വല്യ വീരവാദം പറഞ്ഞാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂക്കുംകുത്തി വീഴും; ഈ നിലയില്‍ പോയാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇല്ലാതാകുന്ന ഒരു സാഹചര്യം ഉണ്ടാകും; പ്രതികരണവുമായി അരുണ്‍ ഗോപി…

തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തില്‍ ഇടതുമുന്നണി വന്‍വിജയം നേടിയതില്‍ പ്രതികരണവുമായി സംവിധായകന്‍ അരുണ്‍ഗോപി. വിജയത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ആവശ്യത്തിലധികം ആഹ്ലാദിച്ചാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ‘മൂക്കുംകുത്തി വീഴുമെന്നാണ് അരുണ്‍ ഗോപി പ്രതികരിച്ചത്. ഒരു മലയാളം വാര്‍ത്താ ചാനലിനോടായിരുന്നു അരുണ്‍ ഗോപിയുടെ പ്രതികരണം. അരുണ്‍ ഗോപിയുടെ വാക്കുകള്‍ ഇങ്ങനെ…’ഞാന്‍ ഇടതുപക്ഷ അനുഭാവിയാണ്. യഥാര്‍ഥത്തില്‍ ഇപ്പോള്‍ നടക്കുന്ന ഭരണത്തോട് വിയോജിപ്പ് ഉണ്ട്. ഈ രീതിയില്‍ പോയാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇല്ലാതാകുന്ന ഒരു സാഹചര്യം ഉണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തില്‍ വല്യ വീരവാദം പറഞ്ഞുകൊണ്ട് നടന്നാല്‍ അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മൂക്കുംകുത്തി വീഴും.’അരുണ്‍ ഗോപി പറയുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കഴിവില്ലാത്തതുക്കൊണ്ടാണ് എല്‍ഡിഎഫ് വിജയിച്ചതെന്നും അരുണ്‍ വിലയിരുത്തി. രാഷ്ട്രീയ അന്തരീക്ഷം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അനുകൂലമായിരുന്നുവെങ്കിലും അത് വേണ്ടവിധം മുതലെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ലെന്നും അരുണ്‍ ഗോപി അഭിപ്രായപ്പെട്ടു. എന്നാല്‍ അഴിമതി ആരോപണം യു.ഡി.എഫിന്…

Read More

രഞ്ജിത്ത് ശങ്കറിന്റെ അസിസ്റ്റന്റ് ആകണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് അരുണ്‍ഗോപി; പറ്റില്ലെന്ന് കട്ടായം പറഞ്ഞ് രഞ്ജിത്ത്; സംഭവങ്ങള്‍ തുടങ്ങുന്നതിങ്ങനെ…

മലയാളത്തിലെ പ്രമുഖ യുവസംവിധായകരാണ് രഞ്ജിത്ത് ശങ്കറും അരുണ്‍ഗോപിയും. ഇരുവരും നടത്തിയ ഫേസ്ബുക്ക് ചാറ്റാണ് ഇപ്പോള്‍ സംസാരവിഷയം. തന്റെ സിനിമയില്‍ അസിസ്റ്റന്റ് ആകാന്‍ താല്‍പര്യമുള്ളവരെ ക്ഷണിച്ചുകൊണ്ട് രഞ്ജിത്ത് ശങ്കര്‍ കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് എല്ലാത്തിനും തുടക്കമിടുന്നത്. ‘നിങ്ങളില്‍ എന്റെ സംവിധാന സഹായി ആകാന്‍ ആഗ്രഹിക്കുന്നവര്‍ നിങ്ങള്‍ ചെയ്ത ഒരു ഹ്രസ്വ ചിത്രത്തിന്റെ ലിങ്ക് എനിക്ക് സന്ദേശമായി അയക്കുക’ എന്ന് കുറിച്ചു സംവിധായകന്‍ അരുണ്‍ ഗോപി രഞ്ജിത്തിന്റെ പോസ്റ്റിന് താഴെ തന്റെ ചിത്രമായ രാമലീലയുടെ പാട്ടിന്റെ ലിങ്ക് പോസ്റ്റ് ചെയ്ത് തന്നെ അസിസ്റ്റന്റ് ആക്കാമോ എന്ന് ചോദിച്ചു. തുടര്‍ന്ന് രഞ്ജിത്തിന്റെ പ്രതികരണമാണ് രസകരം. ‘നീ വേണ്ട നീ ഉഴപ്പന്‍ ആണ്’ എന്ന് രഞ്ജിത്ത് മറുപടി നല്‍കിയപ്പോള്‍ അങ്ങനെ പറയരുത് ഉഴപ്പന്‍മാര്‍ക്കും ജീവിക്കേണ്ടേ എന്ന് ചോദിച്ചിരിക്കുകയാണ് അരുണ്‍. സംവിധായകന്‍മാര്‍ക്കിടയില്‍ കളക്ടര്‍ ബ്രോ പ്രശാന്ത് നായരുടെ ഒരു…

Read More

അരുണ്‍ ഗോപിയുടെ പുതിയ പടത്തില്‍ പ്രണവ് നായകന്‍; നിര്‍മാതാവ് ടോമിച്ചന്‍ തന്നെ…

സംവിധായന്‍ അരുണ്‍ ഗോപിയുടെ രണ്ടാമത്തെ പടത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകന്‍. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അരുണ്‍ ഗോപി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥാകൃത്തിന്റെ ചുമതല കൂടി ഇത്തവണ താന്‍ നിര്‍വഹിക്കുന്നുണ്ടെന്ന് അരുണ്‍ ഗോപി പോസ്റ്റില്‍ വ്യക്തമാക്കി. വളരെ സങ്കീര്‍ണമായ അവസ്ഥയിലും തന്റെ കന്നിച്ചിത്രമായ രാമലീല വന്‍ വിജയമാക്കിയതിന് ആരാധകര്‍ക്ക് നന്ദി പറഞ്ഞു കൊണ്ടാണ് അരുണ്‍ഗോപി പോസ്റ്റ് അവസാനിപ്പിക്കുന്നത്. പ്രണവിന്റെ അരങ്ങേറ്റ ചിത്രമായ ആദി വന്‍വിജയമായി ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. ആദിയുടെ വിജയത്തിനു ശേഷം ഹിമാലയന്‍ യാത്രയ്ക്കു പോയ പ്രണവിന്റെ രണ്ടാമത്തെ ചിത്രത്തെ വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കിക്കാണുന്നത്.

Read More

ഇനി എന്തു ചെയ്യണമെന്ന് എനിക്കറിയില്ല; എല്ലാവരും സഹായിക്കണം; രാമലീലയുടെ സംവിധായകന്‍ അരുണ്‍ഗോപിയുടേതെന്നു സംശയിക്കുന്ന ഓഡിയോ ക്ലിപ്പില്‍ പറയുന്നതിങ്ങനെ…

നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനു പങ്കുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നതോടെ ദിലീപ് അഭിനയിച്ചു കൊണ്ടിരിക്കുന്നതും അദ്ദേഹത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്നതുമായ ചിത്രങ്ങളുടെ കാര്യം പരുങ്ങലിലായി. ഇതേത്തുടര്‍ന്ന് ഈ വെള്ളിയാഴ്ച പുറത്തിറങ്ങേണ്ടിയിരുന്ന രാമലീലയുടെ റിലീസ് ജൂലൈ 21–ലേക്ക് മാറ്റി. ചിത്രത്തിന്റെ ജോലികള്‍ പൂര്‍ത്തീകരിക്കാനാകാത്തതിനാലാണ് റിലീസ് മാറ്റിയതെന്നാണ് സംവിധായകനായ അരുണ്‍ ഗോപിയുടെ വിശദീകരണം. ദിലീപുള്‍പ്പടെയുള്ള താരങ്ങളുടെ ഡബ്ബിങ് പൂര്‍ത്തിയായി വരുന്നതേയുള്ളൂ എന്നാണ് സംവിധായകന്‍ പറയുന്നത്. അതിനിടെ തനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും എന്താകുമെന്ന് ഒരു നിശ്ചയവുമില്ലെന്നും പറയുന്ന ഒരു വോയ്‌സ് ക്ലിപ്പ് സംവിധായകന്‍ അരുണ്‍ ഗോപിയുടേതെന്ന മട്ടില്‍ വാട്ട്‌സാപ്പില്‍ പ്രചരിക്കുന്നുണ്ട്. ‘‘എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ല. മനസ്സ് ശൂന്യമാണ്. എല്ലാവരും സഹായിക്കണം. ടോമിച്ചായന്‍ പറഞ്ഞിരിക്കുന്നത് പടം 21 –ന് തന്നെ പുറത്തിറക്കണം എന്നാണ്’’ ഇങ്ങനെയാണ് വോയ്‌സ് ക്ലിപ്പില്‍ പറയുന്നത്. കേസില്‍ ദിലീപിനെയും നാദിര്‍ഷയെയും ചോദ്യം ചെയ്തതോടെ ഇവര്‍ക്കും കേസില്‍ പങ്കുണ്ടെന്ന തരത്തിലാണ് വാര്‍ത്തകള്‍…

Read More