അറിയപ്പെടുന്ന നര്‍ത്തകിയും നടിയുമാണ് സുധാ ചന്ദ്രന്. ഇപ്പോള്‍ താരം പങ്കുവെച്ചിരിക്കുന്ന ഒരു ദുരനുഭവമാണ് ചര്‍ച്ചയാകുന്നത്. വിമാനത്താവളങ്ങളിലും മറ്റും കൃത്രിമക്കാല്‍ അഴിച്ചു വച്ച് പരിശോധിക്കുമ്പോള്‍ അനുഭവിക്കേണ്ടി വരുന്ന വേദന പങ്കു വെച്ചാണ് സുധ ചന്ദ്രന്റെ ഇന്‍സ്റ്റഗ്രാം വീഡിയോ. വര്‍ഷങ്ങള്‍ക്ക് മുമ്പ് കാര്‍ അപകടത്തെ തുടര്‍ന്നാണ് സുധാ ചന്ദ്രന് ഒരു കാല് നഷ്ടപ്പെട്ടത്. ഒരു കാല് അപകടത്തില്‍ നഷ്ടപ്പെട്ടെങ്കിലും കൃത്രിമക്കാലുമായി പൂര്‍വാധികം ശക്തിയോടെ സുധാ ചന്ദ്രന് നൃത്തരംഗത്തേക്കും അഭിനയരംഗത്തേക്കും എത്തുകയായിരുന്നു. ഇതിലൂടെ സുധാ ചന്ദ്രന് ഒരുപാട് പേര്‍ക്ക് പ്രചോദനമായി മാറുകയും ചെയ്തിരുന്നു. എന്നാല്‍, കൃത്രിമക്കാല്‍ വെച്ച് അഭിനയരംഗത്തും നൃത്തരംഗത്തും സജീവമായ സുധാ ചന്ദ്രന് തന്റെ വേദന പങ്കുവെച്ച് എത്തിയിരിക്കുകയാണ്. ഈ ഇന്‍സ്റ്റഗ്രാം വീഡിയോയില്‍. യാത്രയ്ക്കിടെ വിമാനത്താവളങ്ങളിലെ പരിശോധനയുടെ ഭാഗമായി എപ്പോഴും കൃത്രിമക്കാല്‍ ഊരി മാറ്റേണ്ടി വരുന്നത് തനിക്ക് വളരെയധികം ശാരീരിക വിഷമതകള്‍ നല്‍കുന്നെന്ന് താരം പറയുന്നു. തന്നെപ്പോലുള്ള മുതിര്‍ന്ന പൗരന്മാര്ക്ക്…
Read More