ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണഘടനാ അനുച്ഛേദം 370 റദ്ദാക്കിയതിനെതിരെ ഐഎഎസ് ഓഫീസര്‍ ഷാ ഫൈസല്‍, ജെഎന്‍യു മുന്‍ വിദ്യാര്‍ഥി നേതാവ് ഷെഹ്ല റഷീദ് എന്നിവര്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജികള്‍ ഇരുവരും പിന്‍വലിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘനാ ബെഞ്ച് ഹര്‍ജി പിന്‍വലിക്കാന്‍ ഇവര്‍ക്ക് അനുമതി നല്കി. പരാതിക്കാരുടെ പട്ടികയില്‍നിന്നും ഇവരുടെ പേരുകള്‍ നീക്കംചെയ്യാനും കോടതി നിര്‍ദേശിച്ചു. 2009ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാംറാങ്കുകാരനായ ഷാ ഫൈസല്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ കാശ്മീര്‍ സ്വദേശിയായിരുന്നു. വിവിധ വകുപ്പുകളില്‍ സേവനമനുഷ്ഠിച്ച ഷാ 2019ല്‍ കാശ്മീരിലെ സംഭവവികാസങ്ങളില്‍ പ്രതിഷേധിച്ച് സര്‍വീസില്‍നിന്ന് വിരമിക്കുകയായിരുന്നു. ഇതിനുപിന്നാലെ കേന്ദ്രം ഇന്ത്യന്‍ മുസ്ലിംങ്ങളെ പാര്‍ശ്വവത്കരിക്കുകയാണെന്നും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നശിപ്പിക്കുകയാണെന്നും ഷാ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. പിന്നീട് ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റ് എന്നപേരില്‍ രാഷ്ട്രീയ പാര്‍ട്ടിയും…
Read MoreTag: article 370
ഭരണഘടനയിലെ 370-ാം അനുച്ഛേദം എക്കാലത്തും നിലനില്‍ക്കേണ്ടതാണെന്ന അഭിപ്രായമില്ല; മറ്റു മതസ്ഥരുടെ ആരാധനയ്ക്ക് മുടക്കം വരാത്ത വിധത്തില്‍ അയോധ്യയില്‍ രാമക്ഷേത്രം ആകാവുന്നതാണ്; പാര്‍ട്ടിയെ വെട്ടിലാക്കി വീണ്ടും തരൂര്‍…
ജമ്മു കാഷ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം എക്കാലത്തും നിലനില്‍ക്കേണ്ടതാണെന്ന അഭിപ്രായമില്ലെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. മറ്റു മതസ്ഥരുടെ ആരാധനയ്ക്ക് മുടക്കം വരാത്ത വിധത്തില്‍ അയോധ്യയില്‍ രാമക്ഷേത്രം ആകാവുന്നതാണെന്നും തരൂര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ എക്സ്പ്രസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി അനുകൂല പ്രസ്താവനയുടെ പേരില്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത വിമര്‍ശനത്തിന് വിധേയനായതിനു തൊട്ടു പിന്നാലെയാണ് കോണ്‍ഗ്രസിനെ വെട്ടിലാക്കി തരൂരിന്റെ പുതിയ പ്രസ്താവന. 370-ാം അനുച്ഛേദം എല്ലാ കാലത്തും അതേപടി നിലനിര്‍ത്തുന്നതിനായി വാദിക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. എല്ലാ കാലത്തും നിലനിര്‍ത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നില്ല കാഷ്മീരിന്റെ പ്രത്യേക പദവി എന്നാണ് തന്റെ നിലപാട്. 370-ാം അനുച്ഛേദം എത്ര കാലം നിലനിര്‍ത്തേണ്ടത് ആവശ്യമാണോ അത്രയും കാലം അത് നിലനിന്നാല്‍ മതി എന്നായിരുന്നു നെഹ്റുവിന്റെയും കാഴ്ചപ്പാടെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. അതേസമയം, പ്രത്യേക പദവി റദ്ദാക്കുകയും ജമ്മു കാഷ്മീരില്‍ അത് നടപ്പാക്കുകയും…
Read Moreആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു തൊട്ടു പിന്നാലെ ബിഹാറി സഹോദരന്മാര് സുന്ദരികളായ കാഷ്മീരി സഹോദരിമാരെ വിവാഹം കഴിച്ചു; എന്നാല്‍ ഇവരെ ബിഹാറിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നപ്പോള്‍ സംഭവിച്ചത് മറ്റൊന്ന്…
ജമ്മു കാഷ്മീരില്‍ കൂലിപ്പണിയ്ക്കു പോയ ബിഹാറി സഹോരന്മാര് അവിടെ നിന്നു തിരികെ വരുമ്പോള്‍ സുന്ദരികളായ കാഷ്മീരി സഹോദരിമാരെ വിവാഹം കഴിച്ച് ഒപ്പം കൂട്ടിയിരുന്നു. കാഷ്മീരിനുള്ള പ്രത്യേക പദവി എടുത്തുമാറ്റിയതോടെ അവിടെനിന്നുള്ള സുന്ദരിമാരെ മറ്റു സംസ്ഥാനത്തുള്ളവര്‍ക്കും വിവാഹം കഴിക്കാമെന്ന ചില നേതാക്കളുടെ പ്രഖ്യാപനം കേട്ടാണോ അവര്‍ ഇങ്ങനെ ചെയ്തത് എന്നറിയില്ല. എന്തായാലും ഭാര്യമാരുമായി സുപൗളിലേക്ക് വീട്ടിലെത്തിയ ഇവരെ തേടി അധികം താമസിക്കാതെ കാഷ്മീരില്‍ നിന്നും പോലീസുമെത്തി. തന്റെ പെണ്മക്കളെ രണ്ടു പേര് തട്ടിക്കൊണ്ടുപോയി എന്ന് യുവതികളുടെ പിതാവ് നല്കിയ പരാതിയിലാണ് ബുധനാഴ്ച പോലീസ് എത്തിയത്. തട്ടിക്കൊണ്ടുപോയ കേസില്‍ മുഹമ്മദ് തബ്രെസ് (26), സഹോദരന് മുഹമ്മദ് പര്‍വേസ് (24) എന്നിവരെ പോലീസ് അറസ്റ്റും ചെയ്തു. ഇവരുടെ ഭാര്യമാര്‍ പ്രായപൂര്‍ത്തി ആയവരാണ്. ഭര്ത്താക്കന്മാരുടെ വീട്ടില്‍ നിന്നും ഇവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തങ്ങള്‍ ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ല, സ്വന്തം…
Read Moreആര്‍ട്ടിക്കിള്‍ 370 അസാധുവാക്കിയ നടപടി ജനാധിപത്യ വിരുദ്ധം ! ഏത് മാറ്റവും മറ്റുള്ളവരുടെ അഭിപ്രായം കൂടി കണക്കിലെടുത്തു വേണമെന്ന് കമല്ഹാസന്…
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം അസാധുവാക്കിയ കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ച് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കമല്ഹാസന്. ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള നടപടി ജനാധിപത്യത്തിന് എതിരായ ആക്രമണമാണെന്ന് കമല്ഹാസന് പറഞ്ഞു.’ഇത് അങ്ങേയറ്റം പിന്തിരിപ്പനും സ്വേച്ഛാധിപത്യപരവുമായ നടപടിയാണ്. ആര്‍ട്ടിക്കിള്‍ 370, 35എ എന്നിവയ്ക്ക് ഒരു ഉത്ഭവമുണ്ട്. ഏത് മാറ്റവും മറ്റുള്ളവരുടെ അഭിപ്രായം കൂടി കണക്കിലെടുത്താകണം,’ മക്കള്‍ നീതി മയം പ്രസിഡന്റ് കമല്ഹാസന് പറഞ്ഞു. പ്രതിപക്ഷവുമായി ആലോചിക്കാതെ സര്‍ക്കാര്‍ തീരുമാനങ്ങള്‍ എഴുത്ത് നടപ്പിലാക്കുകയാണെന്നും വോട്ടിന് മുമ്പായി ആവശ്യമായ ചര്‍ച്ചകളോ സൂക്ഷ്മ പരിശോധനയോ നടക്കുന്നില്ലെന്നും കമല്ഹാസന് ആരോപിച്ചു. തീരുമാനങ്ങള്‍ ബലം പ്രയോഗിച്ച് അടിച്ചേല്‍പ്പിക്കുന്ന രീതിയാണ് സര്‍ക്കാരിന്റേതെന്നും കമല്ഹാസന് വിമര്‍ശിച്ചു. അതേസമയം ജമ്മു കശ്മീരില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ജമ്മു സര്‍വകലാശാലയടക്കം വിദ്യാഭ്യാസ…
Read Moreകാഷ്മീർ ബിൽ അവതരണം; ഭരണഘടന വലിച്ചു കീറി പ്രതിഷേിച്ച പിഡിപി അംഗങ്ങളെ സഭയിൽ നിന്ന് പുറത്താക്കി
ന്യൂഡൽഹി: കാഷ്മീർ ബിൽ അവതരണത്തിനു മുന്നെ രാജ്യസഭയിൽ പിഡിപി അംഗങ്ങളുടെ ശക്തമായ പ്രതിഷേധം. പിഡിപി അംഗങ്ങളായ മിർ ഫയാസ്, നാസിർ അഹമ്മദ് എന്നിവരാണ് ശക്തമായ പ്രതിഷേധമുയർത്തിയത്. ഭരണഘടന വലിച്ചുകീറിയാണ് ഇരുവരും പ്രതിഷേധമറിയിച്ചത്. ഇതിനു പിന്നാലെ, ഇരുവരെയും രാജ്യസഭാധ്യക്ഷൻ വെങ്കയ്യ നായിഡു സഭയിൽ നിന്ന് പുറത്താക്കി. പിന്നീട് സഭയ്ക്കു പുറത്തെത്തിയും ഇരുവരും പ്രതിഷേധിച്ചു.
Read Moreഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കി ! ജമ്മു-കാഷ്മീരിനെ രണ്ടായി വിഭജിക്കും;ജമ്മുകാശ്മീര്‍ ഇനി നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശം…
ന്യൂഡല്‍ഹി: ജമ്മു കാഷ്മീരിന് പ്രത്യേക പദനി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി. ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കി രാഷ്ട്രപതി റാംനാഥ് കോവിന്ദ് വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യയുടെ എല്ലാ നിയമങ്ങളും ഭരണഘടനാ വ്യവസ്ഥകളും ഇനി ജമ്മു കശ്മീരിനും ബാധകമാകും. ഇതിനായുള്ള പ്രമേയം ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉത്തരവില്‍ ഒപ്പുവയ്ക്കുകയും ചെയ്തു. രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു ബില്ലില്‍ ഒപ്പുവച്ചത്. ശക്തമായ പ്രതിപക്ഷ ബഹളത്തിനിടെയാണ് അമിത്ഷാ നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്. ജമ്മു കാഷ്മീരിനെ സംബന്ധിച്ച് മൂന്ന് സുപ്രധാന ബില്ലുകളാണ് അമിത്ഷാ രാജ്യസഭയില്‍ കൊണ്ടുവന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുക, ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 35എയില്‍ നല്‍കിയിരിക്കുന്ന ആനുകൂല്യങ്ങള്‍ റദ്ദാക്കുക. ജമ്മു കാഷ്മീരിനെ പുനസംഘടിപ്പിക്കുക തുടങ്ങിയവയാണ് അത്. ജമ്മു-കാഷ്മീരിനെ രണ്ടായാണ് വിഭജിച്ചത്. ജമ്മു കാഷ്മീരിനെ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശം, ലഡാക്കിനെ നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശം എന്നുമുള്ള…
Read More