കൊച്ചി: അഖിഖയെ ഹാദിയയാക്കിയത് യമനിലേക്ക് കടത്താനെന്ന വാദവുമായി അച്ഛന്‍ അശോകന്‍.താന്‍ ഇടപെട്ടതുകൊണ്ടു മാത്രമാണ് മകള്‍ ഇപ്പോഴും ഇന്ത്യയില്‍ കഴിയുന്നത്. കൂട്ടുകാരിയായ അമ്പിളി പിന്തിരിപ്പിച്ചില്ലായിരുന്നുവെങ്കില്‍ ഹാദിയ ഫാസില്‍ മുസ്തഫയുടെ രണ്ടാം ഭാര്യയായി യമനില്‍ എത്തുമായിരുന്നുവെന്ന് സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അശോകന്‍ പറയുന്നു. ഫാസില്‍ മുസ്തഫ ഷെറിന്‍ ഷഹാന ദമ്പതികളും ആയി അഖില ബന്ധത്തെ കുറിച്ചുള്ള എന്‍ഐഎയുടെ അന്വേഷണ റിപ്പോര്‍ട്ട് കോടതി പരിശോധിക്കണമെന്ന് ആവശ്യം. കേരള പൊലീസിന്റെ ഓപ്പറേഷന്‍ പീജിയന്‍ലൂടെ 350 പേരെ ഐഎസില്‍ ചേരുന്നതില്‍ നിന്ന് തടയാന്‍ സാധിച്ചു എന്നും അശോകന്‍ വ്യക്തമാക്കി. ഹാദിയ കേസില്‍ സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്ത് പുതിയ സത്യവാങ് മൂലത്തില്‍ ആണ് തന്റെ മകളെ യെമനിലേക്ക് കൊണ്ട് പോകാന്‍ നടന്ന ആദ്യ ശ്രമത്തെ കുറിച്ച് അശോകന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഹാദിയയുടെ അടുത്ത സുഹൃത്തായ അമ്പിളിയില്‍ നിന്ന് സമീപകാലത്ത് ആണ് ഇക്കാര്യം അറിഞ്ഞത് എന്നും…
Read MoreTag: ASOKAN
ആടു മേയ്ക്കല്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സിയെ സഹായിക്കാന്‍ കാക്കിയിട്ട ഏമാന്മാരും;സത്യസരണിയെ സംരക്ഷിക്കുന്ന ഡിവൈഎസ്പിമാരും സിഐമാരും നിരീക്ഷണത്തില്‍…
കേരളത്തില്‍ വന്‍ വിവാദം സൃഷ്ടിച്ചു മുന്നേറുന്ന ഹാദിയ കേസില്‍ പുതിയ കണ്ടെത്തല്‍. അഖിലയെ മതംമാറ്റി ഹാദിയ ആക്കിയവര്‍ക്കു പിന്നില്‍ സ്ഥലത്തെ ചില പോലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നാണ് സൂചന. മലപ്പുറം, പാലക്കാട് ജില്ലയിലെ മൂന്ന് ഡിവൈഎസ്പി മാരും 3 സിഐമാരും തീവ്ര നിലപാടുകാരെ പിന്തുണയ്ക്കുന്നുവെന്നാണ് കണ്ടെത്തല്‍. ഹാദിയ കേസില്‍ ഐഎസ് ബന്ധം ആരോപിക്കപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ എന്‍ഐഎ അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ ഇവിടെയെത്തിയിരുന്നു. ഇവരാണ് പൊലീസുകാരുടെ ഇടപെടല്‍ കണ്ടെത്തിയത്. കേന്ദ്ര ഏജന്‍സികള്‍ ഇക്കാര്യം സംസ്ഥാന പോലീസിനെ അറിയിച്ചിട്ടുണ്ട്. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാന ഇന്റലിജന്‍സ് മേധാവിയും ഇത്തരമൊരു പ്രശ്‌നമുണ്ടെന്ന് സമ്മതിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഇതില്‍ എത്രമാത്രം വാസ്തവമുണ്ടെന്ന് അറിയില്ല. ഏതായാലും ഈ പൊലീസ് ഉദ്യോഗസ്ഥരുടെ നടപടികളെ കേന്ദ്ര ഏജന്‍സികള്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഹാദിയ വിഷയത്തില്‍ ആരോപണ വിധേയര്‍ക്കെതിരെ ഒന്നും ചെയ്തില്ല. പകരം അവരെ…
Read More