ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് ലഹരി മരുന്ന് കേസില്‍ പിടിയിലായതിന്റെ ഞെട്ടലില്‍ നിന്നും ആരാധകര്‍ ഇപ്പോഴും മുക്തരായിട്ടില്ല. എന്നാല്‍ ഇപ്പോള്‍ അതിലും വലിയ ഞെട്ടല്‍ സമ്മാനിക്കുന്ന ഒരു വാര്‍ത്തയാണ് പുറത്തു വരുന്നത്. പോപ്പ് സെന്‍സേഷണല്‍ ജസ്റ്റിന് ബീബറാണ് കഥാനായകന്. ബീബര്‍ പുതിയൊരു ബിസിനസ് ആരംഭിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. മറ്റൊന്നുമല്ല സാക്ഷാല്‍ കഞ്ചാവ് കച്ചവടം. അമേരിക്കന്‍ കമ്പനിയായ പാംസുമായി ചേര്‍ന്നാണ് ബീബര്‍ നവ സംരഭത്തിന് തുടക്കം കുറിക്കാന്‍ ഒരുങ്ങുന്നത്. തന്റെ സൂപ്പര്‍ ഹിറ്റ് ഗാനം പീച്ചസ് എന്ന പേരു തന്നെയാണ് കഞ്ചാവ് കച്ചവടത്തിന് ബീബര്‍ നല്‍കിയിരിക്കുന്നത്. പാംസിന്റെ പ്രവര്‍ത്തനങ്ങള്‍ തന്നെ വളരെയേറെ ആകര്‍ഷിച്ചുവെന്നും, കഞ്ചാവ് എല്ലാവര്ക്കും ലഭ്യമാക്കി അതിന്റെ ദുരുപയോഗം തടയുകയാണ് അവര്‍ ചെയ്യുന്നതെന്ന് ബീബര്‍ വെബ്സൈറ്റില്‍ കുറിച്ചു. പന്ത്രണ്ട് വയസ് പ്രായമുള്ളപ്പോള്‍ താന്‍ കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടെന്ന് അടുത്തിടെ ജസ്റ്റിന് ബീബര്‍ വെളിപ്പെടുത്തിയിരുന്നു.
Read MoreTag: aryan
അമ്മയെ അയാള്‍ കഴുത്തു ഞെരിച്ചു കൊന്നു, പേടിച്ചു കരഞ്ഞപ്പോള്‍ ചായയും പലഹാരവും വാങ്ങിത്തന്നു, ട്രെയിനിന്റെ തറയില്‍ ഞങ്ങളെ കിടത്തി അയാള്‍ സ്ഥലംവിട്ടു, മഞ്ജുനാഥിനെതിരേ നിര്‍ണായക മൊഴിയുമായി ആറു വയസുകാരന്
കണ്ണൂര്‍ ഇരിട്ടിയില്‍ കൊല്ലപ്പെട്ട നാടോടി യുവതി ശോഭയുടെ കൊലപാതകത്തിന് ദൃക്സാക്ഷിയായ മൂത്തമകന് ആറ് വയസുകാരന് ആര്യന് കോടതിയില്‍ രഹസ്യസാക്ഷ്യമൊഴി നല്കി. സിആര്‍പിസി 164 പ്രകാരം തലശേരി സിജെഎം കോടതിയില്‍ കോടതി നിയോഗിച്ച ദ്വിഭാഷിയുടെ സഹായത്തോടെയാണ് മൊഴി രേഖപ്പെടുത്തിയത്. ഇതോടെ ശോഭയുടെ കൊലപാതകത്തിന് നിര്‍ണായക തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചു. കേസ് കോടതിയില്‍ തെളിയിക്കാന്‍ ഈ മൊഴി മാത്രം മതിയെന്നാണ് അന്വേഷണ സംഘം പറയുന്നത്. കേസന്വേഷിച്ചിരുന്ന പേരാവൂര്‍ സിഐ സുനില്‍കുമാറിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതിസാക്ഷി മൊഴി രേഖപ്പെടുത്തിയത്. കഴിഞ്ഞ ജനുവരി 15ന് പുലര്‍ച്ചെ തന്റെ മാതാവ് ശോഭയെ കാമുകനും ശോഭയുടെ മാതൃസഹോദരി ഭര്‍ത്താവുമായ മഞ്ജുനാഥ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുന്നത് താന്‍ കണ്ടുവെന്നും താനും സഹോദരി അമൃതയും ഉറക്കത്തിലായിരുന്നുവെന്നും ബഹളം കേട്ട് ഉണര്‍ന്നപ്പോള്‍ മാതാവ് ശോഭയെ കഴുത്ത് ഞെരിക്കുന്നതും ബോധം നഷ്ടപ്പെട്ടപ്പോള്‍ മഞ്ജുനാഥ് നാടോടികള്‍ താമസിച്ചിരുന്ന കൂടാരത്തിന് പുറത്തേക്ക് തന്റെ…
Read More