ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ലഹരിക്കേസില്‍ കുടുങ്ങിയത് ഏവരെയും ഞെട്ടിച്ചിരുന്നു.ആഢംബര കപ്പലില്‍ നടത്തിയ ലഹരി പാര്‍ട്ടിയില്‍ നിന്നുമാണ് താരപുത്രനെ കസ്റ്റഡിയിലെടുക്കുന്നത്. ആഴ്ചകളായിട്ടും ജാമ്യം പോലും ലഭിക്കാത്ത സാഹചര്യത്തിലൂടെ കടന്ന് പോവുകയാണ്. ഇതിനിടെ ആര്യനുമായി ബന്ധപ്പെട്ടുള്ള നിരവധി വാര്‍ത്തകളാണ് ദിനംപ്രതി പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ആര്യന് അറസ്റ്റിലായതിന് പിന്നാലെ പല പ്രമുഖ താരങ്ങളുടെ മക്കളും എന്‍സിബിയുടെ പരിധിയിലൂടെയാണ് പോവുന്നത്. താരപുത്രിയും നടിയുമായ അനന്യ പാണ്ഡെയ്ക്ക് രണ്ട് തവണ സമന്‍സ് ലഭിക്കുകയും ചെയ്തിരുന്നു. ഇതോടെ ആര്യനും അനന്യയും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള കഥകളും നാട്ടില്‍ പാട്ടായി. താരപുത്രന്റെ പ്രണയത്തെ കുറിച്ചും കൂട്ടുകാരെ കുറിച്ചുമുള്ള കഥകളാണ് ഇപ്പോള്‍ വൈറലാവുന്നത്. ആര്യന്റെയും അനന്യയുടെയും വാട്സ് ആപ്പ് ചാറ്റുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ചാറ്റില്‍ ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട സംസാരം നടന്നതായാണ് ചില റിപ്പോര്‍ട്ടുകള്‍. അവര്‍ സ്ഥിരമായി ഇത് സംബന്ധിച്ച് സംസാരിച്ചിരുന്നതായിട്ടാണ്…
Read More