ഫ്ളവേഴ്്സ് ചാനലിലെ സ്റ്റാര്‍മാജിക് പരിപാടിയില്‍ സന്തോഷ് പണ്ഡിറ്റിനെ വിളിച്ചുവരുത്തി മനപൂര്‍വം അധിക്ഷേപിച്ചെന്ന ആരോപണം സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സ്റ്റാര്‍ മാജിക് ഷോയിലെ മറ്റൊരു താരമായ അസീസ് നെടുമങ്ങാട്. സന്തോഷ് പണ്ഡിറ്റിന് പരിപാടിയുടെ രീതികള്‍ അറിയാത്തത് കൊണ്ട് സംഭവിച്ചതാണ് ഇതൊക്കെയെന്ന് അസീസ് പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറയുന്നത്. അസീസിന്റെ വാക്കുകള്‍ ഇങ്ങനെ… സ്റ്റാര്‍ മാജിക്കിനെ കുറിച്ച് പറയുന്ന സുഹൃത്തുക്കളോട് ഒറ്റ കാര്യമേ പറയാനുള്ളു. സ്റ്റാര്‍ മാജിക് വളരെ ഭയാനകമായ പ്രശ്നങ്ങളിലൂടെ പോയ്കൊണ്ടിരിയ്ക്കുകയാണ്. സത്യസന്ധമായി പറയുകയാണെങ്കില്‍ ഞങ്ങള്‍ ആരെയും ദ്രോഹിക്കാറില്ല. നമ്മള് ജനിച്ച് വളര്‍ന്നപ്പോള്‍ മുതല്‍ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരെല്ലാം പിന്നീട് ഒത്തൊരുമിക്കുന്നത് പോലെയാണ് സ്റ്റാര്‍ മാജിക്കില്‍ എത്തുന്നത്. ഞങ്ങള്‍ കൂട്ടുകാര്‍ പറയുന്ന തമാശകള്‍ മാത്രമാണ് അതില്‍ നടക്കുന്നത്. ചിലര്‍ക്ക് അറ്റാക്ക് ചെയ്യുന്നത് പോലെ തോന്നും. പക്ഷേ…
Read MoreTag: asees
മിമിക്രിക്കാരും മനുഷ്യരാണ്! സംഘാടകരുടെ ആക്രമണത്തിനിരയായ അസീസിനെ പിന്തുണച്ച് സുരാജ് വെഞ്ഞാറമ്മൂട്; സുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം
സ്റ്റേജ് പ്രോഗ്രാമിന് വൈകിയെത്തിയ മിമിക്രി താരം അസീസിനെ സംഘാടകര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച നടപടിക്കെതിരെ ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ സുരാജ് വെഞ്ഞാറമ്മൂട് രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സുരാജ് പ്രതിഷേധമറിയിച്ചിരിക്കുന്നത്. മിമിക്രിക്കാരെന്നാല് കോമാളികളോ ആരുടെയും കളിപ്പാവകളോ അല്ലെന്നും, താനടങ്ങുന്ന മിമിക്രിക്കാരും മനുഷ്യരാണെന്നും സുരാജ് തുറന്നടിച്ചു. അസീസിനെ തന്റെ അനിയന് എന്ന് വിളിച്ചാണ് സുരാജ് പോസ്റ്റില്‍ അഭിസംബോധന ചെയ്തിരിക്കുന്നത്. സുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം.. അതെ മിമിക്രിക്കാരും മനുഷ്യരാണ്. തങ്ങളുടെ സങ്കടങ്ങള്‍ ഉള്ളിലൊളിപ്പിച്ച് പ്രേക്ഷകരെ ചിരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍. ആ കൂട്ടത്തില്‍ പെട്ട എന്റെ അനിയന് അസീസ് കഴിഞ്ഞ ദിവസം ഒരു പറ്റം സാമൂഹ്യ വിരുദ്ധരാല്‍ അക്രമിക്കപ്പെട്ടു. വിദേശത്ത് നിന്ന് എത്താന്‍ വൈകിയതിനാല്‍ പറഞ്ഞേല്‍പ്പിച്ച പ്രോഗ്രാം തുടങ്ങാന്‍ ഒരു മണിക്കൂര്‍ വൈകിയതാണ് കാരണം. ഇപ്പോഴും അമ്പലപറമ്പിലും.. പള്ളി പെരുന്നാളിനും.. ഞാന്‍ സ്റ്റേജില്‍ കയറാറുണ്ട്. ആയതിനാല്‍ എന്റെ അനിയനെ ആക്രമിച്ച…
Read More