സഹതടവുകാര്‍ പഞ്ഞിക്കിടുമെന്ന ഭീതിയില്‍ അരുണ്‍ ആനന്ദ്…കുട്ടിയുടെ അമ്മയെയും പ്രതി ചേര്‍ക്കാനുള്ള നടപടികള്‍ തുടങ്ങിയതായി സൂചന; യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ പുറത്തുവരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങള്‍…

ഏഴുവയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ അരുണ്‍ ആനന്ദിന് ജയിലിലെ സഹതടവുകാരാല്‍ മര്‍ദ്ദിക്കപ്പെടുമെന്ന് ഭയം.തടവുകാരില്‍ നിന്ന് ആക്രമണ ഭീഷണിയുണ്ടെന്നും മറ്റേതെങ്കിലും ജയിലിലേക്ക് മാറ്റണമെന്നും അരുണ്‍ ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടു. റിമാന്‍ഡിലായ അരുണ്‍ ഇപ്പോള്‍ മുട്ടം ജില്ലാ ജയിലിലാണ്. പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസിന്റെ ആവശ്യം നാളെ കോടതി പരിഗണിക്കും.നാലുവയസുകാരനായ ഇളയകുട്ടിക്കെതിരേ െലെംഗികാതിക്രമം നടത്തിയ കേസില്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ കുട്ടിയുടെ മാതാവായ യുവതിയുടെ രഹസ്യമൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. രണ്ടു കുട്ടികളെയും ക്രൂരമായി മര്‍ദിച്ചിരുന്ന അരുണ്‍ തന്നെയും മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിരുന്നതായി യുവതി കൗണ്‍സലിംഗിനിടെ പറഞ്ഞിരുന്നു. സംഭവദിവസം കുട്ടിയെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച യുവതിയുടെ മുഖത്ത് അടിയേറ്റിരുന്നു. മുഖത്തും ദേഹമാസകലവും മര്‍ദ്ദനത്തിന്റെ പാടുകളുണ്ടെന്ന് യുവതിയുടെ അമ്മയും പോലീസിനോട് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് യുവതിയെ കൂടുതല്‍ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും. മുമ്പ് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍…

Read More

കുട്ടി മരിച്ച വിവരം അറിഞ്ഞിട്ടും അരുണിന് യാതൊരു കൂസലുമുണ്ടായില്ല ! സംഭവമറിഞ്ഞ ശേഷം ഉച്ചയ്ക്കു മട്ടന്‍ കറി കൂട്ടി ആഹാരം കഴിക്കുന്നത് കണ്ട് പോലീസുകാര്‍വരെ അമ്പരന്നു…

താന്‍ ഭിത്തിയിലെറിഞ്ഞു മരണാസന്നനാക്കിയ ഏഴുവയസ്സുകാരന്‍ മരിച്ചെന്ന് പോലീസുകാര്‍ അറിയിച്ചിട്ടും യാതൊരു കൂസലുമില്ലാതെ പ്രതി അരുണ്‍ ആനന്ദ്. മൂന്നു ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിലായിരുന്ന അരുണിനെ മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയ ശേഷം ഇന്നലെ ഉച്ചയ്ക്കു 12.30നു മുട്ടം ജില്ലാ ജയിലില്‍ എത്തിച്ചു. ഇതിനിടെ കുട്ടി മരിച്ച വിവരം പൊലീസ് അറിയിക്കുകയും ചെയ്തു. എന്നിട്ടും അരുണിന്റെ മുഖത്തു ഭാവവ്യത്യാസവുമുണ്ടായില്ല. ഉച്ചയ്ക്ക് ജയിലില്‍ ആട്ടിറച്ചി കൂട്ടി കൂസലില്ലാതെ ആഹാരം കഴിക്കുന്നതു കണ്ട് ജയില്‍ ഉദ്യോഗസ്ഥര്‍ വരെ അമ്പരന്നു. അരുണിനെതിരേ കൊലക്കുറ്റം കൂടി ചുമത്തും. അമ്മ സാക്ഷിയാകും. ഏഴു വയസ്സുള്ള കുട്ടി മരിച്ചതോടെ പ്രതി അരുണ്‍ ആനന്ദിനെതിരെ കൊലക്കുറ്റം കൂടി ചുമത്തും. കുട്ടിയെ വധിക്കാനുള്ള ശ്രമം, ആക്രമണം, ഭീഷണിപ്പെടുത്തല്‍, ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75–ാം വകുപ്പ്, കഠിനമായ ദേഹോപദ്രവം ഏല്‍പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി ഇപ്പോള്‍ത്തന്നെ കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ അനുജനായ നാലു വയസ്സുകാരനെ ലൈംഗികമായി…

Read More