മലയാളികളുടെ പ്രിയ അവതാരകയും നടിയുമൊക്കെയാണ് ആര്യ ബാബു. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെയാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. മുകേഷ് രമേഷ് പിഷാരടി, ധര്മജന്, എന്നിവര്‍ക്കൊപ്പമാണ് ആര്യയും ഷോയില്‍ എത്തുന്നത്. അതേ സമയം മിനി സ്ക്രീനിലെ വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോ മലയാളം പതിപ്പ് സീസണ് 2 ല്‍ ആര്യ മത്സരാര്‍ഥിയായി എത്തിയിരുന്നു. എന്നാല്‍ ബഡായി ബംഗ്ലാവിലെ ആര്യയെ ആയിരുന്നില്ല ബിഗ് ബോസ് ഷോയില്‍ കണ്ടത്. ബിഗ് ബോസ് സീസണ് 2 കഴിഞ്ഞതോടെ ആര്യയുടെ ഇമേജ് തന്നെ മാറുകയായിരുന്നു. തന്റെ സുഖ-ദുഃഖങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നതിലും താരം മടി കാട്ടാറില്ല. ഇപ്പോഴിതാ അച്ഛനെ കുറിച്ച് താരം എഴുതിയ വാക്കുകളാണ് വൈറല്‍ ആയിരിക്കുന്നത്. പിതാവിന്റെ പിറന്നാള്‍ ദിനത്തിലാണ് ഹൃദയ സ്പര്‍ശിയായ കുറിപ്പുമായി ആര്യ എത്തിയിരിക്കുകന്നത്. ഈ സമയത്ത് അച്ഛന് കൂടെ…
Read MoreTag: arya
യുദ്ധഭൂമിയില്‍ സൈറയെ തനിച്ചാക്കാതെ ഒപ്പം കൂട്ടി ആര്യ ! ഇരുവരും നാട്ടിലെത്തി…
വീര്‍പ്പുമുട്ടിക്കഴിഞ്ഞ നാളുകള്‍ക്കു ശേഷം നാട്ടിലേക്ക് തിരിച്ച ആര്യയുടെ കൂടെ മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു. ജീവന്റെ ജീവനായ വളര്‍ത്തുനായ സൈറ. ഇടുക്കി സ്വദേശിയായ ഇരുപതുകാരി ആര്യ ആല്ഡ്രിന് സൈറയ്ക്കൊപ്പമാണ്, യുക്രൈനിലെ യുദ്ധഭൂമിയില്‍നിന്നു മടങ്ങിയെത്തിയത്. ബുക്കാറസ്റ്റില്‍നിന്നു ഇന്നലെ രാത്രി വിമാനം കയറിയ ആര്യ പുലര്‍ച്ചെ ഡല്‍ഹിയിലെത്തി. ഇന്ന് വൈകിട്ടോടെ ആര്യയും സൈറയും കേരളത്തിലെത്തും. യുദ്ധഭൂമിയില്‍ നിന്ന് ഏറെ കഷ്ടപ്പെട്ടാണ് ആര്യ തന്റെ പ്രിയപ്പെട്ട സൈബീരിയന്‍ ഹസ്കി നായ്ക്കുട്ടിയെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചിരിക്കുന്നത്. സൈറയില്ലാതെ താന്‍ മടങ്ങില്ലെന്ന ദൃഢ നിശ്ചയത്തിലായിരുന്നു ആര്യ. ദേവികുളം ലാക്കാട് സ്വദേശികളായ ആല്ഡ്രിന്-കൊച്ചുറാണി ദമ്പതിമാരുടെ മകള്‍ ആര്യ, കീവിലെ വെനീസിയ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ രണ്ടാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയാണ്. കീവില്‍ യുദ്ധം രൂക്ഷമായതോടെ സൈറയുമായി ബങ്കറിലെത്തി. അടുത്ത ദിവസം ആര്യ, ബങ്കറിന്റെ സുരക്ഷിതത്വത്തില്‍നിന്ന് വീണ്ടും യുദ്ധഭൂമിയിലേക്ക് ഇറങ്ങി. സൈറയ്ക്കുള്ള യാത്രാരേഖകള്‍ സംഘടിപ്പിച്ചു. നാട്ടിലേക്ക് പോകാനുള്ള വഴി തുറന്നപ്പോള്‍ തന്നോടൊപ്പം…
Read Moreദയവ് ചെയ്ത് ഇത് അവസാനിപ്പിക്കൂ ! വളരെയധികം ശ്വാസം മുട്ടിക്കുകയാണ് ഇവര്‍; അപേക്ഷയുമായി ആര്യ…
നടി,അവതാരക എന്നീ നിലകളില്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ടയാളാണ് ആര്യ. നടിയുടെ സ്വകാര്യ ജീവിതം സംബന്ധിച്ച പല വാര്‍ത്തകളും പ്രചരിച്ചിട്ടുണ്ട്. ബിഗ്ബോസ് ഷോയില്‍ പങ്കെടുക്കവെയാണ് തനിക്ക് ഒരു പ്രണയമുണ്ടെന്ന കാര്യം ആര്യ വെളിപ്പേടുത്തിയിരുന്നത്. എന്നാല്‍ പിന്നീട് അയാള്‍ തന്നെ വഞ്ചിച്ച് പോയതായും ആര്യ പറഞ്ഞിരുന്നു. ഇപ്പോള്‍ തന്റെ വ്യക്തി ജീവിതത്തെ സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് എതിരെ ശക്തമായി പ്രതികരിക്കുകയാണ് നടി. ആര്യയുടെ വാക്കുകളിങ്ങനെ, ‘ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ഇപ്പോഴത്തെ ജോലി എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമോ? കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളാണ് വാര്‍ത്തയായി പ്രചരിക്കുന്നത്. അതൊക്കെ എന്നെയും എന്റെ അടുത്ത ബന്ധുക്കളെയും വളരെ മോശമായി തന്നെ ബാധിക്കുന്നുണ്ട്. ഇത്തരം വാര്‍ത്തകളുടെ സ്ക്രീന്‍ഷോട്ടുകള്‍ അയച്ച് ചോദ്യം ചെയ്തും പരിഹസിച്ച് കൊണ്ടും ആളുകള്‍ എത്തുന്നത് വളരെയധികം ശ്വാസം മുട്ടിക്കുകയാണ്. എല്ലാവരെയും സംബന്ധിച്ച് ഇത് വളരെയധികം സെന്‍സിറ്റീവായ കാര്യമാണെന്ന്…
Read Moreഎരുമ വെള്ളത്തില്‍ കിടക്കുന്നതു പോലെയുണ്ട് ! ഇങ്ങനെ കമന്റിട്ടയാള്‍ക്ക് വായടച്ചുള്ള മറുപടി നല്കി ആര്യ…
സെലിബ്രിറ്റികള്‍ പ്രത്യേകിച്ച് നടിമാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്കു താഴെ മോശം കമന്റുകളുമായി കളം നിറയുന്ന നിരവധി ആളുകളുണ്ട്. ചില താരങ്ങള്‍ ഇത്തരം കമന്റുകള്‍ കണ്ടില്ലെന്ന് നടിക്കുമ്പോള്‍ ചിലര്‍ ശക്തമായി പ്രതികരിക്കുകയും ചെയ്യും. ഇത്തരത്തില്‍ പ്രതികരിക്കുന്ന ഒരാളാണ് നടിയും അവതാരകയുമായ ആര്യ. താന്‍ നീന്തല്‍ക്കുളത്തില്‍ നില്ക്കുന്ന മനോഹര ചിത്രങ്ങള്‍ ആര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ചിരുന്നു. കറുത്ത സ്ലീവ്ലെസ്സ് വസ്ത്രം ധരിച്ച് നില്ക്കുന്ന ചിത്രമാണ് ആര്യ പങ്കുവെച്ചത്. ശക്തമായ അടിക്കുറിപ്പും കൂടെയുണ്ടായിരുന്നു. അവള് വെള്ളമാണ്, നിങ്ങളെ മുക്കാന്‍ ശക്തിയുള്ളവള്‍, ശുചീകരിക്കാനും മാത്രം സോഫ്റ്റായവള്‍, നിങ്ങളെ സംരക്ഷിക്കാനും മാത്രം ആഴമുള്ളവള്‍ എന്നാണ് ആര്യ കുറിച്ചത്. നിരവധി പേര് ചിത്രത്തേയും അടിക്കുറിപ്പിനേയും പ്രശംസിച്ച് രംഗത്തെത്തി. ഇതിനിടെയായിരുന്നു ഒരാളുടെ മോശം കമന്റ്. എരുമ വെള്ളത്തില്‍ കിടക്കുന്നത് പോലെയുണ്ട് എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. ഈ കമന്റിന് ശക്തമായ ഭാഷയില്‍ തന്നെയാണ് നടി…
Read Moreവിവാഹ വാഗ്ദാനം നല്കി പണം തട്ടി ! നടന് ആര്യയ്ക്കെതിരേ പരാതിയുമായി ജര്‍മന്‍ യുവതി; നടനും അമ്മയും ഭീഷണിപ്പെടുത്തിയെന്നും ആരോപണം…
മലയാളിയായ തെന്നിന്ത്യന്‍ നടന് ആര്യയ്ക്കെതിരേ തട്ടിപ്പ് പരാതിയുമായി ജര്‍മന്‍ യുവതി രംഗത്ത്.ആര്യ വിവാഹ വാഗ്ദാനം നല്കി 80 ലക്ഷം രൂപ പണം തട്ടി എന്നാണ് വിദ്ജ നവരത്നരാജ എന്ന യുവതി പരാതി നല്‍കിയിരിക്കുന്നത്. പരാതിയുമായി പ്രധാനമന്ത്രിയുടെ ഓഫീസിനെയും രാഷ്ട്രപതിയേയും യുവതി സമീപിച്ചിട്ടുണ്ട്. ആര്യയുമായുള്ള സാമ്പത്തിക ഇടപാടുകളുടെ തെളിവുകള്‍ തന്റെ കൈവശമുണ്ട്. ആര്യക്കെതിരെ ഇതിനു മുന്‍പും പരാതി നല്‍കിയിരുന്നെങ്കിലും നടപടികള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഇത് തന്റെ അവസാന പ്രതീക്ഷയാണെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ചെന്നൈയില്‍ ജോലി ചെയ്യുമ്പോഴാണ് ആര്യയുമായി സൗഹൃദത്തിലായതെന്നും യുവതി പറയുന്നു. ചെന്നൈയിലെ ചില സുഹൃത്തുക്കള്‍ മുഖേനയാണ് ആര്യയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് കോവിഡ് സമയത്ത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് പറഞ്ഞ് സഹായം ആവശ്യപ്പെട്ടു. ആര്യയുടെ അമ്മയുടെ സാന്നിധ്യത്തിലാണ് പണം നല്‍കിയത്. വിവാഹം കഴിക്കാമെന്നും ആര്യ പറഞ്ഞിരുന്നതായി യുവതി പറയുന്നു. പിന്നീട് പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ആര്യയും…
Read More‘മത്തായിച്ചോ മുണ്ട് മുണ്ട്’ എന്നൊരുത്തന്‍ പോയി ‘പോയി നിക്കര്‍ എടുത്തിട് പെണ്ണുമ്പിള്ളേ’ എന്നു പറഞ്ഞ് മറ്റൊരുത്തന്; നടി ആര്യയുടെ മറുപടി കേട്ട് ഇവര്‍ കണ്ടംവഴി ഓടി…
ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് ആര്യ. ബിഗ് ബോസ് സീസണ് ടുവില്‍ അഭിനയിച്ചതോടെ താരത്തിന്റെ ആരാധകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടായത്. മികച്ച അവതാരകയും നടിയുമായ ആര്യ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോള്‍ താരം ഏറ്റവും അവസാനമായി തന്റെ ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്ത ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ജാക്കറ്റും ഷോര്‍ട്ട് ട്രൗസറും ധരിച്ചുള്ള ഫോട്ടോയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ അപ്ലോഡ് ചെയ്തിട്ടുള്ളത്. ഫോട്ടോയെ അഭിനന്ദിച്ച് നിരവധി ആളുകള്‍ എത്തിയിട്ടുണ്ടെങ്കിലും ചൊറിയന്‍ കമന്റുകള്‍ പാസാക്കിയവരും കുറവല്ല. അതിലെ ഒരാളുടെ കമന്റ് ”പോയി നിക്കര്‍ എടുത്തിട് പെണ്ണുമ്പിള്ളേ”ആര്യ ഈ കമന്റ്ന് അതിന്റെതായ രീതിയില്‍ തന്നെയായിരുന്നു മറുപടി നല്‍കിയത്. Actually speaking, യഥാര്‍ത്ഥത്തില്‍ പറയുകയാണെങ്കില്‍ നിക്കര്‍ ഉണ്ടെടോ എന്നായിരുന്നു താരത്തിന്റെ കിടിലന്‍ മറുപടി. വേറൊരുത്തന് ”മത്തായിച്ചാ മുണ്ട് മുണ്ട്” എന്ന കമന്റ് രേഖപ്പെടുത്തിയപ്പോള്‍ അതിനു മറുപടിയായി……
Read Moreക്ഷമയുടെ നെല്ലിപ്പലക കണ്ടു, ഇനി സഹിക്കാന്‍ വയ്യ ! തനിക്ക് നേരെ നടക്കുന്ന സൈബര്‍ അറ്റാക്കിനെതിരേ ശക്തമായി പ്രതികരിച്ച് നടി ആര്യ…
മലയാളികളുടെ ഇഷ്ടതാരമാണ് ആര്യ. നടി, അവതാരക എന്നീ നിലകളിലാണ് ആര്യ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയത്. റിയാലിറ്റിഷോ ബിഗ്ബോസ് സീസണ്-2വിലും താരം പങ്കെടുത്തിരുന്നു. എന്നാല്‍ ഈ ഷോയില്‍ പങ്കെടുത്തപ്പോള്‍ നിരവധി ആക്ഷേപങ്ങളാണ് ആര്യയെ തേടിയെത്തിയത്. അതിര് കടന്ന സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ആര്യയിപ്പോള്‍. ഇന്‍സ്റ്റാഗ്രാമിലെ സ്റ്റോറിയായി പങ്കുവെച്ച കുറിപ്പിലാണ് വിമര്‍ശകര്‍ക്ക് ആര്യ മറുപടി നല്‍കിയത്. ” ബിഗ് ബോസ് പോലൊരു ഷോയില്‍ ആളുകള്‍ക്ക് തീര്‍ച്ചയായും അവരുടെ പ്രിയപ്പെട്ട മത്സരാര്‍ഥികള്‍ ഉണ്ടാവുമെന്ന് എനിക്ക് അറിയാം. അതില്‍ സംശയമില്ല. ഒരു പ്രേക്ഷക ആയിരുന്നപ്പോഴൊക്കെ എനിക്കും എന്റെ ഫേവറൈറ്റ് ഉണ്ടായിരുന്നു. ഞാനും ഒരു മത്സരാര്‍ഥിയായിരുന്ന ഈ സീസണില്‍ പോലും ഹൗസില്‍ എനിക്ക് പ്രിയപ്പെട്ടവര്‍ ഉണ്ടായിരുന്നു. വളരെ സാധാരണമായ ഒരു കാര്യമാണിത്. ഓരോ വ്യക്തികളും വ്യത്യസ്തരാണ്. ഓരോരുത്തരും ചിന്തിക്കുന്നതും കാര്യങ്ങളെ നോക്കി കാണുന്നതും അവയോടുള്ള കാഴ്ചപാടുകളും വ്യത്യസ്തമായിരിക്കും. ഒരു മത്സരാര്‍ഥി…
Read Moreഞാന്‍ ഒരു സിംഗിള്‍ മദറാണ്! ഒടുവില്‍ ആര്യ ആസത്യം വെളിപ്പെടുത്തി; തന്റെ ഭര്‍ത്താവ് എവിടെയെന്ന നിരന്തരമായ ചോദ്യത്തിന് ആര്യ കുറിച്ച മറുപടിയിങ്ങനെ…
ഒടുവിൽ ആര്യ ആസത്യം വെളിപ്പെടുത്തി; സ്വകാര്യ ജീവിതത്തിലേക്കുള്ള ആളുകളുടെ കടന്നുകയറ്റം മൂലമാണ് ഇതുവരെ പറയാതിരുന്ന ജീവിതത്തിലേ ആ സത്യത്തെക്കുറിച്ച് നടി തുറന്നു പറയുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം മകളെക്കുറിച്ച് പലപ്പോഴും പറയാറുണ്ടെങ്കിലും ഭർത്താവിനെക്കുറിച്ച് ഇതുവരേയും ഒന്നും പറഞ്ഞിട്ടില്ലായിരുന്നു. സീരിയൽ താരം അർച്ചന സുശീലന്റെ സഹോദരനാണ് എന്ന് മാത്രമാണ് ആകെ അറിവുണ്ടായിരുന്നത്. ഇതേക്കുറിച്ച് നിരന്തമായുള്ള ചോദ്യങ്ങളുണ്ടായപ്പോഴാണ് താരം ഇപ്പോൾ അക്കാര്യത്തെക്കുറിച്ച് പറയുന്നത്. ഒരോ ചോദ്യം തന്നെ ആവർത്തിച്ച് കേട്ട് ക്ഷമ നശിച്ചതുകൊണ്ടാണ് അവസാനമായി ഒരിക്കൽ കൂടി ഇത് വിശദീകരിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് താൻ ഒരു സിംഗിൾ മദർ ആണെന്ന് ആര്യ എഴുതിയത്. അതായത് താനും ഭർത്താവും പിരിഞ്ഞിട്ട് കുറേക്കാലമായി. ഇപ്പോൾ ഞങ്ങൾ നല്ല സുഹൃത്തുക്കളാണ് മകളുടെ കാര്യങ്ങൾ ഒന്നിച്ചാണ് നോക്കുന്നത്. അവൾക്ക് എന്നും ഏറ്റവും മികച്ച മാതാപിതാക്കളായിരിക്കുമെന്നും ആര്യ പറയുന്നു.
Read Moreഎന്റെ കാലിനടിയിലെ മണ്ണ് പൂര്‍ണമായി ഒലിച്ചു പോയിരുന്നു ! കഴിഞ്ഞ വര്‍ഷത്തെ ഈ ദിവസത്തില്‍ നിന്ന് വീണ്ടും കാലുകള്‍ നിലത്തുറപ്പിക്കാന്‍ എന്നെ സഹായിച്ചതിന് നന്ദി;ആര്യയുടെ ഹൃദയത്തില്‍ തൊടുന്ന കുറിപ്പ്
ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് ആര്യ. ഇപ്പോള്‍ നടി തന്റെ അച്ഛനെക്കുറിച്ച് പങ്കുവച്ച ഒരു കുറിപ്പാണ് വൈറലാകുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 11 നാണ് ആര്യയുടെ അച്ഛന് മരണമടയുന്നത്. അച്ഛാ…ജീവിതത്തിലെ ഓരോ നിമിഷവും ഞങ്ങള്‍ അച്ഛനെ മിസ് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷത്തെ ഈ ദിവസത്തില്‍ നിന്ന് വീണ്ടും കാലുകള്‍ നിലത്തുറപ്പിക്കാന്‍ എന്നെ സഹായിച്ചതിന് നന്ദി. . ഏത് വിഷമ ഘട്ടങ്ങളിലും എന്റെ കൈ പിടിച്ച് നടത്തുന്നതിന് നന്ദി. എനിക്ക് താങ്ങായി അദ്യശ്യമായി നിലകൊള്ളുന്നതിന് നന്ദി..അച്ഛാ..നിങ്ങളാണെന്റെ ജീവിതമെന്ന് ആര്യ ഫേസ്ബുക്കില്‍ കുറിച്ചു. ആര്യയുടെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ… ഒരു വ്യക്തി എന്ന നിലയില്‍ ഞാനെത്ര ശക്തയാണെന്ന് മനസിലാക്കിയ ദിവസമായിരുന്നു ഇത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭയത്തെ അഭിമുഖീകരിച്ച ദിവസം. കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് എനിക്ക് എന്റെ അച്ഛനെ എന്നെന്നേക്കുമായി…
Read Moreആര്യയെ കല്യാണം കഴിക്കാന്‍ നടക്കുന്നവരൊക്കെ ആ വെള്ളമങ്ങു വാങ്ങിവെച്ചേര് ! 38കാരന് ആര്യയുടെ മനസ്സു കീഴടക്കിയത് 21കാരി സയേഷ സൈഗാള്‍; ഇരുവരും ഉടന്‍ വിവാഹിതരാവുമെന്ന് റിപ്പോര്‍ട്ട്…
തെന്നിന്ത്യന്‍ സിനിമയിലെ സുന്ദരപുരുഷന് ആര്യ കുറേ നാളായി വിവാഹം കഴിക്കാനായി നടക്കുകയാണ്. വധുവിനെ കണ്ടെത്താനായി റിയാലിറ്റിഷോ വരെ നടത്തിയിട്ടിട്ടും ആര്യയുടെ മനസ്സിന് ഇണങ്ങിയ പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. എന്നാല്‍ ഉടന്‍തന്നെ താരം വിവാഹിതനാവുമെന്ന രീതിയിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഒരു യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. യുവഅഭിനേത്രിയും ഗജനീകാന്ത് എന്ന ചിത്രത്തില്‍ ആര്യയുടെ നായികയുമായ സയേഷ സൈഗാളാണ് താരത്തിന്റെ മനസ്സു കീഴടക്കിയതെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പുതിയൊരു തുടക്കത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇരുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത സുഹൃത്തുക്കളായ ഇരുവരും ജീവിതത്തില്‍ ഒന്നിക്കാനായി തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിവാഹത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് മാസത്തിനുള്ളില്‍ ഇരുവരും വിവാഹത്തെക്കുറിച്ച് ഔദ്യോഗികമായി അറിയിക്കുമെന്നും വിവാഹ ഒരുക്കങ്ങള്‍ തുടങ്ങിയെന്നുമൊക്കെയാണ് കോളിവുഡിലെ റിപ്പോര്‍ട്ടുകള്‍. ഗജനീകാന്തിന്റെ ചിത്രീകരണത്തിനിടയില്‍ തുടങ്ങിയ ബന്ധമാണ് വിവാഹത്തിലേക്കെത്തുന്നത്. കെവി ആനന്ദ്-സൂര്യ കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയായ കാപ്പാനിലാണ്…
Read More