മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ കാക്കക്കുയില്‍ നാലുഭാഷകളിലായി പ്രേക്ഷകരുടെ മനം കീഴടക്കാന്‍ ചിത്രത്തിനായി. കോമഡിക്ക് പ്രാധാന്യം നല്‍കിയായിരുന്നു ചിത്രം ഒരുക്കിയിരുന്നത്. മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നു കൂടിയായിരുന്നു കാക്കക്കുയില്‍. ബോളിവുഡ് നായികയായ അര്‍സു ഗോവിത്രിക്കര്‍ ആയിരുന്നു കാക്കകുയിലില്‍ നായികയായി എത്തിയത്. അര്‍സുവിന്റെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. എന്നാല്‍ നീണ്ട കരിയര്‍ ഉണ്ടാക്കാന്‍ താരത്തിന് സാധിച്ചില്ല. ഏതാനും ചിത്രങ്ങളില്‍ കൂടി അഭിനയിച്ച ശേഷം താരം സിനിമ ജീവിതത്തില്‍ നിന്ന് നീണ്ട ഇടവേളയെടുക്കുകയായിരുന്നു. താരത്തിന്റെ കുടുംബജീവിതവും അത്ര ശോഭനമായിരുന്നില്ല. ബിസിനസ്മാനായ സിദ്ധാര്‍ഥ് സഭര്വാളിനെയാണ് താരം വിവാഹം ചെയ്തത്. ഇരുവര്‍ക്കും അഷ്മാന്‍ എന്നൊരു മകനും കൂടിയുണ്ട്. എന്നാല്‍ കുടുംബ ബന്ധത്തിലെ താളപ്പിഴകള്‍ മൂലം അര്‍സു തന്റെ ഭര്‍ത്താവിനെതിരെ 2019 ഫെബ്രുവരി 19 ന് ഗാര്‍ഹിക പീഡന കേസ് ഫയല്‍ ചെയ്യുകയും തുടര്‍ന്ന് ഇരുവരും…
Read More