തിരുവനന്തപുരം നെയ്യാറ്റിന്‍കര പൂവാറില്‍ 10,12 വയസ് പ്രായമുള്ള സഹോദരിമാരെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതി അറസ്റ്റില്‍. പൂവാര്‍ സ്വദേശി ഷാജി (56) ആണ് പിടിയിലായത്. ഇയാള്‍ മുന്‍ സൈനികനാണ്. സ്കൂളില്‍വച്ച് നടത്തിയ കൗണ്‍സിലിംഗിനിടെയാണ് പീഡന വിവരം പുറത്തുവന്നത്. സ്കൂള്‍ അധികൃതര്‍ നല്‍കിയ വിവരം അനുസരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി പിടിയിലാവുകയായിരുന്നു. ഇയാളുടെ ഫോണില്‍ മറ്റു പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളും ഉള്ളതായാണ് സൂചന. വനിതാ ശിശുവികസന വകുപ്പില്‍ നിന്നുള്ള കൗണ്‍സിലറോടാണ്, ഏഴാം ക്ലാസില്‍ പഠിക്കുന്ന മൂത്ത കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഇളയ കുട്ടിയെയും ഒപ്പമിരുത്തി കൂടുതല്‍ സംസാരിച്ചപ്പോഴാണ് ഇളയകുട്ടിയും പീഡനത്തിനിരയായതായി തെളിഞ്ഞത്. കൗണ്‍സിലര്‍ നല്‍കിയ വിവരം അനുസരിച്ച് സ്കൂള്‍ അധികൃതര്‍ ഇക്കാര്യം പൂവാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. കുടുംബത്തിന്റെ ദാരിദ്ര്യം മുതലെടുത്താണ് ഷാജി കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ഇളയ പെണ്‍കുട്ടി മാനസികമായും…
Read MoreTag: army
എന്റെ മകനെ ഇനിയാര്‍ക്കും ഭീകരനാക്കാനാവില്ല ! സൈനികനായ മകന്റെ വിയോഗത്തില്‍ വേദനയോടെ ഒരച്ഛന്…
സ്വന്തം ജീവന് നല്‍കിയും രാജ്യത്തെ കാക്കുന്ന ഒരാളെ ആരെങ്കിലും ഭീകരന് എന്നു വിളിച്ചാല്‍ രാജ്യസ്നേഹമുള്ള ഒരാള്‍ക്കും അത് സഹിക്കാനാവില്ല. ഇത്തരത്തില്‍ സ്വന്തം മകനുമേല്‍ ചാര്‍ത്തപ്പെട്ട ഭീകരവാദിപ്പട്ടം 13 മാസത്തിനൊടുവില്‍ അഴിച്ചു മാറ്റപ്പെട്ടതിന്റെ ആശ്വാസം ഈ അച്ഛന് അനുഭവിക്കാനാവില്ല. മന്‍സൂര്‍ അഹമ്മദ് വഗെയ് എന്ന അച്ഛന്റെ രാജ്യസ്നേഹിയായ ആ മകന് ഇന്ന് ഭൂമിയിലില്ല. ദക്ഷിണ കശ്മീരിലെ ഷോപിയാനില്‍ വീട്ടുകാരെ സന്ദര്‍ശിച്ച ശേഷം സേനാ ക്യാംപിലേക്കു മടങ്ങുന്നതിനിടെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ടെറിട്ടോറിയല്‍ ആര്‍മി റൈഫിള്‍ മാന്‍ ആയ ഷക്കീര്‍ മന്‍സൂറിനെ കാണാതായത്. പിന്നാലെ പലപല അഭ്യൂഹങ്ങളാണ് പ്രചരിച്ചത്. ജന്മനാടിനെ അത്രമേല്‍ സ്നേഹിക്കുന്ന പിതാവിനെ ഏറ്റവും വേദനിപ്പിച്ചത് ഷക്കീര്‍ ഭീകര്‍ക്കൊപ്പം ചേര്‍ന്നെന്ന പ്രചാരണമായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഷക്കീറിനെക്കുറിച്ച് കൂടുതല്‍ വിവരമൊന്നും കിട്ടിയില്ല. കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടെന്ന് വാര്‍ത്ത വന്നതോടെ, മണ്‍വെട്ടിയുമായി വീട്ടില്‍ നിന്നിറങ്ങിയ മന്‍സൂര്‍ താഴ്വരയിലുടനീളം തിരച്ചില്‍ നടത്തി. ഒന്നും…
Read Moreറോഡില്‍ക്കൂടിയാണോടാ വണ്ടിയോടിക്കുന്നത് ! അടിച്ചു പൂക്കുറ്റിയായി സൈനിക വാഹനം തടഞ്ഞ് യുവതി; വീഡിയോ വൈറലാകുന്നു…
മദ്യപിച്ച് ലക്കുകെട്ട യുവതി സൈനിക വാഹനം തടയുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. മദ്യാസക്തിയില്‍ ഇരുപത്തിരണ്ടുകാരിയായ യുവതി നടുറോഡില്‍ ബഹളമുണ്ടാക്കുന്നത് വീഡിയോയില്‍ കാണാം. യുവതി ഒരു മോഡല്‍ കൂടിയാണ്. സൈനികവാഹനത്തില്‍ ചാരിനിന്ന് യുവതി ലക്കുകെട്ട് ഉച്ചത്തില്‍ സംസാരിക്കുന്നത് കാണാം. വാഹനത്തില്‍ അടിക്കുമ്പോള്‍ കയ്യിലെ പഴ്സില്‍ നിന്ന് മദ്യകുപ്പി പുറത്തേക്ക് വീഴുന്നതും വീഡിയോയിലുണ്ട്. തുടര്‍ന്ന് വാഹനത്തില്‍ നിന്നൊരു സൈനികന്‍ പുറത്തിറങ്ങി യുവതിയോട് വഴിമാറാന്‍ ആവശ്യപ്പെട്ടിട്ടും യുവതി അയാളോടും തര്‍ക്കം തുടരുകയായിരുന്നു. പുറത്തു വരുന്ന വിവരങ്ങളനുസരിച്ച് പൊതുനിരത്തില്‍ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ യുവതിക്കെതിരേ എക്സൈസ് നിയമങ്ങള്‍ ചുമത്തിയിട്ടുണ്ട്. എന്നാല്‍, സൈനികരില്‍ നിന്ന് പരാതിയൊന്നും ലഭിച്ചിട്ടില്ലാത്തതിന്റെ അടിസ്ഥാനത്തില്‍ യുവതിയെ വിട്ടയക്കുകയായിരുന്നുവെന്നാണ് വിവരം.
Read Moreഓണ്‍ലൈനായി കാര്‍ വാങ്ങാന്‍ ശ്രമിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി; ആര്‍മിയുടെ പാഴ്‌സലും പ്രതീക്ഷിച്ചിരുന്ന യുവാവിന് നഷ്ടമായത് വന്‍തുക…
ഓണ്‍ലൈന്‍ സൈറ്റിലൂടെ കാര്‍ വാങ്ങാന്‍ ശ്രമിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി. പറവൂര്‍ പെരുമ്പടന്ന സ്വദേശിയായ എബി പൗലോസ് എന്നയാളാണ് 32,000 രൂപ നഷ്ടപ്പെട്ടതായി പൊലീസില്‍ പരാതി നല്‍കിയത്. പ്രമുഖ ഓണ്‍ലൈന്‍ സൈറ്റില്‍ കണ്ട മാരുതി സ്വിഫ്റ്റ് കാറിനായി നല്‍കിയ പണമാണ് നഷ്ടപ്പെട്ടത്. തിരുവനന്തപുരം പാങ്ങോട് മിലിറ്ററി ക്യാന്റീനിലെ ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തിയാണ് കാറിന്റെ ഉടമയാണെന്നുപറഞ്ഞ വ്യക്തി സംസാരിച്ചത്. അമിത് കുമാര്‍ എന്നു പരിചയപ്പെടുത്തിയ ഇയാള്‍ ഹിന്ദിയിലാണ് സംസാരിച്ചതെന്നും അമിത്കുമാര്‍ എന്നാണ് ഇയാള്‍ പേര് പറഞ്ഞത്. ഇയാള്‍ ഹിന്ദിയിലാണ് സംസാരിച്ചതെന്നും തനിക്ക് ഭാഷ വശമില്ലാത്തതിനാല്‍ സമീപവാസിയുടെ സഹായത്തോടെയാണ് വിവരങ്ങള്‍ അറിഞ്ഞതെന്നും എബി പരാതിയില്‍ പറഞ്ഞു. ആര്‍മിയുടെ തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍, ലൈസന്‍സ് എന്നിവ അമിത്കുമാര്‍ അയച്ചുകൊടുത്തു. വിഡിയോകോള്‍ വിളിച്ചപ്പോള്‍ സംസാരിച്ചെങ്കിലും ക്യാമ്പില്‍ നിയന്ത്രണമുണ്ടെന്ന് പറഞ്ഞ് മുഖം കാണിച്ചില്ല. കാര്‍ വാങ്ങാന്‍ തിരുവനന്തപുരത്ത് എത്താമെന്ന് അറിയിച്ചപ്പോള്‍ കോവിഡ് മൂലം ആരെയും…
Read Moreഅറിഞ്ഞില്ല,ആരും പറഞ്ഞില്ല ! കള്ളന്‍ മോഷ്ടിക്കാന്‍ കയറിയത് പട്ടാളക്കാരന്റെ വീട്ടില്‍; പട്ടാളത്തൊപ്പി കണ്ടപ്പോള്‍ രാജ്യസ്‌നേഹം ഉണര്‍ന്ന കള്ളന്‍ കത്തെഴുതിവച്ച് സ്ഥലം വിട്ടു; സംഭവം തിരുവാങ്കുളത്ത്
കള്ളന്മാരിലും രാജ്യസ്‌നേഹികളുണ്ടെന്നു ബോധ്യമാവുന്ന സംഭവമാണ് ഇപ്പോള്‍ വൈറലാകുന്നത്. മോഷ്ടിക്കാനായി വീട് കുത്തിത്തുറന്ന് അകത്തു കയറി കള്ളന്‍ കണ്ടത് പട്ടാളക്കാരന്റെ തൊപ്പി. ഇതോടെ രാജ്യസ്‌നേഹം ഉണര്‍ന്ന കള്ളന്‍ ക്ഷമ എഴുതി വെച്ച് സ്ഥലം വിട്ടു. തിരുവാങ്കുളം ജംഗ്ഷന് സമീപമുള്ള വീട്ടില്‍ കയറിയ മോഷ്ടിക്കാന്‍ കയറിയ കള്ളനാണ് നാട്ടുകാരെയും പൊലീസുകാരെയും ഒരുപോലെ ‘ചിരിപ്പിക്കുന്നത്’. തിരുവാങ്കുളം പാലത്തിങ്കല്‍ ഐസക് മാണിയുടെ വീട്ടിലാണ് ബുധനാഴ്ച രാത്രി മോഷണം നടന്നത്. മുന്‍ സൈനികനായ അദ്ദേഹം ഇപ്പോള്‍ വിദേശത്താണ്. വീടിനകത്ത് കയറിയ കള്ളന്‍ മുറികള്‍ പരിശോധിച്ചപ്പോള്‍ പട്ടാളക്കാരന്റെ തൊപ്പി കാണുകയായിരുന്നു. രാജ്യസ്‌നേഹം തോന്നിയ കള്ളന്‍ ക്ഷമാപണം എഴുതി വെച്ച് സ്ഥലം വിടുകയായിരുന്നു. അവസാന നിമിഷമാണ് മനസ്സിലായത്. തൊപ്പി കണ്ടപ്പോള്‍. ക്ഷമിക്കണം പട്ടാളക്കാരന്റെ വീടാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ പൂട്ടു പൊളിച്ച് അകത്തു കയറില്ലായിരുന്നു എന്ന കുറിപ്പെഴുതി വെച്ച കള്ളന്‍ ഒരു ജോഡി ഡ്രസ്സും കുറച്ചു മദ്യവും 150 രൂപയും…
Read Moreജെയ്‌ഷെ ഭീകരരെ ഉന്മൂലനം ചെയ്യുന്നതിന്റെ അവസാന തയ്യാറെടുപ്പുമായി സൈന്യം ! ജെയ്‌ഷെ ഭീകരരുടെ ലിസ്റ്റ് തയ്യാറാക്കുന്നത് നാട്ടുകാരുടെ സഹായത്തോടെ;വിഘടനവാദികളുടെ പണിപൂട്ടും;സകല സേനാവിഭാഗങ്ങളും ഒരുമിക്കുമ്പോള്‍ കളമൊരുങ്ങുന്നത് വന്‍പോരാട്ടത്തിന്…
ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് എക്കാലവും ഭീഷണിയായിരുന്ന ജെയ്‌ഷെ മുഹമ്മദിനെ എന്നന്നേക്കുമായി ഇല്ലാതാക്കാനുള്ള സമഗ്ര പദ്ധതിയുമായി ഇന്ത്യന്‍ സൈന്യം. ഒരു പക്ഷെ യുദ്ധത്തിനു പോലും മടിക്കില്ലെന്ന ധ്വനിയാണ് ശത്രുക്കള്‍ക്ക് ഇന്ത്യന്‍ സൈന്യം നല്‍കുന്നത്. ദക്ഷിണ കശ്മീരില്‍ ഒളിവില്‍ കഴിയുന്ന ജയ്‌ഷെ ഭീകരരുടെ ഹിറ്റ് ലിസ്റ്റ് തയാറാക്കി അവരെ വധിക്കാനാണ് കരസേന ഒരുങ്ങുന്നത്. ഭീകരരുടെ നീക്കങ്ങള്‍ സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി പ്രദേശവാസികളുടെ സഹായം തേടും. അങ്ങനെ പുല്‍വാമയിലെ ഭീകരാക്രമണത്തിന് അതിവേഗ തിരിച്ചടി നല്‍കാനാണ് സൈന്യത്തിന്റെ തീരുമാനം. ബിഎസ്എഫും സി ആര്‍ പി എഫും സൈന്യത്തിന് എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്. കാഷ്മീരിലെ സ്ഥിതിഗതികള്‍ ഇപ്പോഴും അത്ര ശാന്തമല്ല. ഇപ്പോഴും നുഴഞ്ഞു കയറ്റം നടക്കുന്നുണ്ട്. മഞ്ഞുവീഴ്ചയും ഭൂപ്രദേശത്തിന്റെ അവസ്ഥയും കാരണം നിയന്ത്രണരേഖ വഴിയുള്ള നുഴഞ്ഞുകയറ്റം കുറഞ്ഞെങ്കിലും സാംബ, ഹിരാനഗര്‍, പത്താന്‍കോട്ട് വഴി ഭീകരരെത്തിക്കൊണ്ടിരിക്കുകയാണ്. ഇവരെ തുരത്താനും സൈന്യം പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. തദ്ദേശിയരുടെ…
Read Moreക്വാട്ട മറിച്ചു വിറ്റ് അല്‍പം ചില്ലറ സമ്പാദിക്കാമെന്നു വച്ചാല്‍ ഇനി നടപ്പില്ല ! സൈനിക കാന്റീനില്‍ നിന്നു വാങ്ങുന്ന മദ്യം മറിച്ചു വില്‍ക്കുന്നവരെ കാത്തിരിക്കുന്നത് എട്ടിന്റെ പണി…
ന്യൂഡല്‍ഹി: സൈനിക കാന്റീനില്‍ നിന്നു വാങ്ങുന്ന മദ്യം മറിച്ചു വില്‍ക്കുന്ന സേനാംഗങ്ങള്‍ക്കെതിരേ കടുത്ത നടപടിയെടുക്കുമെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത് അറിയിച്ചു. ഇതുള്‍പ്പെടെ അഴിമതി തടയാന്‍ ലക്ഷ്യമിട്ടുള്ള 37 നിര്‍ദേശങ്ങള്‍ ജനറല്‍ റാവത്ത് സേനാംഗങ്ങള്‍ക്കു നല്‍കിയിരിക്കുകയാണ് സേനയിലെ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നതു സംബന്ധിച്ച പരാതികള്‍ കണക്കിലെടുത്താണു നടപടി. അഴിമതി നടത്തുന്ന സേനാംഗങ്ങളെ പദവിയും റാങ്കും നോക്കാതെ ഒഴിവാക്കും. പെന്‍ഷന്‍ പോലും നല്‍കാതെ അവരെ പുറത്താക്കാന്‍ മടിക്കില്ല. വിരമിച്ച ഓഫിസര്‍മാരെ സേവിക്കാന്‍ സേനാംഗങ്ങളെ നിയോഗിക്കുന്നതു വിലക്കിയും സേനാ ക്യാംപുകളില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തിയുമുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഔദ്യോഗിക തലത്തില്‍ നേട്ടം ലക്ഷ്യമിട്ടു മേലുദ്യോഗസ്ഥനെ അനാവശ്യമായി സേവിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ കണ്ടെത്താനും പദ്ധതിയുണ്ട്. അതേസമയം, ആത്മാര്‍ഥമായി ജോലി ചെയ്യുന്ന ഓഫിസര്‍മാര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം നല്‍കും. എണ്ണയില്‍ മുക്കിയ അനാരോഗ്യ ഭക്ഷ്യ പദാര്‍ഥങ്ങള്‍ (പകോഡ, പൂരി) ഒഴിവാക്കി,…
Read Moreഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വശീകരിച്ചത് പട്ടാള ഉദ്യോഗസ്ഥന്‍ ചമഞ്ഞ്; ഒടുവില്‍ പീഡിപ്പിച്ച ശേഷം മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു; ഇത് ഇയാളുടെ സ്ഥിരം പരിപാടിയെന്ന് പോലീസ്…
കായംകുളം: ആര്‍മി ഉദ്യോഗസ്ഥന്‍ എന്നു പറഞ്ഞ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വശീകരിച്ച ശേഷം പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കൊല്ലം ശൂരനാട് തെക്ക് ആയിക്കുന്നം രഞ്ജിത്ത് ഭവനില്‍ രഞ്ജിത്ത് ആര്‍. പിള്ള(26)യെയാണ് കായംകുളം എസ്.ഐ: രാജന്‍ബാബുവിന്റെ നേതൃത്വത്തില്‍ പാലക്കാട്ടുനിന്ന് അറസ്റ്റ് ചെയ്തത്. യുവതിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തായത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…കായംകുളം സ്വദേശിയായ യുവതിയെ ഫേസ്ബുക്ക് വഴിയാണ് ഇയാള്‍ പരിചയപ്പെട്ടത്. ആര്‍മി കമാന്‍ഡിംഗ് ഓഫീസറുടെ യൂണിഫോമിലുള്ള പ്രൊഫൈല്‍ ചിത്രമാണ് ഫേസ്ബുക്കിലിട്ടിട്ടുള്ളത്. ഉദ്യോഗസ്ഥനാണെന്നു യുവതിയെ തെറ്റിദ്ധരിപ്പിച്ച് ചാറ്റിംഗിലൂടെ വശീകരിക്കുകയായിരുന്നു. വിവാഹം കഴിക്കാമെന്ന് പറഞ്ഞു രേഖകള്‍ യുവതിയില്‍നിന്നു വാങ്ങിയശേഷം വിവാഹം രജിസ്റ്റര്‍ ചെയ്തതായി തെറ്റിദ്ധരിപ്പിച്ചു. ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പാലക്കാട്ട് ലോഡ്ജില്‍ താമസിപ്പിച്ചു. അവിടെനിന്നു വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി. ഒടുവില്‍ ജുഗല്‍പൂരിലെ പട്ടാള ക്യാമ്പിനു സമീപത്തെത്തി യൂണിഫോം ധരിച്ച് പട്ടാള…
Read More