ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും രാജ്യസഭാ എംപിയുമായ എ.എ.റഹിമിനു അറസ്റ്റ് വാറന്റ്. എസ്എഫ്ഐ നടത്തിയ സമരത്തിനിടെ അന്യായ തടങ്കലില്‍ വച്ച് ഭീഷണിപ്പെടുത്തി ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്ന് ആരോപിച്ച്, കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്‍സ് സര്‍വീസസ് മേധാവിയും പ്രഫസറുമായ വിജയലക്ഷ്മി നല്‍കിയ ഹര്‍ജിയിലാണ് വാറന്റ്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. കോടതിയില്‍ ഹാജരാകാമെന്ന ഉറപ്പിന്മേല് റഹിമിന് സ്റ്റേഷനില്‍ നിന്നു ജാമ്യം അനുവദിക്കാമെന്ന വ്യവസ്ഥയോടെയാണ് അറസ്റ്റ് വാറന്റ്. നേരിട്ടു ഹാജരാകണമെന്ന നിര്‍ദേശമുണ്ടായിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. റഹിമുള്‍പ്പെടെ 12 പേരാണ് കേസിലെ പ്രതികള്‍. നേരത്തേ, കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി വിജയലക്ഷ്മിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് കോടതി തള്ളിയിരുന്നു.
Read MoreTag: arrest warrant
പുരാതന പള്ളിയെ നൃത്തത്തിലൂടെ അപകീര്‍ത്തിപ്പെടുത്തി ! ‘ഹിന്ദി മീഡിയം’ ചിത്രത്തിലെ നായികയ്‌ക്കെതിരേ പാകിസ്ഥാന്‍ കോടതിയുടെ അറസ്റ്റ് വാറന്റ്…
നടി സബാ ഖമറിനെതിരേ പാക് കോടതിയുടെ അറസ്റ്റുവാറണ്ട്. 2017 ല്‍ റിലീസായ ഹിന്ദി മീഡിയം എന്ന ബോളിവുഡ് കോമഡി ചിത്രത്തിലൂടെ ഇന്ത്യയില്‍ നിരവധി ആരാധകരെ നേടിയ നടിയാണ് സബ. ലാഹോറിലെ ചരിത്ര പ്രാധാന്യമുള്ള പള്ളിയില്‍ നൃത്ത വീഡിയോ ചിത്രീകരിച്ചു എന്നാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. നടിക്കൊപ്പം മറ്റു ചിലര്‍ക്കും കോടതി നോട്ടീസയച്ചിട്ടുണ്ട്. കോടതി നടപടികളില്‍ നിന്നും നടിയും മറ്റ് സിനിമാ പ്രവര്‍ത്തകരും ഹാജരാകാതെ നിരന്തരം ഒഴിവ് പറയുന്നതാണ് കോടതിയെ പ്രകോപിപ്പിച്ചത്. ഗായകന്‍ ബിലാല്‍ സയീദിനും കോടതി വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ലാഹോറിലെ പുരാതനമായ പള്ളിയെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. നൃത്തം ചിത്രീകരിച്ചതിലൂടെ പളളിയുടെ പവിത്രത കളങ്കപ്പെടുത്തി എന്നാണ് കേസിന് ആധാരം. പ ള്ളിയുടെ വിശുദ്ധി നഷ്ടമാക്കി എന്ന കുറ്റത്താല്‍ പാക് പഞ്ചാബ് സര്‍ക്കാര്‍ രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. ഒരു വിവാഹ രംഗമുള്‍ക്കൊള്ളുന്ന ഗാനമാണ്…
Read More‘കട്ടപ്പയും സിങ്കവും’ ഉള്‍പ്പെടെ തമിഴകത്തെ എട്ടു താരങ്ങള്‍ക്കെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്
ചെന്നൈ: മാധ്യമപ്രവര്‍ത്തകരെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയ കേസില്‍ എട്ട് തമിഴ് അഭിനേതാക്കള്‍ക്കെതിരേ നീലഗിരി കോടതി ജാമ്യമില്ലാ വാറണ്ട്് പുറപ്പെടുവിച്ചു. സൂര്യ, ശരത്കുമാര്‍, സത്യരാജ്, വിജയകുമാര്‍, അരുണ്‍ വിജയ്, വിവേക്, ചേരന്‍, ശ്രീപ്രിയ എന്നിവര്‍ക്കെതിരെയാണു ജുഡീഷല്‍ മജിസ്‌ട്രേട്ട് സെന്തില്‍കുമാര്‍ രാജവേല്‍ അറസ്റ്റ് വാറണ്ടു പുറപ്പെടുവിച്ചത്. 2009ലാണ് സ്വതന്ത്ര പത്രപ്രവര്‍ത്തകനായ എം. റോസാരിയോ ഇവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തത്. 2009ല്‍ ഭുവനേശ്വരി എന്ന നടിയെ പെണ്‍വാണിഭ കേസില്‍ അറസ്റ്റ് ചെയ്തിരുന്നതിനെത്തുടര്‍ന്നാണ് സംഭവങ്ങളുടെ തുടക്കം. പെണ്‍വാണിഭ സംഘങ്ങള്‍ക്കു പിന്നില്‍ പ്രമുഖരായ പല അഭിനേതാക്കളുമുണ്ടെന്ന റിപ്പോര്‍ട്ട് ഒരു തമിഴ് പത്രം അഭിനേതാക്കളുടെ പേരുകള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന്, വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നാരോപിച്ചു നടികര്‍ സംഘം സൂപ്പര്‍താരം നീകാന്ത് ഉള്‍പ്പെടെയുള്ള പ്രമുഖരെ അണിനിരത്തി പ്രതിഷേധിച്ചു. സൂര്യ, ശരത്കുമാര്‍ തുടങ്ങി മിക്ക അഭിനേതാക്കളും പ്രതിഷേധത്തില്‍ പങ്കെടുത്തു. നടികര്‍ സംഘത്തിന്റെ അന്നത്തെ പ്രസി!ഡന്റ് ശരത്കുമാര്‍ നല്‍കിയ…
Read More