സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് അസ്ല മാര്‍ലി എന്ന ഹില. ആളുകള്‍ പൊതുവെ തുറന്നു പറയാന്‍ മടികാണിക്കുന്ന ലൈംഗികകാര്യങ്ങള്‍ ശാസ്ത്രീയമായ രീതിയില്‍ വിശദീകരിച്ചാണ് അസ്ല ശ്രദ്ധേയയായത്. കൈവിട്ടുപോയ ജീവിതം തിരികെ പിടിച്ചത് യൂട്യൂബിലൂടെയായിരുന്നെന്ന് ഹില തന്നെ പറഞ്ഞിരുന്നു. കാമറ പോലും ഫേസ് ചെയ്യാത്ത ആളായിരുന്നു. കഴിഞ്ഞ അനുഭവങ്ങളും ട്രോമയുമാണ് എന്നെ ഇന്നത്തെ ലെവലിലേക്ക് എത്തിയത്. പാസ്റ്റില്‍ ജീവിക്കാറില്ല പക്ഷേ, പല അനുഭവങ്ങളും സമ്മാനിച്ച പാഠം പ്രചോദനമാണെന്നും താരം പറഞ്ഞിരുന്നു. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. അംജീഷ് എന്നാണ് വരന്റെ പേര്. എന്നാല്‍ വരന് നിശ്ചയത്തിന് ഉണ്ടായിരുന്നില്ല. ഫോണിലൂടെ മാത്രമായിരുന്നു യുകെയില്‍ ജോലി ചെയ്യുന്ന അംജീഷും അസ്ലയും കണ്ടതും സംസാരിച്ചതുമെല്ലാം. വിവാഹത്തിന് ഏതാനും ദിസങ്ങള്‍ മാത്രം ബാക്കിയിരിക്കെ അസ്ലയും അംജീഷും കണ്ടുമുട്ടിയിരിക്കുകയാണിപ്പോള്. ഇപ്പോഴിതാ തങ്ങളുടെ ആദ്യ മീറ്റിനെ കുറിച്ച് അസ്ല പങ്കുവെച്ച വീഡിയോയാണ് വൈറലാവുന്നത്. ശരിക്കും ഒരു…
Read More