ആലുവ: ആലുവയിൽ അഞ്ചു വയസുകാരിയെ മൃഗീയമായി കൊല ചെയ്ത കേസിലെ കുറ്റപത്രം എറണാകുളം പോക്സോ കോടതിയിൽ സമർപ്പിച്ചു. ബീഹാർ അറാനിയ സ്വദേശിയായ പ്രതി അസ്ഫാക്ക് ആലത്തിനെതിരേ (28) ചുമത്തിയ പത്ത് വകുപ്പുകൾ പ്രകാരം തയാറാക്കിയ കുറ്റപത്രത്തിൽ 800 പേജുകളാണുള്ളത്. ജൂലൈ 28ന് മുഹറം അവധി ദിനത്തിലാണ് അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി അതിഥിത്തൊഴിലാളി കൊല ചെയ്തത്. പ്രതിയെ അന്നു രാത്രി പിടികൂടിയെങ്കിലും കുട്ടിയെ ക്രൂരമായി കൊന്ന് ആലുവ മാർക്കറ്റിന് പിന്നിലെ ഒഴിഞ്ഞ പ്രദേശത്ത് ചാക്കിൽ കെട്ടി തള്ളിയ കാര്യം അടുത്ത ദിവസം രാവിലെയാണ് വ്യക്തമായത്. തുടർന്ന് രണ്ട് തവണ തെളിവെടുപ്പ് നടത്തി. സംഭവം നടന്ന് മുപ്പത്തിയഞ്ചാം ദിവസമാണ് കുറ്റപത്രം സമർപ്പിക്കുന്നത്കേസില് നാല്പതിലധികം സാക്ഷികളാണുള്ളത്. പ്രതി കുട്ടിയെ വീടിന് സമീപത്തുനിന്ന് കൂട്ടിക്കൊണ്ട് പോകുന്നതും ആലുവ മാർക്കറ്റിന് പിന്നിലേക്ക് കൊണ്ടു പോകുന്നതും സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ക്രൂരമായ പീഡനത്തിന് വിധേയമാക്കിയ…
Read MoreTag: asafaq alam
പണം കൊണ്ടോ മറ്റ് കാര്യങ്ങള്‍ കൊണ്ടോ എന്നെ സ്വാധീനിക്കാനാവില്ല ! ചാന്ദ്നി കൊലക്കേസില്‍ ആളൂര്‍ പറയുന്നതിങ്ങനെ…
അഞ്ചു വയസുകാരി ചാന്ദ്നിയുടെ മരണത്തില്‍ നിന്ന് കേരളക്കര ഇപ്പോഴും മുക്തമായിട്ടില്ല. ബാലികയെ അതിക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ അസഫാക് ആലം മുമ്പ് പോക്സോക്കേസില്‍ ജാമ്യത്തിലിറങ്ങിയ മുങ്ങിയ പ്രതിയാണെന്നത് അമ്പരപ്പുളവാക്കുകയാണ്. പൊതുവെ ഇത്തരം കേസുകളില്‍ പ്രതിഭാഗത്തിനൊപ്പം നിലകൊള്ളുന്ന അഡ്വ.ബി ആളൂര്‍ ഇത്തവണ വാദിഭാഗത്തിനൊപ്പമാണെന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. താന്‍ വാദി ഭാഗം ഏറ്റെടുക്കും എന്ന് ആളൂര്‍ പറയുന്നു. താന്‍ ചാന്ദിനി മോള്‍ക്ക് ഒപ്പമാണെന്ന് പറഞ്ഞ ആളൂര്‍ ഇതേ കുറിച്ച് ഒരുപാട് വ്യക്തികളും സംഘടനകളും എന്നോട് സംസാരിച്ചുവെന്നും പറഞ്ഞു. ആ കൊച്ചുകുട്ടിയെ പിച്ചി ചീന്തിയ കാപാലികന് പരമാവധി ശിക്ഷയായ തൂക്കുകയര്‍ വാങ്ങി നല്‍കും അദ്ദേഹം പറഞ്ഞു. തന്നെ ഒരിക്കലും പണം കൊണ്ടോ മറ്റ് കാര്യങ്ങള്‍ കൊണ്ടോ സ്വാധീനിക്കാന്‍ കഴിയില്ല. 12 വയസിന് മുകളില്‍ ബലാത്സംഗം ജീവപര്യന്തം ആണ്. ഇത് നിര്‍ഭയ കേസിനോട് അടുത്ത് നില്ക്കുന്ന കേസ് തന്നെ ആളൂര്‍ പറഞ്ഞു.…
Read Moreഅസഫാക് പതിവായി ലൈംഗിക വൈകൃതം നിറഞ്ഞ വീഡിയോകള്‍ കണ്ടിരുന്നു ! പോക്സോ അടക്കം ഒമ്പത് വകുപ്പുകള്‍
ആലുവയില്‍ അഞ്ചു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ബിഹാര്‍ സ്വദേശി അസഫാക് ആലത്തിനെ കോടതി റിമാന്‍ഡ് ചെയ്തു. ആലുവ മജിസ്ട്രേറ്റിന്റെ വീട്ടിലാണ് പ്രതിയെ ഹാജരാക്കിയത്. അസഫാക്കിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ആലുവ സബ്ജയിലില്‍ അടച്ചു. പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് പോലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്. ഏഴു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് ആവശ്യം. പോക്സോ കോടതി അപേക്ഷ പരിഗണിക്കും. കൊലപാതകം, പോക്സോ, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നിവ അടക്കം ഒമ്പത് വകുപ്പുകളാണ് അസഫാക്കിനെതിരെ എഫ്ഐആറില്‍ ചുമത്തിയിട്ടുള്ളത്. പ്രാഥമിക ചോദ്യചെയ്യലില്‍ ഒറ്റയ്ക്കാണ് കുറ്റകൃത്യം ചെയ്തിരിക്കുന്നതെന്നാണ് അസഫാക്ക് പോലീസിന് മൊഴി നല്‍കിയിട്ടുള്ളത്. ഇയാള്‍ക്ക് വീട് എടുത്തു നല്കിയ മൂന്നു പേരെ പോലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു. പിന്നീട് ഇവരെ വിട്ടയച്ചു. കുറ്റകൃത്യം നടത്തിയതിന് പ്രതിക്കു മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കം പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. അസഫാക്കിന്റെ പൂര്‍വകാല…
Read More