തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ പരാതിയിൽ കോടതി നിർദേശം നൽകിയതിനെ തുടർന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎക്കുമെതിരേ കേസെടുത്ത പശ്ചാത്തലത്തിൽ പോലീസ് സാക്ഷികളുടെ മൊഴിയെടുക്കും. അടുത്ത ദിവസം മുതൽ സാക്ഷിമൊഴി രേഖപ്പെടുത്താനുള്ള നടപടികൾ കന്റോണ്‍മെന്റ് പോലീസ് ആരംഭിക്കും. സംഭവസമയത്ത് ബസിൽ യാത്ര ചെയ്തിരുന്ന യാത്രക്കാരുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചു. സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയും സാക്ഷികൾ നിർദേശിക്കുന്ന സ്ഥലത്തെത്തിയാകും മൊഴി രേഖപ്പെടുത്തുന്നത്. കെഎസ്ആർടിസി ഡ്രൈവർ യദുവിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുക്കും. ഏറ്റവും ഒടുവിലാകും മേയർ ആര്യ രാജേന്ദ്രന്റെയും ഭർത്താവ് സച്ചിൻദേവിന്റെയും മൊഴിയെടുക്കുക. മേയർ നേരത്തെ യദുവിനെതിരെ നൽകിയ പരാതിയിൽ പോലീസ് മേയറിൽ നിന്നും എംഎൽഎയിൽ നിന്നും മൊഴി രേഖപ്പെടുത്തിയിരുന്നു.മേയർക്കും എംഎൽഎക്കുമെതിരേ കേസെടുക്കണമെന്ന് കാട്ടി കന്റോണ്‍മെന്റ് പോലീസിൽ യദു നൽകിയ പരാതിയിൽ പോലീസ് നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേട്ട്…
Read MoreTag: arya rajendran
കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരേ ഉടൻ നടപടി ഉണ്ടാവില്ല; യാത്രക്കാരിൽനിന്നു വിവരങ്ങൾ തേടി ഗതാഗതമന്ത്രി
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: തിരുവനന്തപുരം മേയർ ആര്യാരാജേന്ദ്രൻ സഞ്ചരിച്ച സ്വകാര്യ വാഹനത്തിന് കെഎസ്ആർടിസി ബസ് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് മേയറും ഡ്രൈവറും തമ്മിൽ രാത്രിയിൽ നടുറോഡിൽ തർക്കമുണ്ടായ സംഭവത്തിൽ ബസിലെ യാത്രക്കാരിൽനിന്നു ഗതാഗത മന്ത്രി കെ.ബി. ഗണേശ് കുമാർ നേരിട്ട് വിവരങ്ങൾ തേടിയതായി അറിയുന്നു. തൃശൂരിൽനിന്നു തിരുവനന്തപുരത്തേക്ക് 12 യാത്രക്കാരാണ് ഉണ്ടായിരുന്നത്. കെഎസ്ആർടി സിയിൽനിന്നു റിസർവേഷൻ ചാർട്ട് വരുത്തിയാണ് മന്ത്രി യാത്രക്കാരുമായി ബന്ധപ്പെട്ടത്. ഡ്രൈവറെ പ്രകോപിച്ചത് കാർ യാത്രക്കാരാണെന്ന് ബസ് യാത്രക്കാർ അറിയിച്ചതായാണ് വിവരം. അതിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരേ ഉടൻ നടപടി ഉണ്ടാവില്ല.കുറ്റാരോപിതരിൽനിന്നോ പരാതിക്കാരിൽനിന്നോ വിവരങ്ങൾ തേടാതെ ബസ് യാത്രക്കാരിൽനിന്നും മന്ത്രി യാഥാർഥ്യം മനസിലാക്കാൻ ശ്രമിച്ചത് കെഎസ്ആർടി സി ജീവനക്കാർക്കും പുതിയ അനുഭവം ആയി. യാത്ര പൂർത്തിയാക്കാൻ കഴിയാത്തതിന്റെ പരാതിയും യാത്രക്കാർ മന്ത്രിയെ അറിയിച്ചിട്ടുണ്ട്. കാർ ബസിനു മുന്നിൽ കുറകേയിട്ടു കാറിൽനിന്ന് ഇറങ്ങി മേയർ ആര്യ രാജേന്ദ്രനും…
Read Moreകാര്യങ്ങള്‍ കൈയ്യില്‍ നിന്ന് പോയി ! കത്ത് വ്യാജമെന്ന് പറയാന്‍ കഴിയാതെ സിപിഎം; ആര്യാ രാജേന്ദ്രന് പാര്‍ട്ടിയെ വെട്ടിലാക്കുമ്പോള്‍…
തിരുവനന്തപുരം നഗരസഭയില്‍ താല്‍ക്കാലിക നിയമനത്തിനായി ആളുകളെ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് മേയര്‍ ആര്യാ രാജേന്ദ്രന് സിപിഎം ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് വ്യാജമാണെന്ന് പറയാന്‍ പാര്‍ട്ടിയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത് പൊതുജനമധ്യത്തില്‍ വലിയ മാനഹാനിയാണ് പാര്‍ട്ടിയ്ക്ക് ഉണ്ടാക്കുന്നത്. കത്ത് വ്യാജമെന്ന് പറഞ്ഞാല്‍ അന്വേഷണത്തിന് ഉത്തരവിടേണ്ടി വരുമെന്നതാണ് പാര്‍ട്ടിയെ വെട്ടിലാക്കിയിരിക്കുന്നത്. അങ്ങനെ വന്നാല്‍ അതുണ്ടാക്കിയവര്‍ കേസില്‍ പ്രതികളാവുകയും ചെയ്യും. അത് കൊണ്ട് തന്നെ എത്രയും പെട്ടെന്ന് പ്രശ്നം ഒത്തുതീര്‍പ്പാക്കാനാണ് സിപിഎം ശ്രമിക്കുന്നത് എന്നാല്‍ കാര്യങ്ങള്‍ കൈവിട്ട് പോയെന്ന് സിപിഎം നേതൃത്വത്തിന് ബോധ്യമായിട്ടുണ്ട്്. ഒരെണ്ണമല്ല രണ്ട് കത്താണ് പുറത്തുവന്നിരിക്കുന്നത് ഒന്ന് സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡി ആര് അനില്‍ എഴുതിയ കത്തും മറ്റൊന്ന് മേയര്‍ എഴുതിയ കത്തും. രണ്ടിന്റെയും അടിസ്ഥാനം താല്‍ക്കാലിക നിയമനങ്ങള്‍ തന്നെയാണ്.ഇതേ തുടര്‍ന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് ഇടപെട്ട് ഒഴിവുകളില്‍ നിയമനം എംപ്ളോയ്മെന്റ് എക്സേഞ്ച്…
Read Moreഈ മേയര്‍ ആളൊരു കില്ലാടി തന്നെ ! 5,000 രൂപയ്ക്ക് സ്വകാര്യ ഹോട്ടലിന് റോഡില്‍ പാര്‍ക്കിങ് അനുവദിച്ച് മേയര്‍ ആര്യ; ചരിത്രത്തില്‍ ആദ്യം…
തലസ്ഥാന നഗരത്തില്‍ എംജി റോഡില്‍ സ്വകാര്യ ഹോട്ടലിന് പാര്‍ക്കിംഗ് അനുവദിച്ച തിരുവനന്തപുരം കോര്പ്പറേഷന് നടപടി വിവാദമാകുന്നു പൊതുമരാമത്ത് വകുപ്പിന്റെ റോഡ് പ്രതിമാസം 5000 രൂപയ്ക്കാണ് വാടകയ്ക്ക് നല്‍കിയത്. റോഡ് സുരക്ഷാ നിയമപ്രകാരം റോഡ് പാര്‍ക്കിംഗിന് അനുവദിക്കാന്‍ സര്‍ക്കാരിന് പോലും അധികാരമില്ലെന്നിരിക്കെയാണ് മേയറുടെ വിചിത്ര നടപടി. ട്രാഫിക് ഉപദേശക സമിതിയുടെ തീരുമാന പ്രകാരം ഹോട്ടലുടമയും കോര്പ്പറേഷന് സെക്രട്ടറിയും കരാറില്‍ ഒപ്പ് വെച്ചു. മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിലാണ് ഉപദേശക സമിതി ചേര്‍ന്നത്. എംജി റോഡില്‍ ആയുര്‍വേദ കോളജിന് എതിര്‍വശത്ത് ദേവസ്വം ബോര്‍ഡ് കെട്ടിടത്തില്‍ പുതുതായി തുടങ്ങിയ സ്വകാര്യ ഹോട്ടലിനാണ് പാര്‍ക്കിംഗ് അനുമതി നല്‍കിയത്. നേരത്തെ പൊതു ജനങ്ങളില്‍ നിന്നും പത്ത് രൂപ ഈടാക്കി പാര്‍ക്കിംഗ് അനുവദിച്ചിരുന്ന സ്ഥലമാണ് ഇത്തരത്തില്‍ സ്വകാര്യ വ്യക്തിക്ക് കൈമാറിയത്. ഇതോടെ മറ്റു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഹോട്ടലുകള്‍ തടയുന്നത് പതിവായി. വാക്കുതര്‍ക്കവും ഇവിടെ സ്ഥിരമാണ്.
Read Moreഓണസദ്യ മാലിന്യത്തില്‍ വലിച്ചെറിഞ്ഞവര്ക്കെതിരേ നടപടിയുമായി മേയര്‍ ! ഇത്തരക്കാരെ നഗരസഭയുടെ ഭാഗമായി തുടരാന്‍ അനുവദിക്കില്ല…
ജോലി സമയത്ത് ഓണാഘോഷം നടത്താന്‍ സമ്മതിക്കാഞ്ഞതിനെത്തുടര്‍ന്ന് ഓണസദ്യ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞ് പ്രതിഷേധം നടത്തിയ തൊഴിലാളികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്. ഭക്ഷണം മാലിന്യത്തില്‍ വലിച്ചെറിഞ്ഞുകൊണ്ടുള്ള ഏത് സമരവും, പ്രതിഷേധവും പൊതുസമൂഹത്തോടും ഒരു നേരത്തെ ഭക്ഷണമില്ലാതെ,ഒരു തുള്ളി കുടിവെള്ളം പോലും ഇല്ലാതെ കഷ്ടപ്പെടുന്ന ലോകത്താകെയുളള സാധാരണ ജനങ്ങള്‍ക്ക് നേരെ നടത്തുന്ന വെല്ലുവിളിയായി മാത്രമേ കാണാന്‍ സാധിക്കു എന്ന് മേയര്‍ പറഞ്ഞു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മേയറുടെ പ്രതികരണം. മേയര്‍ ആര്യ രാജേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ… ഭക്ഷണം മാലിന്യത്തില്‍ വലിച്ചെറിഞ്ഞ ജീവനക്കാര്‍ക്ക് എതിരെ കര്‍ശന നടപടി. ചാല സര്‍ക്കിളില്‍ ആണ് ഓണാഘോഷവുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് തയ്യാറാക്കിയ ഓണസദ്യ ഒരു വിഭാഗം ജീവനക്കാര്‍ സമരം എന്ന പേരില്‍ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞത്. ആഹാരത്തിനോട് കാണിക്കുന്ന അങ്ങേയറ്റം നിന്ദ്യമായ പ്രവര്‍ത്തിയെ ശക്തമായി അപലപിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നു. സമരങ്ങളും പ്രക്ഷോഭങ്ങളും എല്ലാം…
Read Moreആര്യ രാജേന്ദ്രനും സച്ചിന് ദേവും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു ! ചടങ്ങ് നടന്നത് എകെജി സെന്ററില്‍; വിവാഹം ഉടനുണ്ടാവുമെന്ന് സൂചന…
തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശേരി എംഎല്‍എ സച്ചിന് ദേവും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. രാവിലെ പതിനൊന്ന് മണിയോടെ എകെജി സെന്ററില്‍ വെച്ച് ലളിതമായ ചടങ്ങിലായിരുന്നു നിശ്ചയം. ഇരുവരുടേയും അടുത്ത ബന്ധുക്കളും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. നിയമസഭയിലെ പ്രായം കുറഞ്ഞ എംഎല്‍എയാണ് സച്ചിന്. രാജ്യത്തെ പ്രായം കുറഞ്ഞ മേയറാണ് ആര്യ രാജേന്ദ്രന്. ബാലസംഘത്തില്‍ ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ മുതലുള്ള പരിചയമാണ് വിവാഹത്തിലേക്കെത്തിയത്. കഴിഞ്ഞ മാസമാണ് ഇരുവരും വിവാഹ വാര്‍ത്ത പുറത്തറിയിച്ചത്. ബാലസംഘം, എസ്എഫ്ഐ പ്രവര്‍ത്തന കാലത്തുതന്നെ ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. 21 ാം വയസ്സിലാണ് ആര്യ രാജേന്ദ്രന് തിരുവനന്തപുരം മേയര്‍ ആകുന്നത്. തിരുവനന്തപുരം ഓള് സെയിന്റ്സ് കോളജില്‍ വിദ്യാര്‍ഥിയായിരിക്കെയാണ് ആര്യ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ശ്രദ്ധ നേടിയത്. ബാലസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റും എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവുമാണ് ആര്യ. കോഴിക്കോട്…
Read Moreനല്ല റോഡുണ്ടാക്കി, നല്ല പാലമുണ്ടാക്കി എന്നൊക്കെ പറയുന്നതു പോലെ തന്നെയാണിത് ! ശ്മശാന വിവാദത്തില്‍ ആര്യ രാജേന്ദ്രന് പിന്തുണയുമായി ഹരീഷ് പേരടി…
കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ച ഗ്യാസ് ശ്മശാനം പ്രവര്‍ത്തനം ആരംഭിച്ചു എന്ന് ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ സഹിതം പോസ്റ്റ് ചെയ്ത് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് രംഗത്ത് എത്തിയത് വന്‍വിവാദമായിരുന്നു. പിന്നാലെ ആര്യ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. നിരവധി പേരാണ് ഔചിത്യമില്ലായ്മയുടെ പേരില്‍ ആര്യയെ കുറ്റപ്പെടുത്തിയത്. എന്നാല്‍ ഇപ്പോള്‍ സംഭവത്തില്‍ ആര്യയെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടന് ഹരീഷ് പേരടി. ആര്യാ നിങ്ങളാണ് ശരി… ആധുനിക കേരളത്തിന് നിങ്ങളില്‍ പ്രതീക്ഷയുണ്ട്… നൂറ് വട്ടം സഖാവ് ആര്യയോടൊപ്പം എന്ന് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു. ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്… നല്ല റോഡുണ്ടാക്കി, നല്ല പാലമുണ്ടാക്കി, നല്ല സ്കൂളുണ്ടാക്കി,നല്ല ആശുപത്രിയുണ്ടാക്കി,റേഷന്‍ ഷോപ്പില്‍ നല്ല ഭക്ഷ്യ പദാര്‍ത്ഥങ്ങളുണ്ട്,കുടുംബശ്രീ ഹോട്ടലുകളില്‍ നല്ല ഭക്ഷണമുണ്ട്..എന്ന് പറയുന്നതു പോലെ തന്നെയാണ് അല്ലെങ്കില്‍ അതിനേക്കാള്‍ അപ്പുറമാണ്.. മരിച്ചു കഴിഞ്ഞാല്‍ ഇവിടെ അന്തസായി കിടക്കാന്‍ ഒരു പൊതു…
Read Moreകോവിഡ് വര്‍ധിക്കുന്നു…ആധുനിക ശ്മശാനം റെഡി ! വെട്ടിലായി മേയര്‍ ആര്യ രാജേന്ദ്രന്; ട്രോളുകള്‍ പറപറക്കുന്നു…
കോവിഡ് രാജ്യത്ത് അതിരൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഈ അവസരത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് സമൂഹമാധ്യമത്തിലിട്ട പോസ്റ്റ് വിവാദമായി. ആര്യ പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും ഇതിന്റെ സ്ക്രീന്‍ഷോട്ടുകള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ട്രോള്‍ പേജുകളിലും ഇത് തന്നെയാണ് കഥ. കോവിഡ് വ്യാപനം രൂക്ഷമാകുമ്പോള്‍ തൈക്കാട് ശാന്തികവാടത്തില്‍ പുതിയ ഗ്യാസ് ശ്മശാനം പ്രവര്‍ത്തനം ആരംഭിച്ചെന്നും അതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്ന ചിത്രങ്ങളുമാണു മേയര്‍ പങ്കിട്ടത്. കോവിഡുമായി ചേര്‍ത്തുവച്ച് പോസ്റ്റിട്ടതോടെയാണു വിവാദമായത്. ‘രാജ്യത്തു കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തൈക്കാട് ശാന്തികവാടത്തില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ആധുനിക ഗ്യാസ് ശ്മശാനം ഇന്നലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിലവില്‍ ശാന്തികവാടത്തില്‍ വൈദ്യുതി, ഗ്യാസ്, വിറക് എന്നീ സംവിധാനങ്ങളാണു ശവസംസ്കാരത്തിനായി ഉള്ളത്’ ഇതായിരുന്നു മേയര്‍ പങ്കുവച്ച പോസ്റ്റ്. ഇത്തരം കാര്യങ്ങള്‍ അതും കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ പോസ്റ്റിട്ടു വികസന നേട്ടമായി ചൂണ്ടിക്കാണിച്ച മേയറുടെ…
Read Moreനഗരാദ്ധ്യക്ഷ പദവിയിലിരുന്നുകൊണ്ട് പഠനം മുന്നോട്ടു കൊണ്ടുപോവാന്‍ കഴിയുമോ? രണ്ടു പ്രധാന കാര്യങ്ങള്‍ ഒരുമിച്ചു നടത്തുക എളുപ്പമാവില്ല; ബിരുദം പാതിയില്‍ മുടങ്ങിയ നഷ്ടബോധത്തിലേക്ക് നിരാശയോടെ ഇറങ്ങാന്‍ ഇടവരാതിരിക്കട്ടെ; ആര്യാ രാജേന്ദ്രനെ ഉപദേശിച്ചു കൊണ്ടുള്ള കുറിപ്പിന് വിമര്‍ശനം…
21-ാം വയസില്‍ തിരുവനന്തപുരം മേയറായി തിരഞ്ഞെടുക്കപ്പെട്ട ആര്യ രാജേന്ദ്രനെ സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് അഭിനന്ദിച്ചത്. ആര്യയെ മേയറായി നിയോഗിച്ചതിനെ കഴിഞ്ഞ ഏതാനും ദിവസമായി ഉയര്‍ത്തിക്കാട്ടിക്കൊണ്ടിരിക്കുകയാണ് സിപിഎമ്മും അവരുടെ സൈബര്‍ പടയും. സുപ്രധാന പദവിയിലേക്ക് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയെ ചുമതലപ്പെടുത്തിയ പാര്‍ട്ടി തീരുമാനം ഏറെ കൈയടിക്കപ്പെട്ടെങ്കിലു ഗണിതശാസ്ത്ര വിദ്യാര്‍ഥിയായ ആര്യയുടെ വിദ്യാഭ്യാസം മുടങ്ങുമോയെന്ന ആശങ്കയും ചിലര്‍ പ്രകടിപ്പിക്കുന്നുണ്ട്. ഇത്തരത്തില്‍ ആര്യയുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്ന കുറിപ്പുമായി എത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകന് ഡോ.ആസാദ്. എന്നാല്‍ ആസാദിന്റെ ഫേസ്ബുക്ക് കുറിപ്പിനു താഴെ വിമര്‍ശനങ്ങളുമായി നിരവധി ആളുകളാണ് എത്തിയിരിക്കുന്നത്. ഡോ. ആസാദിന്റെ കുറിപ്പ്… ഇരുപത്തിയൊന്നു വയസ്സുള്ള ഒരു പെണ്‍കുട്ടി തലസ്ഥാന നഗരത്തിലെ മേയറാവുന്നത് സന്തോഷകരമാണ്. ചരിത്രപ്രധാനമാണ് ഈ തീരുമാനം. എന്നാല്‍ ഒരു സന്ദേഹം ബാക്കി നില്ക്കുന്നു.ആര്യാ രാജേന്ദ്രനെ അഭിനന്ദിച്ചും ആശംസ നേര്‍ന്നും മാത്രമേ തുടങ്ങാനാവൂ. അതിവിടെ പ്രകാശിപ്പിക്കുന്നു. സി പി എമ്മിന്…
Read More