സോഷ്യല്‍മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് അസ്ല മാര്‍ലി എന്ന ഹില. യൂട്യൂബ് ചാനലിലൂടെയാണ് അസ്ല പ്രശസ്തയായത്. തന്റെ യൂട്യൂബ് ചാനലില്‍ സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് അസ്ല കൂടുതലും സംസാരിക്കാറുള്ളത്. ഒട്ടുമിക്ക സ്ത്രീകളും അറിയാന്‍ ആഗ്രഹിക്കുന്നതും എന്നാല്‍ തുറന്നു ചോദിക്കാന്‍ മടിക്കുന്നതുമായ കാര്യങ്ങളെക്കുറിച്ചാണ് അസ്ലയുടെ ഒട്ടുമിക്ക വീഡിയോകളും. അടുത്തിടെ തന്റെ ബ്രേക്കപ്പിനെ കുറിച്ചും അസ്ല സംസാരിച്ചിരുന്നു. എന്നാല്‍ താന്‍ ഇപ്പോള്‍ വരനെ അന്വേഷിക്കുകയാണെന്നും പെട്ടെന്ന് തന്നെ കല്യാണമുണ്ടാകുമെന്നും കഴിഞ്ഞ വീഡിയോയില്‍ അസ്ല പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ പെണ്ണുകാണല്‍ വിശേഷങ്ങളാണ് താരം പുതിയ വീഡിയോയില്‍ പങ്കുവെച്ചിരിക്കുന്നത്. സന്തോഷം കൊണ്ട് തനിക്ക് ഇരിക്കാന്‍ പറ്റുന്നില്ലെന്നും ഇതൊരു അറേഞ്ച്ഡ് മാരേജ് ആണെന്നും പെണ്ണുകാണലിന് ചെക്കന് വന്നിട്ടില്ലെന്നും അവന് ജോലി സ്ഥലത്താണുള്ളതെന്നും അസ്ല വീഡിയോയില്‍ പറയുന്നു. കുറച്ച് ദൂരെയാണ് ചെറുക്കന്റെ വീട്. പെണ്ണുകാണലിന് അവന്റെ പപ്പയും മമ്മിയും അനിയത്തിയും അനിയനുമാണ് വന്നതെന്നും അസ്ല…
Read More