ന്യൂഡല്‍ഹി: ആളുകളുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് കുട്ടികള്‍ അടക്കമുള്ളവരെ ലൈംഗിക പീഡനത്തിനിരയാക്കിയതിന്റെ പേരിലാണ് ആശാറാം ബാപ്പുവിന് ഇപ്പോള്‍ ജീവപര്യന്തം തടവ് ലഭിച്ചിരിക്കുന്നത്. ആശാറാം ബാപ്പുവിന് മുമ്പും ഇത്തരം പല ആള്‍ദൈവങ്ങളും പീഡനക്കേസില്‍ അകത്തു പോയിട്ടുണ്ട്. സ്വാമി പ്രേമാനന്ദ,സ്വാമി പ്രേമാനന്ദ, സന്തോഷ് മാധവന്‍, വികാസ് ജോഷി എന്നിവരാണ് മുന്‍പ് ബാലപീഡനത്തിന്റെ പേരില്‍ അകത്ത് പോയ പ്രമുഖര്‍. പതിനഞ്ച് വര്‍ഷം മുന്‍പ് ആശ്രമത്തിലെ രണ്ട് യുവതികളെ പീഡിപ്പിച്ച കേസില്‍ ആള്‍ദൈവം ഗുര്‍മീത് റാം റഹിമും ജയിലിലാണ്. ബാല പീഡകരുടെ കൂട്ടത്തിലെ കേമന്‍ പ്രേം കുമാര്‍ സോമസുന്ദരം എന്ന സ്വാമി പ്രേമാനന്ദയാണ്. രണ്ടു ഡസനിലേറെ കൊച്ചുകുട്ടികളെ പീഡിപ്പിക്കുകയും കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെടുകയും ചെയ്ത പ്രേമാനന്ദയെ 1997ലാണ് ഇരട്ട ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. ശ്രീലങ്കയില്‍ നിന്നും 1984ല്‍ ഇന്ത്യയില്‍ എത്തി ആശ്രമം തുടങ്ങി ആയിരക്കണക്കിന് ആളുകളെ അനുയായികളായി വച്ചുകൊണ്ടിവരുന്ന സ്വാമിയുടെ യഥാര്‍ത്ഥ…
Read MoreTag: asaram bappu
രണ്ടു ദിവസത്തെ ജയില്‍വാസം സല്‍മാന്‍ ഖാനെ ആകെ മാറ്റി മറിച്ചു; ആ ശീലം ഉപേക്ഷിക്കാമെന്ന് സല്‍മാന്‍ തനിക്ക് വാക്കു തന്നെന്ന് ആശാറാം ബാപ്പു
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ രണ്ടു ദിവസം ജയില്‍ വാസമനുഭവിച്ച സല്‍മാന്‍ ഖാന്‍ ജയില്‍ മോചിതനായത് ചില പുതിയ തീരുമാനങ്ങളുമായെന്ന് സൂചന. അഞ്ചു വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് കോടതി ജയിലിലേയ്ക്ക് അയച്ച സല്‍മാന്‍ ജാമ്യം ലഭിച്ചതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് ജയില്‍മോചിതനായത്. തന്റെ ട്രേഡ്മാര്‍ക്ക് ശീലമായ പുകവലി നിര്‍ത്താമെന്ന് സല്‍മാന്‍ തനിക്ക് വാക്കു നല്‍കിയെന്ന് വെളിപ്പെടുത്തിയത് പീഡനക്കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന ആശാറാം ബാപ്പുവാണ്. ചില ഇംഗ്ലീഷ് മാധ്യമങ്ങളാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. സല്‍മാന്‍ ജോധ്പുര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞത് ആശാറാം ബാപ്പുവിനെ തടവില്‍ പാര്‍പ്പിച്ച രണ്ടാം ബ്ലോക്കില്‍ തന്നെയാണ്. ആശാറാം ബാപ്പുവിന്റെ സെല്ലിന്റെ തൊട്ടടുത്ത സെല്ലിലായിരുന്നു 106ാം നമ്പര്‍ തടവുകാരനായി സല്‍മാന്‍ രണ്ടു ദിവസം കഴിഞ്ഞത്.ജയിലില്‍ സല്‍മാന് ലഭിച്ച പ്രത്യേക പരിഗണനയില്‍ ആശാറാം ബാപ്പു അസന്തുഷ്ടനാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. സല്‍മാനെ കാണാന്‍ നിരവധി ആളുകള്‍ വന്നിരുന്നത് ആശാറാം ബാപ്പുവിനെ അലോസരപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒരു…
Read Moreഎന്നെ സന്യാസിയെന്നു വിളിക്കേണ്ട വേണമെങ്കില്‍ കഴുതയെന്നു വിളിച്ചോളൂ;മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ആശാറാം ബാപ്പുവിന്റെ മറുപടിയിങ്ങനെ…
ജോധ്പൂര്‍: തന്നെ കഴുതയെന്നു വിളിച്ചോളൂ എന്ന് ബലാല്‍സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ജയിലില്‍ കഴിയുന്ന ആള്‍ദൈവം ആശാറാം ബാപ്പു. ഗുര്‍മീത് റാം റഹീം സിങ്ങും രാംപാലും ആശാറാം ബാപ്പുവും വ്യാജ സന്യാസിമാരാണെന്ന് അഖില്‍ ഭാരതീയ അഖാര പരിഷത്ത് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുമ്പോള്‍ ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ച ചോദ്യമാണ് ബാപ്പുവിനെ ചൊടിപ്പിച്ചത്. സാധു, സന്യാസി എന്നീ ഗണത്തില്‍ താങ്കള്‍ ഉള്‍പ്പെടില്ലെന്ന് പരിഷത്ത് പ്രഖ്യാപിച്ച സ്ഥിതിക്ക് താങ്കളെ ഏത് പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. ‘കഴുതയുടെ ഗണത്തില്‍’ എന്നാണ് ഈ ചോദ്യത്തിന് ആശാറാം ബാപ്പു രോഷത്തോടെ മറുപടി പറഞ്ഞത്. കഴിഞ്ഞ ആഴ്ചയാണ് അഖില ഭാരതീയ പരിഷത്ത് വ്യാജ സന്യാസിമാരുടെ പട്ടിക പുറത്തിറക്കിയിത്. വ്യാജ സന്യാസിമാരുടെ പിടിയില്‍ അകപ്പെടുന്ന ഭക്തരെ അതില്‍ നിന്നും രക്ഷിക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലൊരു പട്ടിക പുറത്തുവിടുന്നതെന്നും 14 അഖാരകളുടെ കൂട്ടായ്മയായ അഖില…
Read More