ഐശ്വര്യ റായിയും സല്മാന് ഖാനും നായികാ നായകന്മാരായി 1999ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് റൊമാന്റിക് ചിത്രമാണ് ‘ഹം ദില്‍ ദേ ചുകേ സനം’. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചിത്രം 1999 ജൂണ്‍ 18നാണ് പുറത്തിറങ്ങിയത്. ചിത്രത്തിന്റെ 22-മത് വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ സിനിമയുടെ ഓര്‍മ്മകള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് ഐശ്വര്യ റായി. സിനിമയുടെ സെറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഐശ്വര്യ ഇന്‍സ്റ്റഗ്രാമിലൂടെ ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുന്നത്. ഒപ്പം സംവിധായകനോടും ആരാധകരോടും നന്ദിയും ഐശ്വര്യ പറയുന്നുണ്ട്. ”ഹം ദില്‍ ദേ ചുകേ സനത്തിന്റെ 22 വര്‍ഷങ്ങള്‍, അത്തരമൊരു സ്നേഹ പ്രവാഹം കാരണം ഞാന്‍ ഓര്‍ക്കുന്നു, പക്ഷേ എന്റെ പ്രിയപ്പെട്ട സഞ്ജയ്, ഇത് നിത്യഹരിതമായ ചിത്രമാണ്.. എപ്പോഴും.. നന്ദി.. ലോകമെമ്പാടുമുള്ള എന്റെ ആരാധകര്‍ക്കും നന്ദി.. എന്നെ ഏറ്റവും സ്നേഹിക്കുന്ന കുടുംബത്തിനും എന്റെ സുഹൃത്തുകള്‍ക്കും നന്ദി.. എല്ലാവരുടെയും സ്നേഹത്തിനും എപ്പോഴും…
Read MoreTag: ash
നിങ്ങള്‍ക്ക് സുന്ദരിയായ ഒരു ഭാര്യയുണ്ട്. എന്നാല്‍ അത് നിങ്ങള്‍ അര്‍ഹിക്കുന്നില്ല ! ഇങ്ങനെ കമന്റ് ചെയ്തയാളുടെ വായടപ്പിക്കുന്ന മറുപടിയുമായി അഭിഷേക് ബച്ചന്…
ഇന്ത്യക്കാര്‍ക്ക് ഏറ്റവും അധികം അസൂയ തോന്നുന്ന വ്യക്തികളിലൊരാളാണ് അഭിഷേക് ബച്ചന്. ഇന്ത്യന്‍ സൗന്ദര്യ സങ്കല്‍പ്പങ്ങളുടെ എക്കാലത്തെയും പ്രതീകങ്ങളിലൊന്നായ ഐശ്വര്യാ റായി വിവാഹം കഴിച്ചതാണ് ആ അസൂയയ്ക്കു കാരണം. അഭിഷേക് ഐശ്വര്യയെ വിവാഹം കഴിച്ചതിന്റെ കലിപ്പ് ഇപ്പോഴും തീരാത്ത ആളുകളുണ്ട്. തരം കിട്ടുമ്പോഴൊക്കെ അവര്‍ തങ്ങളുടെ അമര്‍ഷം പുറത്തറിയിക്കാറുമുണ്ട്. ഇത്തരത്തില്‍ ഒരു സംഭവമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. തന്റെ പുതിയ ചിത്രമായ ദി ബിഗ് ബുള്ളറ്റിന്റെ വിശേഷങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചപ്പോള്‍ ആണ് അഭിഷേകിന് ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടായത്. അഭിഷേക് ബച്ചന് വളരെ സുന്ദരിയായ ഭാര്യയാണ് ഉള്ളത്. എന്നാല്‍ അത് അദ്ദേഹം അര്‍ഹിക്കുന്നില്ലെന്ന് ഒരു പ്രേക്ഷകന് പോസ്റ്റിന് താഴെ കമന്റ് ചെയ്യുകയായിരുന്നു. എന്നാല്‍ തന്നെ അവഹേളിക്കാന്‍ ശ്രമിച്ച വ്യക്തിക്ക് തക്ക മറുപടിയാണ് അഭിഷേക് നല്‍കുന്നത്. ‘നിങ്ങള്‍ ഒരു കാര്യത്തിലും മികവ് പുലര്‍ത്തുന്ന ആളല്ല. ഒറ്റക്കാര്യത്തില്‍ മാത്രമാണ് എനിക്ക് നിങ്ങളോട് അസൂയ…
Read Moreആരുമറിയാതെ ! ഐശ്വര്യറായ്ക്കു പിന്നിലെ ഡാന്സര്മാര്ക്കിടയില് ആരാലും ശ്രദ്ധിക്കപ്പെടാതെ സുശാന്ത് സിംഗ് രാജ്പുത്ത്;വീഡിയോ വൈറലാകുന്നു…
അകാലത്തില്‍ പൊലിഞ്ഞ സുശാന്ത് സിംഗ് രാജ്പുത്തിനെക്കുറിച്ചുള്ള ഓര്‍മകളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. 14 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഐശ്വര്യറായിയ്ക്ക് ഒപ്പം ഒരു സ്റ്റേജില്‍ പെര്‍ഫോം ചെയ്യുന്ന സുശാന്ത് സിങ് രജ്പുത്തിന്റെ വീഡിയോ ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുകയാണ്. ഐശ്വര്യയുടെ ഡാന്‍സിന്റെ പശ്ചാത്തലത്തില്‍ നൃത്തം വെയ്ക്കുന്ന ഡാന്‍സേഴ്സില്‍ ഒരാളാണ് സുശാന്ത്. ടെലിവിഷന്‍ താരവും സിനിമാനടനുമൊക്കെയാവും മുന്‍പ് ഷിയാമാക് ദാവറിന്റെ ഡാന്‍സ് ട്രൂപ്പില്‍ സുശാന്ത് പ്രവര്‍ത്തിച്ചിരുന്നു. ഓസ്ട്രേലിയയിലെ മെല്‍ബണില്‍ 2006ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് സമാപനച്ചടങ്ങില്‍ ഐശ്വര്യറായ് ബച്ചന് നൃത്തപ്രകടനം നടത്തിയപ്പോള്‍ പശ്ചാത്തലത്തിലെ നര്‍ത്തകരില്‍ ഒരാളായിരുന്നു താരം. ഐശ്വര്യ റായ് ബച്ചനും ഹൃത്വിക് റോഷനും ഒന്നിച്ചെത്തിയ ധൂം എഗെയ്ന് സോംഗിന്റെ പശ്ചാത്തലത്തിലും ഡാന്‍സ് ചെയ്യുന്ന സുശാന്തിനെ കാണാം. സാര നാച്ചെ ദിഖ, ജലഖ് ദിഖ്ല ജാ തുടങ്ങിയ ഡാന്‍സ് റിയാലിറ്റി ഷോകളിലും സുശാന്ത് പങ്കെടുത്തിരുന്നു. ഒരു റിയാലിറ്റി ഷോയ്ക്കിടെ നടന്നൊരു സംഭവം സുശാന്ത് ഒരിക്കല്‍…
Read Moreഅമ്മായിയമ്മ ആള് ഭയങ്കര സാധനമാ… ലാലുവിന്റെ വീട്ടില്‍ കൂട്ടയടി; അമ്മായിയമ്മ റാബ്രി ദേവിയ്ക്കെതിരേ പരാതിയുമായി മരുമകള്‍ ഐശ്വര്യ റായ്…
ഒരു കാലത്ത് ബിഹാറിനെ അടക്കിഭരിച്ച കുടുംബമായിരുന്നു ലാലു പ്രസാദ് യാദവിന്റേത്. ലാലും ഭാര്യ റാബ്രിദേവിയും മുഖ്യമന്ത്രിമാര്‍. എന്നാല്‍ കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലു അകത്തു പോയതോടെ എല്ലാം തകിടം മറിഞ്ഞു.അമ്മായിയമ്മ-മരുമകള്‍ പോരാണ് ഇപ്പോള്‍ ലാലുവിന്റെ കുടുംബത്തെ വാര്‍ത്തകളില്‍ നിര്‍ത്തുന്നത്. റാബ്രി ദേവി തന്റെ മുടിക്കുപിടിച്ച് തള്ളുകയും വീട്ടില്‍നിന്ന് ഇറക്കിവിടുകയും ചെയ്തുവെന്ന ആരോപണവുമായി മരുമകള്‍ ഐശ്വര്യ റായി രംഗത്തുവന്നു. ഏതാനും മാസങ്ങള്‍ക്കിടെ രണ്ടാം തവണയാണ് റാബ്രി ദേവിക്കെതിരേ പരാതിയുമായി ഐശ്വര്യ മുന്നോട്ടുവരുന്നത്. പട്നയിലെ 10 സര്‍ക്കുലര്‍ റോഡ് ഹൗസിലാണ് ലാലുവിന്റെ കുടുംബം താമസിക്കുന്നത്. ഇവിടെനിന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് തന്നെ പുറത്താക്കിയതെന്ന് ഐശ്വര്യ പറയുന്നു. സംഭവത്തെത്തുടര്‍ന്ന് ഐശ്വര്യയുടെ അച്ഛനും മുന്‍ എംഎല്‍എ.യുമായ ചന്ദ്രിക റായി ഇവിടേക്കെത്തി. അദ്ദേഹത്തിന്റെയും ഐശ്വര്യയുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ റാബ്രി ദേവിക്കെതിരേ സചിവാലയ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഐശ്വര്യ ആശുപത്രിയില്‍നിന്ന്…
Read Moreഐശ്വര്യറായ് യുടെ ജീവിതം എക്സിറ്റ് പോളുമായി ബന്ധപ്പെടുത്തി അവതരിപ്പിച്ച വിവേക് ഒബ്റോയ്ക്കെതിരേ വിമര്‍ശനം ശക്തമാകുന്നു;കടന്ന കൈയ്യായി പോയെന്ന് ആരാധകര്‍…
ലോക്സഭാ ഇലക്ഷനുമായി ബന്ധപ്പെട്ട എക്സിറ്റ് പോള്‍ പുറത്തുവന്നതിനു പിന്നാലെ ബോളിവുഡ് താരം വിവേക് ഒബ്റോയ് പങ്കു വച്ച ട്വീറ്റ് വന്‍ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. എക്സിറ്റ് പോളുമായി ബന്ധപ്പെട്ട് പങ്കുവച്ച ട്രോളാണ് താരത്തിന് വിനയായത്. ഐശ്വര്യ റായ്, സല്മാന് ഖാന്, അഭിഷേക് ബച്ചന്, ആരാധ്യ എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പം വിവേക് ഒബ്റോയിയുടെയും ചിത്രങ്ങള്‍ വച്ചുള്ള മീം ഉപയോഗിച്ചായിരുന്നു തിരഞ്ഞെടുപ്പു ഫല സൂചനയുടെ ട്രോള്‍ തയ്യാറാക്കിയിരുന്നത്. അഭിപ്രായ സര്‍വേ, എക്സിറ്റ് പോള്‍, തിരഞ്ഞെടുപ്പ് ഫലം എന്നിവ സൂചിപ്പിക്കാന്‍ ബോളിവുഡ് താരം ഐശ്വര്യയുടെ വ്യക്തിജീവിതവുമായി ബന്ധമുള്ള ചിത്രങ്ങളാണ് ട്രോളില്‍ ഉപയോഗിച്ചിരുന്നത്. രാഷ്ട്രീയമില്ല… വെറും ജീവിതം മാത്രം എന്ന അടിക്കുറിപ്പോടെയാണ് വിവേക് ഒബ്റോയി ട്രോള്‍ പോസ്റ്റ് പങ്കുവച്ചത്. ട്രോള്‍ വളരെ ക്രിയാത്മകമായി ചെയ്തിരിക്കുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇതാണ് വ്യാപക പ്രതിഷേധത്തിന് വഴി വച്ചത്. Haha! 👍 creative! No politics here….just life 🙏😃…
Read Moreആദ്യം എ.ആര് റഹ്മാന്റെ പിന്‍ഗാമിയായി; ഇപ്പോള്‍ ഐശ്വര്യ റായിയുടെ മകനും; സംഗീത് കുമാറിന് ഇത്തരം വേലത്തരങ്ങള്‍ പുത്തരിയല്ല…
ഐശ്വര്യാ റായ് തന്റെ അമ്മയാണെന്ന അവകാശവാദവുമായെത്തിയ സംഗീത് കുമാറിന് ഇത്തരം വേലത്തരങ്ങള്‍ പുതുമയുള്ള കാര്യമല്ലെന്ന് വിവരം. മുമ്പ് ഇയാള്‍ എ.ആര് റഹ്മാന്റെ പിന്‍ഗാമിയെന്ന് അവകാശപ്പെട്ടിരുന്നു എന്നാണ് പുതിയ വിവരം. ഐശ്വര്യാ റായ് തന്റെ അമ്മയാണെന്നതിന് തന്റെ പക്കല്‍ തെളിവുകളുണ്ടെന്നും വിശാഖപട്ടണം സ്വദേശിയായ ഇയാള്‍ അവകാശപ്പെട്ടിരുന്നു. നടി വിഷയത്തില്‍ പരാതി നല്കിയാല് യുവാവിന് എതിരെ കേസെടുക്കാമെന്നാണ് സംഭവത്തില്‍ വിശാഖപട്ടണം പോലീസ് പറയുന്നത്. ഈ യുവാവ് മുന്‍പ് താന്‍ എ.ആര്.റഹ്മാന്റെ പിന്‍ഗാമിയെന്ന് അവകാശപ്പെട്ടിരുന്നു. ഇദ്ദേഹം ആന്ധ്രയിലെ ഒരു ബസ് കണ്ടക്ടറുടെ മകനാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പഠിക്കാന്‍ സമര്‍ത്ഥനായിരുന്ന സന്ദീപ് ഇപ്പോള്‍ മദ്യത്തിന് അടിമയാണ്. 1988 ല്‍ ലണ്ടനിലായിരുന്നു തന്റെ ജനനം. ഐ.വി.എഫ് ചികിത്സ വഴിയായിരുന്നു ഇത്. രണ്ടു വയസ്സുവരെ ഐശ്വര്യ റായിയുടെ മാതാപിതാക്കളുടെ കൂടെയാണ് വളര്‍ന്നത്. 27 വയസ്സുവരെ ആന്ധ്രയിലെ ചോളപുരത്താണ് താമസിച്ചിരുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും…
Read More