ആദ്യരാത്രിയില്‍ തന്നെ വിവാഹമോചനം ആവശ്യപ്പെട്ട്് വധുവിന്റെ ആത്മഹത്യാ ഭീഷണി. തുടര്‍ന്ന് കാമുകനൊപ്പം പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തപ്പോള്‍ വരനും ബന്ധുക്കളും ശരിക്കും വെട്ടിലായി. അനേകം നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് കാമുകനും ബന്ധുക്കളും സമ്മതിച്ചതോടെയാണ് സ്ഥിതിഗതികള്‍ ശാന്തമായത്. സംഭവം തുടങ്ങുന്നതിങ്ങനെ…ആര്യനാട് സ്വദേശിയായ യുവതിയും അരുവിക്കര സ്വദേശിയായ പ്രവാസിയും ഞായറാഴ്ച ആര്യനാട് ആഡിറ്റോറിയത്തില്‍വച്ച് വിവാഹിതരായി. തുടര്‍ന്നു നടന്ന ചടങ്ങുകള്‍ക്ക് ശേഷം വീട്ടിലെത്തി വിവാഹ സല്‍ക്കാരങ്ങളും നടത്തി. എന്നാല്‍ ഭര്‍ത്തൃവീട്ടിലെത്തി കുറച്ചു സമയം കഴിഞ്ഞപ്പോള്‍ യുവതിയുടെ നിറം മാറുകയായിരുന്നു. വിവാഹം കഴിച്ച പ്രവാസിക്കൊപ്പം ജീവിക്കാന്‍ കഴിയില്ലെന്നും താന്‍ വിവാഹം കഴിഞ്ഞ് ജീവിക്കുകയാണെങ്കില്‍ പനവൂര്‍ സ്വദേശിയായ കാമുകനൊപ്പമായിരിക്കുമെന്നും നിലപാടെടുത്തതോടെ യുവാവ് കുഴങ്ങി. ഇതിനിടെ മുറിയ്ക്കുള്ളിലുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് കൈത്തണ്ട മുറിക്കാനും ഒരുങ്ങി. ഇതോടെ യുവാവിന്റെ വീട്ടുകാര്‍ വിവരം യുവതിയുടെ വീട്ടിലും അരുവിക്കര പൊലീസ് സ്‌റ്റേഷനിലും അറിയിച്ചു. തുടര്‍ന്ന് യുവതിയുടെയും യുവാവിന്റെയും വീട്ടുകാര്‍…
Read More