മുംബൈ: ടെലിവിഷൻ ചാനലുകളുടെ ടിആർപി (ടെലിവിഷൻ റേറ്റിംഗ് പോയിന്റ്) വിവാദവുമായി ബന്ധപ്പെട്ട് പുതിയ വഴിത്തിരിവ്. റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണാബ് ഗോസ്വാമിയും ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗണ്‍സിൽ മുൻ ചീഫ് എക്സിക്യുട്ടീവ് പാർത്ഥോ ദാസ്ഗുപ്തയും തമ്മിൽ നടത്തിയതെന്നു പറയുന്ന വാട്ട്സ്ആപ്പ് ചാറ്റിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നതോടെയാണിത്. ടെലിവിഷൻ റേറ്റിംഗ് സംബന്ധിച്ച നയങ്ങളിൽ മാറ്റംവരുത്തുന്നതിനുള്ള നിർദേശങ്ങളിൽ ഇടപെടാൻ രാഷ്ട്രീയ നേതാക്കളും, പ്രധാനമന്ത്രിയുടെ ഓഫീസുമായി ലോബിയിംഗ് നടത്തിയെന്ന പരാമർശവും ചാറ്റിൽ ഉണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വെള്ളിയാഴ്ചയാണ് ഇരുവരും നടത്തിയതെന്നു പറയുന്ന സന്ദേശങ്ങളുടെ വിശദാംശങ്ങൾ പുറത്തായത്. റിപ്പബ്ലിക് ടിവിയും മറ്റ് ഏതാനും ചാനലുകളും ടിആർപിയിൽ തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് വാട്ട്സ്ആപ്പ് സന്ദേശങ്ങൾ പുറത്തുവന്നത്. സംഭവത്തിൽ കഴിഞ്ഞമാസം 24ന് ദാസ്ഗുപ്തയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏതാണ്ട് ആയിരം പേജുകളുള്ള വാട്ട്സ്ആപ്പ് സന്ദേശങ്ങൾ…
Read More