പത്തനംതിട്ട സീതത്തോട്ടില്‍ ചാരായവുമായി പിടിയിലായ ആളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് എക്സൈസ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം. ഒടുവില്‍ പോലീസെത്തിയാണ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്. മൂന്നാഴ്ചമുന്പ് എക്സൈസിനെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയുടെ പിതാവാണ് ചാരായവുമായി പിടിയിലായത്. ഗുരുനാഥന് മണ്ണ് സ്വദേശി ഗോപിയാണ് 650 മില്ലി ചാരായവുമായി എക്‌സൈസിന്റെ പിടിയിലായത്. വീടിന്റെ പരിസരത്ത് നിന്ന് 760 ലിറ്റര്‍ കോടയും പിടികൂടി. ഗോപിയുമായി സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് പി.ആര്.പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം എക്സൈസിനെ തടഞ്ഞത്. പ്രസവ രക്ഷയ്ക്ക് തയാറാക്കിയ മരുന്നെന്ന വിചിത്രവാദമുയര്‍ത്തിയാണ് പഞ്ചായത്ത് പ്രസിഡന്റും കൂട്ടാളികളും പ്രതിഷേധവുമായെത്തിയത്. ഒടുവില്‍ ചിറ്റാറില്‍ നിന്ന് പോലീസുകാര്‍ വരേണ്ടി വന്നു പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍. പ്രസിഡന്റിന്റെ കലി അടങ്ങിയില്ല. എക്സൈസ് വാറ്റുകാരെ സഹായിക്കുന്നു എന്നാരോപിച്ച് നാട്ടുകാരേയും കൂട്ടി തിരച്ചിലിനിറങ്ങി. പരിസരങ്ങളില്‍ നിന്നായി 1000 ലീറ്ററോളം കോട പിടികൂടി നശിപ്പിച്ചു. വാറ്റുപകരണങ്ങള്‍ എക്സൈസിന് കൈമാറുന്നതിലും…
Read MoreTag: arrack
മോഷണം പോയ സ്വര്‍ണവും പണവും തേടി നായയുമായി പോലീസ് ! മണംപിടിച്ച് നായ ചെന്നു കയറിയത് ‘വാറ്റ് കേന്ദ്രത്തില്‍’; പിന്നീട് നടന്നത്…
സ്വര്‍ണവും പണവും മോഷ്ടിച്ച കേസിലെ പ്രതിയെ തിരഞ്ഞ് പോലീസ് നായ എത്തിയത് വാറ്റ് നിര്‍മാണകേന്ദ്രത്തില്‍. കള്ളനെ കിട്ടിയില്ലെങ്കിലും വാറ്റിയ ചാരായവും വാഷും പോലീസ് പിടികൂടി. ആളൂര്‍ ചങ്ങലഗേറ്റിന് സമീപം വടക്കേപ്പീടികയില് ജോയിയുടെ വീട്ടില്‍ നടന്ന മോഷണത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് വാറ്റ്കളത്തില് എത്തിയത്. ജോയിയും ഭാര്യയും ഉറങ്ങിക്കിടക്കുന്ന സമയം മുറിയിലെ അലമാരിയില്‍ സൂക്ഷിച്ചിരുന്ന 35 പവന്റെ ആഭരണങ്ങളും 22,000 രൂപയും മോഷണം പോകുകയായിരുന്നു. ശനിയാഴ്ച്ച രാത്രിയാണ് മോഷണം നടന്നതെന്ന് കരുതുന്നു. അന്വേഷണത്തിനായി വീട്ടിലെത്തിച്ച പോലീസ് നായ മണം പിടിച്ച് ഓടിയെത്തിയത് തൊട്ടടുത്തുള്ള ഫാമിലേക്കായിരുന്നു. പിന്നാലെയെത്തിയ പോലീസ് അവിടെ കണ്ടതാവട്ടെ അനധികൃതമായ വാറ്റ് നിര്‍മ്മാണവും. പോലീസ് ചോദ്യം ചെയ്യുന്നതിനിടെ ഫാം നടത്തിപ്പുകാരന് ഓടി രക്ഷപ്പെട്ടു. സമീപത്തുള്ള ചതുപ്പില്‍ ഇയാള്‍ ചാടിയെന്ന സംശയത്താല്‍ പോലീസ് ഈ പ്രദേശത്ത് തെരച്ചില്‍ നടത്തി. രാത്രി ഒമ്പത് മണിയോടെ നാട്ടുകാര്‍ ഇയാളെ പിടികൂടി എങ്കിലും വീണ്ടും…
Read Moreനന്നായി ചാരായം വാറ്റുമ്പോള്‍ പോലീസ് പിടിക്കുന്നത് എന്തു കഷ്ടമാണ് ! യുവാവിന് പറ്റിയത്…
വീട്ടിലെ ബാത്ത് റൂമില്‍ ചാരായം വാറ്റികൊണ്ടിരിക്കേ പോലീസ് വീട്ടിലെത്തി യുവാവിനെ അറസ്റ്റു ചെയ്തു. കണ്ടാണശ്ശേരി മണത്തില്‍ വീട്ടില്‍ ശിവദാസ് ആണ് പിടിയിലായത്. 15 ലിറ്റര്‍ നാടന്‍ ചാരായവും നൂറ് ലിറ്റര്‍ വാഷും വാറ്റാന്‍ ഉപയോഗിച്ച സാധനസാമഗ്രികളും പൊലീസ് പിടിച്ചെടുത്തു. ഗുരുവായൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി.കെ മനോജ്കുമാരിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. രാത്രി നടത്തിയ റെയ്ഡില്‍ പ്രതി താമസിച്ചിരുന്ന വീടിന്റെ ബാത്ത് റൂമില്‍ നാടന്‍ ചാരായം വാറ്റി കൊണ്ടിരിക്കുന്നതായി കണ്ടെത്തുകയും ഇയാളെ അറസ്റ്റു ചെയ്യുകയുമായിരുന്നു.
Read Moreഓരോരോ അദ്ഭുതങ്ങളേ…വീട്ടില്‍ നിന്ന് എക്‌സൈസുകാര്‍ പിടികൂടിയ സ്പിരിറ്റ് ഓഫീസിലെത്തിയപ്പോഴേക്കും അരിഷ്ടമായി; ഓയൂരില്‍ സംഭവിച്ച അദ്ഭുതം ഇങ്ങനെ…
ലോക്ക്ഡൗണ്‍ കാലത്തെ അദ്ഭുതങ്ങള്‍ തുടരുന്നു. ചാലക്കുടിയിലെ സ്പിരിറ്റ് ചിറ്റൂര്‍ എക്‌സൈസിന്റെ കൈയ്യിലെത്തിയപ്പോള്‍ തവിടായതിനു പിന്നാലെ വെളിയനല്ലൂര്‍ മീയന പാപ്പാലോട്ട് എക്‌സൈസ് സംഘം പിടികൂടിയ ചാരായവും കോടയുമാണ് ഓഫീസിലെത്തിയപ്പോള്‍ അരിഷ്ടമായി മാറിയത്. മീയന പാപ്പാലോട് വീട്ടില്‍ വ്യാജചാരായ നിര്‍മാണം നടക്കുന്നതായി ഇന്നലെ രാവിലെയാണ് ചടയമംഗലം എക്‌സൈസ് ഓഫീസിലും പൂയപ്പള്ളി സ്റ്റേഷനിലും വിവരം ലഭിച്ചത്. രാവിലെ എട്ടോടെ ചടയമംഗലം എക്‌സൈസ് ഓഫീസില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ പാപ്പാലോട്ടെ വീട്ടിലെത്തുകയും ബക്കറ്റില്‍ സൂക്ഷിച്ചിരുന്ന ലിറ്റര്‍ കണക്കിനു വ്യാജ ചാരായവും കോടയും പിടികൂടുകയും ചെയ്തു. വീട്ടുടമയെയും പിതാവിനെയും കസ്റ്റഡിയിലെടുത്ത എക്‌സൈസ് സംഘം, പിടിച്ചെടുത്ത ചാരായം ബക്കറ്റില്‍ത്തന്നെ ജീപ്പില്‍ കയറ്റിയാണ് മടങ്ങിയത്. എട്ടിനു തിരിച്ച എക്‌സൈസ് വാഹനം 11 മണിയായിട്ടും ഓഫീസില്‍ എത്തിയില്ലെന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് അന്വേഷണത്തില്‍ വിവരം ലഭിച്ചു. സംഭവസ്ഥലത്തുനിന്നു തിരിച്ച അന്വേഷണസംഘത്തിലെ പ്രധാനി പിന്നീടു മണിക്കൂറുകളോളം പ്രതിയുടെ ആഡംബര വാഹനത്തില്‍ കറങ്ങിയതായും അതിനുശേഷമാണ് ചാരായം അരിഷ്ടമായി…
Read Moreഎന്നും പായസം വയ്ക്കും അതാ സാറേ…അല്ലാതെ ! മദ്യശാലകള്‍ അടച്ചതോടെ ശര്‍ക്കര വില്‍പ്പന വന്‍തോതില്‍ ഉയര്‍ന്നു; ശര്‍ക്കരപ്രിയരെ നീരിക്ഷിച്ച് എക്‌സൈസും
ലോക്ക് ഡൗണിന്റെ ഭാഗമായി ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും അടച്ചതോടെ ഡിമാന്‍ഡ് വന്നത് ശര്‍ക്കരയ്ക്കാണ്. ഗ്രാമീണ മേഖലയിലടക്കം വന്‍ ഡിമാന്‍ഡാണ് ഇപ്പോള്‍ ശര്‍ക്കരയ്ക്ക്. വാറ്റുചാരായമുണ്ടാക്കാനുള്ള പ്രധാന അസംസ്‌കൃത വസ്തുവാണ് ശര്‍ക്കര എന്നതാണ് ഈ ഡിമാന്‍ഡ് വര്‍ധനവിന് കാരണം. മദ്യശാലകള്‍ അടച്ചതോടെ പലരും വലിയ തോതില്‍ ശര്‍ക്കര വാങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് എക്‌സൈസ് പറയുന്നത്. വീടുകളില്‍ ചാരായമുണ്ടാക്കാനാണ് ചിലര്‍ ശര്‍ക്കര വ്യാപകമായി ശേഖരിക്കുന്നതെന്നാണ് എക്‌സസൈസിന്റെ നിരീക്ഷണം. മൂന്നാഴ്ചയ്ക്കിടെ വയനാട്ടില്‍ രജിസ്റ്റര്‍ ചെയ്ത വ്യാജവാറ്റ് കേസുകള്‍ ഇതിന് തെളിവാണെന്നാണ് നിരീക്ഷണം. തമിഴ്നാട്ടില്‍ നിന്നാണ് പ്രധാനമായും വയനാട്ടിലേക്ക് ശര്‍ക്കരയെത്തുന്നത്. വെള്ള, കാപ്പി, കറുപ്പ് എന്നീ മൂന്നിനം ശര്‍ക്കരയാണ് വിപണിയിലുള്ളത്. ലോക്ക്‌ഡൌണ്‍ സമയത്ത് വെള്ള, കാപ്പി ഇനങ്ങള്‍ക്ക് കിലോക്ക് 65 മുതല്‍ 70 രൂപ വരെ വിലയെത്തി. മാത്തവിപണിയില്‍ അറുപത് രൂപയ്ക്ക് മുകളിലാണ് വില. കറുപ്പ് ശര്‍ക്കരയ്ക്ക് മൂന്നുമുതല്‍ അഞ്ചുരൂപവരെ കുറവുണ്ടെങ്കിലും ലോക്ഡൗണിന് മുമ്പ് മേല്‍ത്തരത്തിന്…
Read Moreനിരീക്ഷണത്തിലിരുന്ന ആള്‍ വീട്ടിലിരുന്ന് ബോറടിച്ചപ്പോള്‍ ചാരായം വാറ്റ് തുടങ്ങി ! ഇതൊന്നും അറിയാതെ അറസ്റ്റു ചെയ്ത എക്‌സൈസ് സംഘം വെട്ടിലുമായി…
കോവിഡ് 19 സംശയത്തെത്തുടര്‍ന്ന് നിരീക്ഷണത്തിലിരുന്നയാള്‍ ചാരായവുമായി അറസ്റ്റില്‍. ഇയാളെ മറ്റൊരു പ്രതിക്കൊപ്പം കോടതിയില്‍ ഹാജരാക്കിയതോടെ എക്സൈസ് അധികൃതര്‍ വെട്ടിലായി. പൂമാല സ്വദേശി രാജേഷിനെയാണ് കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടുകൂടി വീട്ടില്‍നിന്ന് 600 മില്ലി ലിറ്റര്‍ ചാരായവുമായി അറസ്റ്റ് ചെയ്തത്. ഇയാള്‍ കോവിഡുമായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ വീട്ടില്‍ ഇരുന്ന ആളാണ്. ഇയാള്‍ക്ക് ആവശ്യമുള്ള ഭക്ഷണം വെള്ളിയാമറ്റം പഞ്ചായത്തിന്റെ സമൂഹ അടുക്കളയില്‍ നിന്നും ആണ് ആരോഗ്യപ്രവര്‍ത്തകര്‍ എത്തിച്ചു നല്‍കിയിരുന്നത്. എന്നാല്‍ വീട്ടില്‍ വെറുതെ ഇരിക്കാന്‍ തുടങ്ങിയതോടെ ഇയാള്‍ ചാരായം വാറ്റ് തുടങ്ങിയെന്ന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് എക്‌സൈസ് സംഘം വീട്ടിലെത്തി തൊണ്ടി സഹിതം ഇയാളെ പിടികൂടുകയായിരുന്നു. എന്നാല്‍ നിരീക്ഷണത്തിലായിരുന്ന ആളെ ആരോഗ്യവകുപ്പിനെയും പഞ്ചായത്ത് അധികൃതരേയും അറിയിക്കാതെ അറസ്റ്റ് ചെയ്തത് വിവാദമായി. തങ്ങളോട് ആലോചിക്കാതെയാണ് ഇയാളെ പിടികൂടി വീടിനുപുറത്ത് എത്തിച്ചതെന്ന് വെള്ളിയാമറ്റം പഞ്ചായത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പറഞ്ഞു. ജനപ്രതിനിധികള്‍ സംഭവത്തില്‍ ഇടപെട്ടതോടെയാണ് സംഭവത്തിന്റെ…
Read More