തമിഴ്‌നടന്‍ ആര്യ പ്രധാനവേഷത്തിലെത്തുന്ന ‘ഗജിനികാന്തിന്റെ ടീസര്‍ ഇറങ്ങി. ഹാസ്യത്തിനു പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ ഒരു കട്ട രജനികാന്ത് ഫാനായാണ് ആര്യ എത്തുന്നത്. രജനികാന്ത് എന്നു തന്നെയാണ് കഥാപാത്രത്തിന്റെ പേര്. രജനിയുടെ കട്ട ആരാധകനായ പിതാവാണ് മകന് ആ പേരിടുന്നത്. ചിത്രത്തില്‍ സയേഷാ സൈഗാളാണ് നായിക. രജനികാന്ത് സുന്ദരനാണ്, നന്നായി ഫൈറ്റ് ചെയ്യാനറിയാം, സുന്ദരിയായ കാമുകിയുണ്ട്. എന്നാല്‍ രജനികാന്തിനൊരു പ്രശ്നമുണ്ട്. മറവി. അതെ, വലിയ മറവിക്കാരനാണ് രജനികാന്ത്. അയാളുടെ ജീവിതത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങള്‍ക്കും കാരണം ഈ മറവി തന്നെയാണ്. അതുകൊണ്ടാകും സംവിധായകന്‍ ചിത്രത്തിന് ഗജിനികാന്ത് എന്നു പേരിട്ടത്. സൂര്യ നായകനായ തമിഴ് ചിത്രം ഗജിനിയുടെയും രജനികാന്തിന്റേയും പേരുകള്‍ ചേര്‍ന്നാണ് ഗജിനികാന്ത് ആയത്. ഗജിനിയില്‍ മറവിക്കാരനായ കഥാപാത്രമായിരുന്നു സൂര്യയുടേത്. ഗജിനികാന്തില്‍ ആര്യയ്ക്കൊപ്പം കരുണാകരന്‍, സതീഷ്, മൊട്ട രാജേന്ദ്രന്‍ എന്നിവരുമുണ്ട്. ഇതിനോടകം ടീസര്‍ വൈറലാവുകയും ചെയ്തു.
Read MoreTag: arya
ജീവിത പ്രശ്‌നമാണ് നാറ്റിക്കരുത് ! എനിക്ക് ചേരുന്ന വധുവുണ്ടെങ്കില്‍ വിളിക്കുക, നിങ്ങളുടെ വിളിക്കായി ഞാന്‍ കാത്തിരിക്കുന്നു; വേറിട്ടരീതിയില്‍ വധുവിനെ അന്വേഷിച്ച നടന്‍ ആര്യ
സിനിമയിലും സിനിമയ്ക്കു പുറത്തും തന്റേതായ നിലപാടുകളുള്ള വ്യക്തിയാണ് നടന്‍ ആര്യ. ഇപ്പോള്‍ തന്റെ വിവാഹകാര്യത്തിലും ആര്യ വ്യത്യസ്ഥരീതി തേടിയിരിക്കുകയാണ്. തനിക്ക് ചേരുന്ന വധുവിനെ കണ്ടെത്താന്‍ സ്വയം ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ആര്യ. കഴിഞ്ഞ ദിവസം വിവാഹവുമായി ബന്ധപ്പെട്ട് ആര്യ സംസാരിക്കുന്ന വീഡിയോ മുമ്പ് പുറത്തുവന്നിരുന്നു. ജിമ്മില്‍ ആയിരുന്ന സമയത്ത് കൂട്ടുകാരോട് സംസാരിക്കുന്ന വീഡിയോ അന്ന് ലീക്ക് ആയാണ് പുറത്തുവന്നത്. ഇപ്പോള്‍ ആര്യ തന്നെ വിവാഹ കാര്യത്തെ കുറിച്ച് വ്യക്തമാക്കി മുന്നോട്ട് വന്നിരിക്കുകയാണ്. ട്വിറ്ററിലാണ് ആര്യ വീഡിയോ പോസ്റ്റ് ചെയ്തത്. ആര്യ വീഡിയോയില്‍ പറയുന്നതിങ്ങനെ…”ഞാന്‍ അറിയാതെയാണ് ആ വിഡിയോ ലീക്ക് ആയതെങ്കിലും അതില്‍ പറയുന്ന കാര്യങ്ങളെല്ലാം സത്യമാണ്. ‘പൊതുവെ എല്ലാവരും തങ്ങളുടെ ജീവിതപങ്കാളിയെ ജോലി, സ്ഥലം, കൂട്ടുകാര്‍, ബന്ധുക്കള്‍ അല്ലെങ്കില്‍ മാട്രിമോണിയല്‍ സൈറ്റ് എന്നിവയിലൂടെയൊക്കെയാവും കണ്ടെത്താന്‍ ശ്രമിക്കുക. എന്നാല്‍ ഞാന്‍ അങ്ങനെയല്ല. വലിയ നിബന്ധനകളോ ആവശ്യങ്ങളോ ഇല്ല, ഞാനൊരു നല്ല ജീവിതപങ്കാളിയായിരിക്കുമെന്ന്…
Read Moreതെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ആര്യയുടെ ജീവിതത്തിലൂടെ ഒരു യാത്ര; ജംഷാദ് സീതിരകത്ത് എന്ന യുവാവില്‍ നിന്നും ആര്യ എന്ന സൂപ്പര്‍താരത്തിലേക്കുള്ള യാത്ര ഇങ്ങനെ
ജംഷാദ് സീതിരകത്ത് എന്ന സിനിമാനടനെ ആര്‍ക്കുമറിയില്ലെങ്കിലും ആര്യ എന്ന സൂപ്പര്‍താരത്തെ അറിയാത്ത തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുണ്ടാവില്. മലയാളിയാണെങ്കിലും തമിഴ്, തെലുങ്ക് ചിത്രങ്ങളാണ് ആര്യയെ പ്രശസ്തിയുടെ പടവുകള്‍ കയറ്റിയത്. ഇടയ്ക്കിടെ ആര്യ മലയാളം സിനിമകളിലും അഭിനയിക്കാറുണ്ട്. ഏറ്റവും അവസാനമായി പുതുമുഖ സംവിധായകന്‍ ഹനീഫ് അദേനി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ഗ്രേറ്റ് ഫാദറിലാണ് ആര്യ അഭിനയിച്ചത്. ചിത്രത്തിന്റെ സഹനിര്‍മാതാവു കൂടിയായിരുന്നു ആര്യ. ഗ്രേറ്റ് ഫാദറിലെ ‘ആന്‍ഡ്രൂസ് ഈപ്പന്‍’ എന്ന നെഗറ്റീവ് ഷെയ്ഡുള്ള പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സംവിധായകന്‍ ഹനീഫ് അദേനി സമീപിച്ചപ്പോള്‍ ആദ്യം താന്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചിരുന്നുവെന്ന് മുന്‍പ് ഒരഭിമുഖത്തില്‍ ആര്യ വ്യക്തമാക്കിയിരുന്നു. ജംഷാദ് സീതിരകത്ത് എങ്ങനെ ആര്യയായി മാറിയെന്നാണ് അന്വേഷണം ചെന്നെത്തുന്നത് കാസര്‍കോട്ടെ തൃക്കരിപ്പൂരിലാണ്. കാരണം ഇവിടെയാണ് ആര്യയെന്ന ജംഷാദ് സീതിരകത്ത് ജനിച്ചത്. ഗ്രേറ്റ് ഫാദറിലെ പൊലീസ് വേഷം ആര്യക്കിപ്പോള്‍ ജന്മനാട്ടിലും ഏറെ ആരാധകരെ നേടികൊടുത്തിരിക്കുന്നു.ചെന്നൈയില്‍ കംപ്യൂട്ടര്‍…
Read More