ചേര്‍ത്തല: മലയാളി മനസിലെ ഹൃദ്യസുഗന്ധമാണ് വിശുദ്ധനായ സെബസ്ത്യാനോസേ … എന്ന പ്രാർഥനാഗീതം. ദൈവം വിരൽതൊട്ട് വിട്ട വയലാർ രാമവർമയുടെ മനസിൽ പൂത്തുലഞ്ഞതാണ് ഇതിലെ വരികൾ. അർത്തുങ്കൽ വെളുത്തച്ചനെക്കുറിച്ച് വയലാർ എഴുതിയ ഈ ഗാനം വിശുദ്ധിയുടെ പരിവേഷവുമായി കാലങ്ങളെ അതിജീവിക്കുന്നു. 1965ൽ ഇറങ്ങിയ പേൾവ്യൂ എന്ന സിനിമയ്ക്കു വേണ്ടിയാണ് ഗാനം എഴുതുന്നത്. ഗാനഗന്ധർവൻ കെ.ജെ. യേശുദാസ് ആലപിച്ച ഗാനം കേരളം നെഞ്ചിലേറ്റി. ഈ ഗാനം ആലപിച്ചിട്ട് അമ്പതുവാർഷം തികയുന്ന വേളയിൽ യേശുദാസ് അർത്തുങ്കൽ പള്ളിയിൽ ദർശനം നടത്തുകയും വിശുദ്ധന്റെ തിരുസ്വരൂപത്തിനു മുന്നിൽനിന്ന് ഗാനം ആലപിക്കുകയും ചെയ്തു. അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസീസി സ്കൂളിലെ അധ്യാപകനായിരുന്ന പി.ജെ. ബഞ്ചമിനുമായുള്ള സ്നേഹബന്ധമാണ് വയലാറിനെ അർത്തുങ്കലേക്ക് ആകർഷിച്ചത്. ബഞ്ചമിന്റെ വീട്ടിൽ സന്ദർശനത്തിന് എത്തുമ്പോഴെല്ലാം അർത്തുങ്കൽ പള്ളിയുമായി അടുക്കാൻ സാഹചര്യമുണ്ടായി. വയലാർ ഗാനരചന നിർവഹിച്ച സിനിമകളിൽ അർത്തുങ്കൽ പള്ളിയും അവിടത്തെ വിശേഷങ്ങളും കടന്നുവരാൻ സൗഹൃദം…
Read More