കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ പ്രളയ ദുരിതാശ്വാസത്തിന് പണം സ്വരൂപിക്കുന്നതിനായി നടത്തിയ സംഗീത നിശയെക്കുറിച്ചുള്ള വിവാദങ്ങള്‍ കൊടുമ്പിരി കൊള്ളുമ്പോള്‍ ആരോപണ വിധേയനായ ആഷിക്ക് അബുവിനെ ന്യായീകരിച്ച് നടന്‍ ഹരീഷ് പേരടി രംഗത്ത്. സമൂഹ മാധ്യമങ്ങളിലടക്കം കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ക്കെതിരെ ആക്ഷേപം ഉയര്‍ന്നതോടെ 6,22,000രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതിന്റെ രേഖ സംവിധായകന്‍ ആഷിഖ് അബു പുറത്തുവിട്ടിരുന്നു. എന്നാല്‍,? ചെക്കില്‍ രേഖപ്പെടുത്തിയിരിക്കുന്ന തീയതി ആഷിക്ക് അബുവിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ഇതോടെ നിരവധി ആളുകളാണ് ആഷിക്ക് അബുവിനെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോള്‍ സംഭവത്തില്‍ ആഷിക്ക് അബുവിനെ ന്യായീകരിച്ച് എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ആഷിക്ക് ആരുടെയും പോക്കറ്റില്‍ നിന്ന് കൈയ്യിട്ട് വാരുന്ന ആളല്ലെന്നും മറിച്ച് പണത്തിന്റെ കാര്യത്തില്‍ കൃത്യതയും സത്യസന്ധതയും വെച്ചു പുലര്‍ത്തുന്ന ആളാണെന്നും ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു… ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ……
Read MoreTag: ashiqu abu
ആകെ മുങ്ങിയാല്‍ കുളിരില്ല ! ആഷിഖ് അബു പറയുന്നതൊന്ന് ബിജിബാല്‍ പറയുന്നത് മറ്റൊന്ന്; സന്ദീപ് വാര്യരുടെ വാദത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടര്‍; പണി മൊത്തത്തില്‍ പാളി മ്യൂസിക്ക് ഫൗണ്ടേഷന്‍…
മ്യൂസിക്ക് ഫൗണ്ടേഷന്റെ സംഗീത പരിപാടി നടത്തിയത് പ്രളയദുരിതാശ്വാസത്തിന് പണം സ്വരൂപിക്കാനല്ലെന്ന് ആഷിഖ് അബു വാദമുയര്‍ത്തിയതിനെത്തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടര്‍ എസ്. സുഹാസ്.യുവമോര്‍ച്ചാ നേതാവ് സന്ദീപ് വാര്യരുടെ പരാതി പരിഗണിച്ചാണ് അന്വേഷണത്തിന് കളക്ടര്‍ ഉത്തരവിട്ടത്. കളക്ടറായിരുന്നു പരിപാടിയുടെ രക്ഷാധികാരിയെന്ന് മ്യൂസിക് ഫൗണ്ടേഷന്‍ സെക്രട്ടറി ബിജിബാല്‍ പറഞ്ഞിരുന്നു. എന്നാല്‍ കളക്ടര്‍ ഇക്കാര്യം നിഷേധിച്ചതോടെ മ്യൂസിക്ക് ഫൗണ്ടേഷന്‍ വീണ്ടും വെട്ടിലായി. സാങ്കേതിക പിഴവാണെന്ന് പറഞ്ഞ് ബിജിബാല്‍ തടിയൂരിയതിന്റെ പിന്നാലെയാണ് പോലീസ് അന്വേഷണത്തിന് കളക്ടര്‍ ഉത്തരവിട്ടത്. തട്ടിപ്പുമായി ബന്ധപ്പെട്ട് സന്ദീപ് വാര്യര്‍ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയാണ് കളക്ടര്‍ പൊലീസിന് കൈമാറുന്നത്. പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് മനസ്സിലാക്കിയാണ് ഇടപെടല്‍. കൊച്ചി റേഞ്ച് ഐജിക്കും കമ്മീഷണര്‍ക്കുമാണ് പരാതി കൈമാറിയത്. അന്വേഷണം ഉള്‍പ്പെടെയുള്ള അനിവാര്യമായ നടപടികള്‍ വേണമെന്ന് പൊലീസിനോട് കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിനുള്ള പരിപാടി നടത്തുന്നതിനായി, രാജീവ് ഗാന്ധി ഇന്‍ഡോര്‍…
Read More