന മീ ടൂ ക്യാമ്പയിന്റെ ഭാഗമായി ക്രിക്കറ്റ് ലോകത്തു നിന്നുള്ള ആദ്യ ലൈംഗികാരോപണമാണ് പുറത്തു വന്നിരിക്കുന്നത്. താന്‍ നേരിട്ട അനേകം പീഡനാനുഭവങ്ങള്‍ക്കൊപ്പമാണ് അര്‍ജുന രണതുംഗയില്‍ നിന്നും നേരിട്ട ദുരനുഭവത്തെക്കുറിച്ചും യുവതി സൂചിപ്പിച്ചിരിക്കുന്നത്. ശ്രീലങ്കന്‍ ടീമിന്റെ ഇന്ത്യാ സന്ദര്‍ശന വേളയിലാണ് സംഭവം. ടീം താമസിക്കുന്ന മുംബൈയിലെ ഒരു ഹോട്ടലില്‍ വെച്ച് രണതുംഗ കയറിപ്പിടിച്ചെന്നും അരയ്ക്ക് ചുറ്റിപ്പിടിച്ച ശേഷം മാറിടത്തിനരികിലേക്ക് വിരലുകള്‍ കൊണ്ടുപോയെന്നും യുവതി പറയുന്നു. തുടര്‍ന്ന് സഹായത്തിനായി ഹോട്ടല്‍…
Read More