കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനില്‍ നടന്ന സംഭവങ്ങള്‍ സിനിമകളില്‍ മാത്രം കണ്ടു പരിചയമുള്ളവയായിരുന്നു. പഴ്സ് നഷ്ട്പപെട്ടെന്ന പരാതിയുമായി സ്റ്റേഷനിലെത്തിയ അന്യസംസ്ഥാനക്കാരി മണിക്കൂറുകള്‍ക്കകം മേലുദ്യോഗസ്ഥയായി മാറിയതോടെയാണ് സഹപ്രവര്‍ത്തകര്‍ ഞെട്ടിയത്. എഎസ്പിയായി എം.ഹേമലത ചുമതലയേറ്റ ഉടനെയാണ് വേഷം മാറി പെരിന്തല്‍മണ്ണ സ്റ്റേഷനിലെത്തിയത്. സ്റ്റേഷനിലെ പിആര്‍ഒ ഷാജിയോട് ഒരു പരാതി ബോധിപ്പിക്കാനുണ്ടെന്നും കെഎസ്ആര്‍ടിസി ബസ്സില്‍ വെച്ച് തന്റെ പഴ്സ് നഷ്ടപ്പെട്ടെന്നും അറിയിച്ചു. ഒരു ടെക്സ്റ്റൈല്‍ സ്ഥാപനത്തിലാണ് ജോലിയെന്നാണ് പറഞ്ഞത്. ഉടനടി ഒരു പരാതി എഴുതി നല്കാന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് ആവശ്യപ്പെട്ടു. പരാതിക്കാരി എഎസ്പിയാണെന്നറിയാതെതന്നെ തുടര്‍ നടപടികളും സ്വീകരിച്ചു. കൈ കഴുകുന്നതിനായി സാനിറ്റൈസര്‍ നല്‍കുകയും ഇരിക്കാന്‍ സൗകര്യമൊരുക്കുകയും ചെയ്തു. ഇതെല്ലാം പരാതിക്കാരി സന്തോഷപൂര്‍വം സ്വീകരിക്കുകയും ചെയ്തു. പരാതി ലഭിച്ചതിനു പിന്നാലെ കെഎസ്ആര്‍ടിസി അധികൃതരുമായി ബന്ധപ്പെട്ട് പ്രശ്നം ശ്രദ്ധയില്‍പെടുത്തി. പരാതിക്ക് രസീത് ആവശ്യമില്ലെന്ന് പരാതിക്കാരി പറഞ്ഞെങ്കിലും നിര്‍ബന്ധമായും രസീത് കൈപ്പറ്റണം എന്ന് പിആര്‍ഒ…
Read More