കവിത മോഷണ വിവാദത്തിലൂടെ കുപ്രസിദ്ധിയാര്‍ജ്ജിച്ച ദീപ നിശാന്തിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല. കവിതാ മോഷണത്തിനു ശേഷം പല സാംസ്കാരിക പരിപാടികളില്‍ നിന്നും ഇവരെ ഒഴിവാക്കിയിരുന്നു. കോപ്പിയടിയ്ക്ക് ‘ദീപയടി’ എന്ന അപരനാമം നല്‍കിയാണ് ട്രോളന്മാര് സംഭവം ആഘോഷമാക്കിയത്. ഇപ്പോള്‍ മറ്റൊരു ദുരനുഭവമാണ് ദീപയ്ക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ വിധികര്‍ത്താവായി എത്തിയപ്പോള്‍ ഇവര്‍ക്കെതിരേ വലിയ പ്രതിഷേധമുയരുകയായിരുന്നു. മലയാള ഉപന്യാസ മല്‍സരത്തിന്റെ വിധികര്‍ത്താവായാണ് ദീപ എത്തിയത്. പ്രതിഷേധത്തെ തുടര്‍ന്നു ദീപ നിശാന്തിനെയും മറ്റു രണ്ടു വിധികര്‍ത്താക്കളെയും സ്ഥലത്തു നിന്നു നീക്കി. എന്നാല്‍ എഴുത്തുകാരിയും അധ്യാപികയും എന്ന നിലയിലാണ് ദീപ നിശാന്തിനെ വിധികര്‍ത്താവായി ക്ഷണിച്ചതെന്നും അവരെ മാറ്റേണ്ട സാഹചര്യമില്ലെന്നും സംഘാടകര്‍ അറിയിച്ചു. കവിത മോഷണത്തിന്റെ പേരില്‍ ദീപക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സംഭവത്തില്‍ അവര്‍ മാപ്പ് പറയുകയും ചെയ്തിരുന്നു.
Read More