തെരുവുവിളക്കുകള്‍ക്ക് പകരമായി കൃത്രിമ ചന്ദ്രനെ സൃഷ്ടിക്കാനുള്ള ചൈനയുടെ നീക്കം ലോകത്തിന് പകരുന്നത് കടുത്ത ആശങ്ക. തെക്കു പടിഞ്ഞാറന്‍ ചൈനയിലെ ചെങ്ടു നഗരത്തിന് രാത്രിയിലും പ്രകാശം പരത്താന്‍ ഒരു ചന്ദ്രനെ നിര്‍മിക്കുമെന്നാണ് അധികൃതരുടെ അവകാശവാദം. വൈദ്യുതി ലാഭിക്കുന്നതിലൂടെ സാമ്പത്തിക ലാഭമുണ്ടാക്കാമെന്നാണ് ഇവരുടെ പ്രതീക്ഷ. അതേസമയം, ഈ പദ്ധതി പ്രാവര്‍ത്തികമാകുമോയെന്ന ആശങ്കയും ഇതിനോടകം നിരവധി ആളുകള്‍ പങ്കുവച്ചു കഴിഞ്ഞു. 2020 ആകുമ്പോഴേക്കും ആകാശത്ത് കൃത്രിമ ചന്ദ്രന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൃത്രിമ ചന്ദ്രന്‍ മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് പ്രധാനമായും വിമര്‍ശകര്‍ എടുത്തകാണിക്കുന്നത്. എന്നാല്‍ പ്രതിവര്‍ഷം ചെങ്ടു പ്രാദേശിക സര്‍ക്കാരിന് വൈദ്യുതി വകയില്‍ മാത്രം പ്രതിവര്‍ഷം 17.3 കോടി ഡോളര്‍ ലാഭമാണ് കൃത്രിമ ചന്ദ്രന്‍ ഉണ്ടാക്കിക്കൊടുക്കുകയാണെന്നാണ് ഇതിനെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നത്. ചൈനീസ് ബഹിരാകാശ വ്യവസായിയായ വു ചുങ്‌ഫെങ് ഒക്ടോബര്‍ പത്തിനാണ് കൃത്രിമ ചന്ദ്രനെന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. ചുങ്‌ഫെങിന്റെ ചുങ്ടു എയറോസ്‌പേസ് സയന്‍സ്…
Read MoreTag: artificial moon
കൃത്രിമ ചന്ദ്രനെ വിക്ഷേപിച്ച് ലോകത്തെ ഞെട്ടിക്കാന്‍ ചൈന ! വിക്ഷേപണം തെരുവു വിളക്കുകള്‍ക്കു പകരം രാത്രിയില്‍ വെളിച്ചം നല്‍കുക എന്ന ഉദ്ദേശ്യത്തോടെ;യഥാര്‍ഥ ചന്ദ്രന്റെ എട്ടിരട്ടി പ്രകാശം…
ബെയ്ജിങ്: കൃത്രിമ ചന്ദ്രനെ വിക്ഷേപിക്കാനൊരുങ്ങി ചൈന. തെരുവു വിളക്കുകള്‍ക്കു പകരം രാത്രിയില്‍ വെളിച്ചം നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് ചൈന പദ്ധതിയുമായി മുമ്പോട്ടു പോകുന്നത്. 2020 മുതല്‍ തെരുവു വിളക്കുകള്‍ക്കു പകരം ഈ ചന്ദ്രന്‍ വെളിച്ചം തരുമെന്നാണ് ടിയാന്‍ ഫു ന്യൂ അരീന സയന്‍സ് സൊസൈറ്റിയുടെ തലവന്‍ വു ചുങ്‌ഫെങിന്റെ അവകാശം. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുയാന്‍ പ്രവിശ്യയിലെ ചെങ്ദു നഗരത്തിനാണു കൃത്രിമ ചന്ദ്രന്റെ പ്രയോജനം ലഭിക്കുക. യഥാര്‍ഥ ചന്ദ്രനെക്കാള്‍ എട്ടിരട്ടി വെളിച്ചം ഇതിനു നല്‍കാനാകും. കൃത്രിമ ചന്ദ്രനെ 2022 ല്‍ വിക്ഷേപിക്കാനാകുമെന്നാണു പ്രതീക്ഷ. ചെങ്ദു നഗരത്തിന്റെ വര്‍ധിച്ചു വരുന്ന വൈദ്യുതിച്ചെലവിനു പരിഹാരമെന്ന നിലയില്‍ കൂടിയാണ് ഈ വിക്ഷേപണമെന്ന് വു ചുങ്‌ഫെങ് പറഞ്ഞു. പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോള്‍ തെരച്ചിലിന് കൃത്രിമ ചന്ദ്രന്റെ വെളിച്ചം ഉപയോഗിക്കാനാകുമെന്നും അദ്ദേഹം പറയുന്നു. തൊണ്ണൂറുകളില്‍ റഷ്യന്‍ ശാസ്ത്രജ്ഞന്‍മാര്‍ ബഹിരാകാശത്ത് കൂറ്റന്‍ കണ്ണാടികള്‍ സ്ഥാപിച്ച് രാത്രിയില്‍ സൂര്യ പ്രകാശം…
Read More