ലോകത്തെ ഏറ്റവും അസ്വസ്ഥമായ രാജ്യങ്ങളിലൊന്നായ പാകിസ്ഥാന്‍ തീവ്രവാദത്തിന്റെ നഴ്‌സറി എന്നതിനൊപ്പം തന്നെ കിരാതമായ നിയമങ്ങളുടെ സംരക്ഷകര്‍ കൂടിയാണ്. രാജ്യത്തെ ന്യൂനപക്ഷത്തെ വേട്ടയാടാന്‍ ഇവര്‍ ഉപയോഗിക്കുന്ന പ്രധാന ആയുധമാണ് ‘ബ്ലാസ്‌ഫെമി’. ഇംഗ്ലീഷില്‍ ഈ വാക്കിന്റെ അര്‍ഥം മതനിന്ദ അല്ലെങ്കില്‍ ഈശ്വരനിന്ദ എന്നിങ്ങനെയൊക്കെയാണ്. എന്നാല്‍ പാകിസ്ഥാനില്‍ മതന്യൂനപക്ഷങ്ങളുടെ മതത്തെയോ ദൈവത്തെയോ നിന്ദിച്ചാലോ അവരുടെ ആരാധനാലയങ്ങള്‍ പൊളിച്ചാലോ ഈ ശിക്ഷ ബാധകമല്ലെന്നതാണ് ഏറ്റവും വിചിത്രമായ വസ്തുത. ഈ കിരാതനിയമത്തില്‍ കുടുങ്ങി 1967 മുതല്‍ 2014 വരെ ശിക്ഷിക്കപ്പെട്ടത് 1,300ല്‍ അധികം അളുകളാണ്. പലര്‍ക്കും കിട്ടിയത് വധശിക്ഷയാണ്. പൊതുവായ മതനിന്ദക്കെതിരെ ബ്രിട്ടീഷ് ഭരണകാലത്ത് തയ്യാറാക്കിയ നിയമത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് ഇന്നത്തെ രീതിയിലാക്കിയത് 1980 ലായിരുന്നു. അതിനു ശേഷം ചുരുങ്ങിയത് 75 പേരെങ്കിലും ദൈവനിന്ദയുടെ പേരില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പലരെയും മതഭ്രാന്തരായ നാട്ടുകാരാണ് കൊലപ്പെടുത്തിയെന്നതാണ് മറ്റൊരു വസ്തുത. ദൈവനിന്ദയുള്ള പോസ്റ്റുകള്‍ ഓണ്‍ലൈനില്‍…
Read More