ബിഗ്‌ബോസ് വിജയിയെ പ്രഖ്യാപിച്ച നടി ആര്യയ്‌ക്കെതിരേ സൈബര്‍ ആക്രമണം ! അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ഇങ്ങനെ ആക്രമിക്കരുതെന്ന് അപേക്ഷിച്ച ആര്യ…

ബിഗ്‌ബോസില്‍ ആര് വിജയിക്കുമെന്ന് പറഞ്ഞ നടിയും അവതാരകയുമായ ആര്യയ്ക്കു നേരെ കടുത്ത സൈബര്‍ ആക്രമണം. തന്നോട് അഭിപ്രായം ചോദിച്ചതിനാലാണ് സാബു ജയിക്കുമെന്ന് താന്‍ അഭിപ്രായം പറഞ്ഞതെന്നും ഇതിനെ തുടര്‍ന്ന് തന്റെ നേര്‍ക്ക് സൈബര്‍ ആക്രമണങ്ങളുണ്ടാകുകയായിരുന്നുവെന്നും ആര്യ പറയുന്നു. എന്നാല്‍ ആര്യക്ക് പേളി മാണിയോട് അസൂയയാണെന്നും അവരുടെ സാമൂഹ്യ അംഗീകാരം തകര്‍ക്കാനും വേണ്ടിയാണ് ശ്രമിക്കുന്നതെന്നും പറഞ്ഞാണ് പല കമന്റുകളും. സൈബര്‍ ആക്രമണം നടത്തുന്ന പല അക്കൗണ്ടുകളും വ്യാജ അക്കൗണ്ടുകളാണെന്നും ആര്യ പറഞ്ഞു.അതേസമയം, ഇതുവരെ ബാര്‍ക് റേറ്റിംഗിലെ ആദ്യ അഞ്ചിലിടം നേടാന്‍ ബിഗ് ബോസിന് കഴിഞ്ഞിട്ടില്ല. ഏഷ്യാനെറ്റിലെ തന്നെ സീരിയലുകളായ വാനമ്പാടി, നീലക്കുയില്‍, കസ്തൂരിമാന്‍, കറുത്തമുത്ത്, സീതാകല്ല്യാണം എന്നിവയ്ക്കാണ് യഥാക്രമം അഞ്ചു സ്ഥാനങ്ങളും. എന്തായാലും ട്രോളന്മാര്‍ക്ക് ആര്യയെ വിടാന്‍ ഭാവമില്ല.

Read More

ദീര്‍ഘകാലത്തെ പ്രണയം സഫലമാകുന്നു !എങ്ക വീട്ടു മാപ്പിളൈ തീര്‍ത്ത വിവാദത്തിനു ശേഷം ആര്യയുടെ വീട് വിവാഹത്തിനായി ഒരുങ്ങുന്നു…

ആര്യയ്ക്കു വധുവിനെ അന്വേഷിച്ചു നടത്തിയ എങ്ക വീട്ടു മാപ്പിളൈ വന്‍ വിവാദത്തിലാണവസാനിച്ചത്. ആര്യയുടെ വിവാഹം പ്രതീക്ഷിച്ച് റിയാലിറ്റിഷോ അവസാനം വരെ കണ്ടവര്‍ക്ക് കടുത്ത നിരാശയായിരുന്നു ഫലം. ഇപ്പോള്‍ ആര്യയുടെ വീട് വീണ്ടുമൊരു വിവാഹത്തിന് ഒരുങ്ങുകയാണ്. എന്നാല്‍ കല്യാണം കഴിക്കുന്നത് ആര്യയല്ല എന്നുമാത്രം. സഹോദരന്‍ സത്യയുടെ വിവാഹമാണ് നടക്കാന്‍ പോകുന്നത്. കോളജ് കാലം മുതല്‍ പ്രണയിനിയായ ഭാവനയാണ് സത്യയുടെ വധു. ജൂണ്‍ 22ന് വന്‍ ആഘോഷങ്ങളോടെയാകും വിവാഹം നടക്കുക. അമരകാവ്യം,പുത്തകം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് സത്യ. ഇതിനു ശേഷം പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച താരം വിവാഹ ശേഷം സിനിമയില്‍ സജീവമാകാനുള്ള ഒരുക്കത്തിലാണ്.

Read More

ആര്യ ഭാര്യയായിരുന്നെങ്കില്‍ എന്ന് ചില സന്ദര്‍ഭങ്ങളില്‍ തോന്നാറുണ്ട്; സ്വന്തം ഭാര്യയേക്കാള്‍ ഇഷ്ടം ആര്യയോടാണെന്ന് പിഷാരടിയുടെ തുറന്നു പറച്ചില്‍…

താന്‍ തനിയെ പുറത്തു പോകുമ്പോള്‍ ആളുകള്‍ അന്വേഷിക്കുന്നത് തന്റെ ഭാര്യയെ അല്ല എന്നും ആര്യയെ ആണെന്നും തുറന്നു പറഞ്ഞ് രമേഷ് പിഷാരടി. സ്വന്തം ഭാര്യ സൗമ്യയോടാണോ അതോ, തന്നോടാണോ രമേഷേട്ടന് ഇഷ്ടമെന്ന് ഒരിക്കല്‍ ആര്യ ചോദിച്ചിരുന്നു. ആര്യയോടാണ് കൂടുതല്‍ ഇഷ്ടമെന്ന് താന്‍ മറുപടി നല്‍കിയെന്ന് പിഷാരടി പറഞ്ഞു. ചില സന്ദര്‍ഭങ്ങളില്‍ യഥാര്‍ത്ഥ ഭാര്യ ആര്യയായാല്‍ മതിയായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. സ്വന്തം ഭാര്യ സൗമ്യയേക്കാള്‍ എനിക്ക് ഇഷ്ടം ആര്യയോടാണ്. പിഷാരടി പറഞ്ഞു. വീട്ടില്‍ പ്രശ്‌നമാകില്ലേ എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ പിഷാരടിയുടെ മറുപടി ഇങ്ങനെ. വീട്ടില്‍ പോയാല്‍ എനിക്ക് അവളുടെ കാലില്‍ കെട്ടിപ്പിടിച്ച് കിടന്ന് പറയാം. ആര്യയോട് ചെയ്യാന്‍ പറ്റില്ല. അന്നത്തെ പ്രത്യേക സാഹചര്യത്തില്‍ എനിക്ക് അങ്ങനെ പറയേണ്ടി വന്നു എന്ന് പറഞ്ഞ് ഭാര്യയുടെ കാല്‍ പിടിക്കാം. വീട്ടിലായതുകൊണ്ട് വേറാരും അറിയില്ലല്ലോ…’ സൗമ്യയും ആര്യയും നല്ല കൂട്ടാണ്. ഞാനിങ്ങനെ പറഞ്ഞതുകൊണ്ട്…

Read More

വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ അത് ആര്യയെ മാത്രമായിരിക്കും ! അന്നു ചെയ്തത് മനസില്‍ തോന്നിയ കാര്യം; ആര്യയില്ലാതെ ഇനി ഒരു ജീവിതമില്ലെന്ന് തുറന്നു പറഞ്ഞ് ആര്യയുടെ പെണ്ണ് എന്നു വിശേഷിപ്പിക്കപ്പെട്ട അബര്‍നദി

നടന്‍ ആര്യയ്ക്ക് വധുവിനെ കണ്ടെത്താനായി തുടങ്ങിയ റിയാലിറ്റി ഷോ എങ്ക വീട്ടു മാപ്പിളൈ വന്‍ വിവാദത്തിലാണ് അവസാനിച്ചത്. തുടക്കം മുതല്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ റിയാലിറ്റിഷോയുടെ ഫൈനലില്‍ ഒരു ബോംബ് പൊട്ടിച്ചാണ് ആര്യ റിയാലിറ്റിഷോ അവസാനിപ്പിച്ചത്. ഫൈനലിലെത്തിയ മൂന്നു മത്സരാര്‍ഥികളില്‍ നിന്ന് ഒരാളെ വധുവായി തിരഞ്ഞെടുക്കാന്‍ കഴിയില്ലെന്നു പറഞ്ഞ ആര്യയുടെ പിന്മാറ്റമായിരുന്നു ആ ബോംബ്. മത്സരം കഴിഞ്ഞതോടെ മത്സരാര്‍ഥികളും പലവഴി പിരിഞ്ഞു. എന്നാല്‍ മത്സരത്തിന്റെ അന്തിമ ഘട്ടത്തിനു മുന്‍പ് മത്സരത്തില്‍ നിന്നും പുറത്തായ ഒരു മത്സരാര്‍ഥി അന്നും ഇന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നു. തമിഴ്‌നാട് കുംഭകോണം സ്വദേശി അബര്‍നദിയാണത്. ഷോയുടെ തുടക്കം മുതല്‍ തന്നെ ആര്യയ്ക്കു യോജിച്ച പെണ്‍കുട്ടി എന്ന മട്ടില്‍ അബര്‍നദിയുടെ പേരു പറഞ്ഞിരുന്നു. മത്സരത്തിന്റെ പല ഘട്ടങ്ങളിലും ആര്യയുടെ അടുത്ത സുഹൃത്തുക്കള്‍ പോലും അബര്‍നദിയാണ് ആര്യയ്ക്ക് യോജിച്ച വധുവെന്ന് പലകുറി പറഞ്ഞിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി അവര്‍…

Read More

തൃഷ അത്രയ്ക്കു സൂപ്പറാണെങ്കില്‍ അങ്ങു കല്യാണം കഴിച്ചൂടെ… ആര്യയെക്കൊണ്ട് നടി തൃഷയെ കല്യാണം കഴിപ്പിക്കാന്‍ കച്ചകെട്ടി ആരാധകര്‍…

  നടന്‍ ആര്യയ്ക്ക്‌ വധുവിനെ കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോ എങ്ക വീട്ടു മാപ്പിളൈ വന്‍ വിവാദത്തിലാണ് അവസാനിച്ചത്. ആര്യ ആരെയും കല്യാണം കഴിച്ചില്ലെങ്കിലും ആരാധകര്‍ക്ക് നടനെ വിടാന്‍ താല്‍പര്യമില്ല. ആര്യയ്ക്ക് പുതിയ വിവാഹാലോചനയുമായി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇത്തവണ വധു താരത്തിന്റെ പ്രിയപ്പെട്ട സുഹൃത്തുകൂടിയായ നടി തൃഷയായിരുന്നു. Happy birthday my dear Kunjumani @trishtrashers 😘😘😘 have a fantastic year darling 🤗🤗🤗 looking forward to all your movies this year 💪💪💪 you are the best 👍👍👍😘 Have fun 🤗🤗 — Arya (@arya_offl) May 4, 2018 തൃഷയുടെ മുപ്പത്തിയഞ്ചാം പിറന്നാള്‍ ദിവസം ആര്യ സമൂഹമാധ്യമത്തില്‍ പങ്കുവച്ച ആശംസയാണ് എല്ലാത്തിനും തുടക്കമിട്ടത്. ” ഹാപ്പി ബര്‍ത്‌ഡേ മൈ ഡിയര്‍ കുഞ്ഞുമണി, ഈ വര്‍ഷം…

Read More

ഫെബ്രുവരി 27ന് രാധാ നൃത്തത്തിനു ശേഷം നീയെന്നെ എടുത്തുപൊക്കി. മാര്‍ച്ച് 27ന് നീ എന്നെ എലിമിനേറ്റ് ചെയ്യാതെ ഫൈനലിസ്റ്റില്‍ ഇടംനല്‍കി; മലയാളി പെണ്‍കുട്ടി സീതാലക്ഷ്മിക്ക് ആര്യയെക്കുറിച്ച് പറയാനുള്ളത്…

  നടന്‍ ആര്യയ്ക്ക് വധുവിനെ കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോ എങ്ക വീട്ടു മാപ്പിളൈ വന്‍ വിവാദത്തിലാണ് അവസാനിച്ചത്. റിയാലിറ്റി ഷോ ഫൈനലിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. മൂന്നു പെണ്‍കുട്ടികളാണ് ഫൈനലില്‍ ഇടം നേടിയത്. എന്നാല്‍ ഫൈനലില്‍ അപ്രതീക്ഷിത പ്രഖ്യാപനം നടത്തി ആര്യ എല്ലാവരെയും ഞെട്ടിച്ചു. ഒരാളെ തിരഞ്ഞെടുത്ത് മറ്റു രണ്ടു പേരെ നിരാശനാക്കാന്‍ തന്റെ മനസ് അനുവദിക്കുന്നില്ലെന്നു പറഞ്ഞാണ് താരം തടിതപ്പിയത്. ആര്യ പെണ്‍കുട്ടികളെ ചതിച്ചെന്ന രീതിയിലാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കത്തിക്കയറിയത്. എന്നാല്‍ ഇപ്പോഴത്തെ വിഷയം അതൊന്നുമല്ല. ഫൈനലിസ്റ്റുകളിലൊരാളായ സീതാലക്ഷ്മി ആര്യയെക്കുറിച്ചു സമൂഹമാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റ് ആണ് ഇപ്പോള്‍ വൈറലാകുന്നത്. ഷോയില്‍ കുഞ്ചു എന്നറിയപ്പെടുന്ന പാലക്കാട് സ്വദേശിനി സീതാലക്ഷ്മി പ്രത്യേക ശൈലിയിലുള്ള സംസാരവും പെരുമാറ്റവും കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരുന്നു. ഫൈനലില്‍ വധുവിന്റെ വേഷത്തില്‍ പ്രതീക്ഷയോടെ കാത്തുനില്‍ക്കുമ്പോള്‍ ആര്യ നടത്തിയ നിരാശപ്പെടുത്തുന്ന വെളിപ്പെടുത്തല്‍…

Read More

എങ്ക വീട്ടു മാപ്പിളയുടെ അവസാന റൗണ്ടില്‍ ആര്യ വഞ്ചിച്ച മലയാളി പെണ്‍കുട്ടിക്ക് ആശ്വാസമേകി കൂട്ടുകാര്‍;സീതാലക്ഷ്മിയ്ക്ക് കട്ട സപ്പോര്‍ട്ടുമായി ശ്വേതയും ശ്രിയയും…

ചെന്നൈ: നടന്‍ ആര്യയ്ക്ക് വധുവിനെ കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോ എങ്ക വീട്ടു മാപ്പിളെ വന്‍വിവാദങ്ങളാണ് ഉണ്ടാക്കിയത്. റിയാലിറ്റി ഷോയുടെ ഫൈനലില്‍ ആരെയും വിവാഹം കഴിക്കാതെ ആര്യ മുങ്ങുകയും കൂടി ചെയ്തതോടെ വിവാദം പുതിയ തലത്തിലെത്തുകയും ചെയ്തു. മത്സരത്തിന്റെ ഫൈനലില്‍ മൂന്നു പെണ്‍കുട്ടികളാണ് ഇടം പിടിച്ചത്. ഒരാളെ വിവാഹം കഴിച്ച് മറ്റുള്ളവരെ നിരാശനാക്കാന്‍ മനസ് അനുവദിക്കുന്നില്ലെന്നു പറഞ്ഞാണ് ആര്യ നൈസായി തടിയൂരിയത്. ആര്യയുടെ തീരുമാനത്തെ മാനിക്കുന്നുവെന്ന് ഫൈനലിലെത്തിയ മൂന്ന് മത്സരാര്‍ത്ഥികളും പറയുമ്പോഴും ആര്യ ഇത്തരത്തില്‍ വഞ്ചിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്തിനാണ് പെണ്‍കുട്ടികളുടെ ജീവിതംവച്ച് ആര്യ ഇത്തരമൊരു ചതിക്ക് കൂട്ടുനിന്നതെന്ന ചോദ്യമാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. മലയാളി മത്സരാര്‍ത്ഥി സീതലക്ഷ്മിക്കു താങ്ങും തണലുമായി മാറിരിക്കുകയാണു അടുത്ത കൂട്ടുകാരും പരിപാടിയിലെ മത്സരാര്‍ഥികളുമായിരുന്ന ശ്രിയ സുരേന്ദ്രനും ശ്വേതയും. ബാങ്കുദ്യോഗസ്ഥയാണു സീതാലക്ഷ്മി. ശ്രിയ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയും ശ്വേത മോഡലുമാണ്. സീതാലക്ഷ്മിയെ ആശ്വസിപ്പിക്കുന്ന വാക്കുകളുമായി…

Read More

ആരാകും ആര്യയുടെ ജീവിത സഖി ! ഇതു റിയാലിറ്റിയോ അതോ നാടകമോ ? അവസാന മൂന്നു പേരാകാന്‍ മത്സരിക്കുന്നത് ഈ അഞ്ചു സുന്ദരികള്‍…

നടന്‍ ആര്യയുടെ ജീവിതപങ്കാളിയെ കണ്ടെത്താനായി നടത്തുന്ന റിയാലിറ്റി ഷോ വിവാദങ്ങളും വിമര്‍ശനങ്ങളും ആഘോഷങ്ങളുമായി പൊടിപൊടിക്കുകയാണ്. ഇനി മത്സരത്തില്‍ അവശേഷിക്കുന്നത് അഞ്ച് പേര്‍ മാത്രം.എങ്ക വീട്ടു മാപ്പിളൈ എന്ന ഈ ഷോ കളേഴ്സ് ടിവി തമിഴിലാണ് സംപ്രേഷണം ചെയ്യുന്നത്. മത്സരത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ പതിനാറു പേരാണുണ്ടായിരുന്നത്. നിരവധി ടാസ്‌കുകളാണ് റിയാലിറ്റി ഷോയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഈ ടാസ്‌കുകളിലെ വിജയികളില്‍ നിന്നാണ് അവസാനത്തെ അഞ്ച് പേരെ തിരഞ്ഞെടുത്തിരിക്കുന്നത്. അബര്‍നദി, മലയാളിയായ സീതാ ലക്ഷ്മി, സൂസാന, അഗത, ശ്വേത എന്നിവരാണ് ഇനി മാറ്റുരയ്ക്കുന്നത്. ഈ അഞ്ചുപേരില്‍ നിന്ന് മൂന്ന് പേരെ തിരഞ്ഞെടുക്കും. അതിന് ശേഷമാണ് അവസാനഘട്ടത്തിലെ പോരാട്ടം. അഞ്ച് പെണ്‍കുട്ടികളുടെ വീടുകളിലും ആര്യ പെണ്ണുകാണാന്‍ പോയിരുന്നു. വിവാദങ്ങള്‍ സൃഷ്ടിച്ച് തുടക്കം മുതലേ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ച പരിപാടിയായിരുന്നു എങ്ക വീട്ടു മാപ്പിളൈ. മുസ്ലിം ആയ ആര്യയുടെ വധുവാകാന്‍ മതം മാറാന്‍ തയ്യാറാകുമോ എന്ന്…

Read More

ഞാന്‍ മുമ്പ് വിവാഹിതനായിരുന്നു; ഏഴുവര്‍ഷത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം; വധുവിനെ കണ്ടെത്താനുള്ള റിയാലിറ്റിഷോയ്ക്കിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടന്‍ ആര്യ…

തെന്നിന്ത്യന്‍ സൂപ്പര്‍താരം ആര്യയുടെ വധുവിനെ കണ്ടെത്തുന്നതിനായി നടത്തുന്ന റിയാലിറ്റി ഷോ വിവാദങ്ങള്‍ തീര്‍ത്തുകൊണ്ട് മുന്നേറുമ്പോള്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടന്‍ രംഗത്ത്. താന്‍ മുന്‍പ് വിവാഹിതനായിരുന്നു എന്നാണ് ആര്യ പറഞ്ഞത്. മാത്രമല്ല അത് പാതിവഴിയില്‍ ഉപേഷിക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ചും നടന്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഏഴ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ താന്‍ ഒരു പെണ്‍കുട്ടിയുമായി വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ഒരുമാസം കഴിഞ്ഞ് രജിസ്‌ട്രേഷന്‍ പൂര്‍ണമാക്കാന്‍ സാധിച്ചിരുന്നില്ലെന്നുമാണ് ആര്യ പറഞ്ഞത്. വിവാഹക്കാര്യമറിഞ്ഞ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തടസമായി വന്നതോടെയായിരുന്നു വലിയ സമ്മര്‍ദ്ദത്തിനൊടുവില്‍ വിവാഹം വേണ്ടെന്ന് വെച്ചത്. തന്നെ മാനസികമായി തളര്‍ത്തിയ ഏറ്റവും വലിയ കാര്യമായിരുന്നു ഇത്. അക്കാലത്ത് തന്റെ സിനിമകള്‍ വിജയിക്കുന്നുണ്ടോ? ബോക്‌സോഫീസിലെ അവസ്ഥയെ കുറിച്ചോ പോലും താന്‍ അറിഞ്ഞിരുന്നില്ലെന്നും ആര്യ വ്യക്തമാക്കുന്നു. പരിപാടിയ്ക്കിടെയാണ് ആര്യ ഇങ്ങനെ ഒരു കാര്യം വെളിപ്പെടുത്തിയത്. എങ്ക വീട്ടു മാപ്പിളൈ എന്ന പരിപാടിയില്‍ പെണ്‍കുട്ടികളെ…

Read More

ആര്യയുടെ വിവാഹ റിയാലിറ്റി ഷോ കത്തിക്കയറുന്നു; ആറു മലയാളി പെണ്‍കുട്ടികളില്‍ രണ്ടുപേര്‍ പുറത്ത്; പുതിയ വിവാദങ്ങള്‍ ഇങ്ങനെ…

നടന്‍ ആര്യയ്ക്ക് വധുവിനെ കണ്ടെത്താനായി നടത്തുന്ന റിയാലിറ്റി ഷോയുടെ റേറ്റിംഗ് കത്തിക്കയറുന്നു. കളേഴ്സ് ടിവിയുടെ തമിഴ് പതിപ്പ് സംഘടിപ്പിക്കുന്ന റിയാലിറ്റി ഷോ ഇതിനിടെ പല വിവാദങ്ങള്‍ക്കും വഴി വെച്ചിരുന്നു.റിയാലിറ്റി ഷോയ്ക്കെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. ഇത്രയേറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നാലും മികച്ച ജനപ്രീതിയാണ് ഷോയ്ക്ക് ലഭിക്കുന്നത്. ആര്യയുടെ വധുവാകാനായി മത്സരത്തില്‍ പതിനാറു സുന്ദരികളാണ് പങ്കെടുക്കുന്നത്. അതില്‍ ആറുപേര്‍ മലയാളികളാണ്. ആദ്യ എപ്പിസോഡില്‍ തന്നെ ആര്യ മത്സരാര്‍ഥികളെ പരിചയപ്പെടുത്തിയിരുന്നു. എങ്ക വീട്ടു മാപ്പിളൈ എന്നാണ് റിയാലിറ്റിഷോയുടെ പേര്. റിയാലിറ്റിഷോയിലെ ആദ്യ എലിമിനേഷന്‍ റൗണ്ട് പൂര്‍ത്തിയായി. റിയാലിറ്റി ഷോ തുടങ്ങിയപ്പോള്‍ ഏറെ സംശയങ്ങള്‍ ജനങ്ങളുടെ മനസില്‍ ഉണ്ടായിരുന്നു. ഷോ എങ്ങനെയായിരിക്കുമെന്നും അതിന്റെ എലിമിനേഷനെ കുറിച്ചുമെല്ലാം നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അതിനുള്ള ഉത്തരം ആദ്യ എലിമിനേഷന്‍ കഴിഞ്ഞപ്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്. 29കാരിയായ ആന്‍സി, കോട്ടയം സ്വദേശി അനു (20), അയീഷ…

Read More