ന്യൂഡല്‍ഹി:എല്ലാ ബലാല്‍സംഗികളെയും പീഡകരെയും തൂക്കിക്കൊല്ലണമെന്ന് ആശാദേവി. 2012ലെ ഡല്‍ഹി ബലാത്സംഗക്കേസിലെ ഇരയുടെ അമ്മയാണ് ആശാദേവി. ബാലപീഡകര്‍ക്ക് വധശിക്ഷ നല്കുന്ന വിധത്തില്‍ പോസ്കോ നിയമം ഭേദഗതി ചെയ്യുന്നതിനോട് പ്രതികരിക്കുകയായിരുന്നു ആശാദേവി. 12 വയസില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമം നല്ല ചുവടുവെയ്പാണ്. എന്നാല്‍ വധശിക്ഷ എല്ലാ പീഡകര്‍ക്കും നല്‍കണമെന്നും ആശാദേവി ആവശ്യപ്പെട്ടു. എല്ലാവര്ക്കും നീതി ലഭിക്കണം ബലാത്സംഗത്തോളം ഹീനമായ കുറ്റം വേറെയില്ല. അതിലും വലിയ വേദനയും ആശാദേവി പറഞ്ഞു. ബാലപീഡകര്‍ക്ക് വധശിക്ഷ. പോസ്കോ നിയമഭേദഗതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. 12 വയസില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പ് വരുത്തുന്നതാണ് ഭേദഗതി.കത്വ, ഉന്നാവോ മാനഭംഗക്കേസുകളുടെ പശ്ചാത്തലത്തിലാണു കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമം തടയല്‍ നിയമമായ പോസ്കോയില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. 12 വയസു വരെയുള്ള കുട്ടികളെ മാനഭംഗത്തിനിരയാക്കുന്നവര്‍ക്കു വധശിക്ഷ ലഭിക്കുന്ന വിധമാണ് മാറ്റം. നിലവിലെ നിയമപ്രകാരം പരമാവധി…
Read MoreTag: asifa
മൃതദേഹത്തോടു പോലും അനാദരവ് ! ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് സംസ്കരിച്ചത് എട്ടുകിലോമീറ്റര്‍ ദൂരെ…
ശ്രീനഗര്‍:നിഷ്ഠൂരമായ കൂട്ടബലാല്‍സംഗത്തിനിരയായി കൊലപ്പെട്ട കത്വയിലെ എട്ടുവയസുകാരിയുടെ മൃതദേഹത്തോടു പോലും അനാദരവ്. പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിക്കാന്‍ ഒരു തുണ്ട് ഭൂമിപോലും നാട്ടുകാര്‍ വിട്ടുകൊടുത്തില്ലെന്നും മൃതദേഹം സംസ്കരിക്കാന്‍ അനുവദിക്കാതെ കുടുംബത്തെ ആട്ടിപ്പായിച്ചെന്നും റിപ്പോര്‍ട്ട്. ഇത്രയും ക്രൂരമായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തോടും നാട്ടുകാര്‍ ദയവില്ലാതെ പെരുമാറിയെന്ന വിവരമാണ് പുറത്തുവന്നത്. പിറന്നുവീണ നാട്ടില്‍ സംസ്കാരം നടത്താനാവാതെ വന്നതോടെ എട്ടുകിലോമീറ്റര്‍ അകലെയാണ് സംസ്കാരം നടത്തിയത്. കത്വയിലെ രസാന ഗ്രാമത്തില്‍ നിന്ന് എട്ടുകിലോമീറ്റര്‍ അകലെ ഒരു കുന്നിന് ചെരുവിലാണ് ഒടുവില്‍ ആ കുടുംബം തങ്ങളുടെ പിഞ്ചോമനയുടെ മൃതദേഹം അടക്കിയത്. ഇവിടെ ഏക്കറുകണക്കിന് നീണ്ടുകിടക്കുന്ന ഗോതമ്പുവയലിന്റെ ഒരു അരികിലായാണ് ആ കുരുന്നിന്റെ അന്ത്യവിശ്രമം. ജനുവരിയിലാണ് ദാരുണമായി കുഞ്ഞ് കൊലചെയ്യപ്പെടുന്നത്. കാണാതായി ദിവസങ്ങള്‍ കഴിഞ്ഞ് മൃതദേഹം കണ്ടെത്തി. ഇന്‍ക്വസ്റ്റും മറ്റു നടപടികളും കഴിഞ്ഞായിരുന്നു സംസ്കാരത്തിനായി മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കിയത്. മൃതദേഹം അടക്കാന്‍ നാട്ടില്‍ സ്ഥലം കിട്ടാതായതോടെ നാല് അകന്ന…
Read More