അപ്രതീക്ഷിതമായി ഗര്‍ഭിണിയാകുന്നതില്‍ നിന്നും രക്ഷനേടാന്‍ പലരും അവലംബിക്കുന്നത് കൃത്രിമ ഗര്‍ഭധാരണ രീതികളാണ്. എന്നാല്‍ ഇവയുടെ ഗുണദോഷങ്ങളെക്കുറിച്ച് അവബോധമില്ലാതെയാണ് പലരും ഇത്തരം മാര്‍ഗങ്ങള്‍ അവലംബിക്കുന്നത്. ഇത്തരത്തില്‍ ഒരു അബദ്ധമാണ് ഓസ്ട്രേലിയ സണ്‍ഷൈന്‍ കോസ്റ്റ് സ്വദേശിയായ 25കാരി ഷാനോന്‍ ഹബ്ബാര്‍ഡിന് സംഭവിച്ചത്. ഷാനോന്‍ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കിയ ശേഷമാണ് ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്ന ‘മിറേന’ എന്ന കൃത്രിമ ഗര്‍ഭ നിരോധന മാര്‍ഗം സ്വീകരിച്ചത്. ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ തേടിയ ശേഷമാണ് പുതുതായി പ്രചരണം വര്‍ധിച്ചുവരുന്ന ഗര്‍ഭ നിരോധന മാര്‍ഗമായ മിറേന പരീക്ഷിച്ചത്. എന്നാല്‍ ഇനി ഒരു ഗര്‍ഭധാരണത്തിന് ഷാനോന് സാധിക്കില്ല. പല ഗര്‍ഭനിരോധന മാര്‍ഗങ്ങളും പരീക്ഷിച്ചിട്ടും ഫലിക്കാത്തതും ‘അലര്‍ജി’യുമാണ് മിറേന പരീക്ഷിക്കാന്‍ കാരണമായതെന്ന് ഷാനോന്‍ പറയുന്നു. നാലാമത് ഒരു കുഞ്ഞിനു കൂടി ആഗ്രഹിച്ചിരുന്ന ഷാനോനും ഭര്‍ത്താവ് കോറിയും ഇപ്പോള്‍ അതീവ ദുഃഖിതരാണ്. നിക്ഷേപിക്കുന്ന സമയത്ത് ചെറിയ വേദന മാത്രമാണ് അനുഭവപ്പെടുക. ഷാനോന്റെ…
Read More