സംസ്ഥാനത്ത് ബഹുഭാര്യാത്വം നിരോധിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് വ്യക്തമാക്കി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ഇതിന്റെ നിയമസാധുത പരിശോധിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കുമെന്നും ഹിമന്ത ശര്‍മ പറഞ്ഞു. മതത്തിനകത്തെ ബഹുഭാര്യാത്വം നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമുണ്ടോയെന്ന് പരിശോധിക്കുന്നതിനായാണ് വിദഗ്ധ സമിതിയെ നിയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങള്‍ ഏക സിവില്‍കോഡിലേക്കല്ല പോകുന്നത്. പക്ഷേ ബഹുഭാര്യാത്വം നിരോധിക്കണം. ഇതിനായി നിയോഗിച്ച സമിതി നിയമവിദഗ്ധരോട് ഉള്‍പ്പടെ വിശദമായ ചര്‍ച്ചകള്‍ നടത്തും. ശരിഅത്ത് നിയമത്തിന്റേത് ഉള്‍പ്പടെയുള്ളവ പരിശോധിക്കുമെന്നും ബിശ്വശര്‍മ്മ അറിയിച്ചു. ബലപ്രയോഗത്തിലൂടെയല്ല സമവായത്തിലൂടെയായിരിക്കും തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ശൈശവവിവാഹത്തിനെതിരെയുളള നടപടിക്രമങ്ങളുടെ ഭാഗമായി നിരവധി പുരുഷന്മാര് ഒന്നിലധികം തവണ വിവാഹം കഴിച്ചതായും അവരുട ഭാര്യമാര്‍ ദരിദ്ര വിഭാഗത്തില്‍പ്പെട്ടവരാണെന്നും കണ്ടെത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. ബഹുഭാര്യാത്വ നിരോധനത്തോടൊപ്പം ശൈശവിവാഹത്തിനെതിരായ പ്രവര്‍ത്തനം ഇനിയും ശക്തമാക്കുമെന്നും ഹിമന്ത പറഞ്ഞു.
Read MoreTag: assam
പത്താംക്ലാസില്‍ ഒരു കുട്ടിയെപ്പോലും വിജയിപ്പിക്കാനായില്ല ! 34 സര്‍ക്കാര്‍ സ്കൂളുകള്‍ പൂട്ടാനൊരുങ്ങുന്നു…
ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന പത്താം ക്ലാസ് പരീക്ഷയില്‍ ഒരു കുട്ടി പോലും വിജയിക്കാതിരുന്ന 34 സര്‍ക്കാര്‍ സ്കൂളുകള്‍ അടച്ചു പൂട്ടാനൊരുങ്ങി അസം സര്‍ക്കാര്‍. 34 സ്കൂളുകളിലായി ആയിരത്തോളം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയെങ്കിലും ഒരാള്‍പോലും വിജയിച്ചില്ല. അടച്ചു പൂട്ടുന്ന സ്കൂളുകള്‍ സമീപത്തെ സര്‍ക്കാര്‍ സ്കൂളുകളുമായി ലയിപ്പിക്കും. അധ്യാപകരെയും വിദ്യര്‍ത്ഥികളെയും സെക്കന്‍ഡറി സ്കൂളുകളിലേക്ക് മാറ്റുമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. വിദ്യാര്‍ത്ഥികള്‍ പത്താം തരം കടക്കാത്തതും 10 ശതമാനത്തില്‍ കൂടുതല്‍ വിജയശതമാനമില്ലാത്തതുമായ 102 സ്കൂളുകളും അടച്ചു പൂട്ടലിന്റെ വക്കിലാണ്. 30ല്‍ താഴെ വിദ്യാര്‍ത്ഥികള്‍ മാത്രമുള്ള 800 സര്‍ക്കാര്‍ സ്കൂളുകള്‍ അടച്ചു പൂട്ടുന്നതിനുള്ള പദ്ധതികളുളളതായി സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പ്രതികരിച്ചിരുന്നു. നാലു ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയപ്പോള്‍ 56.49 ശതമാനമായിരുന്നു ഈ വര്‍ഷത്തെ വിജയ ശതമാനം. 2018ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് 2021ല്‍ പരീക്ഷ നടത്തിയിരുന്നില്ല. മുന്‍…
Read Moreവാഹനത്തില്‍ നിന്ന് ബിസ്ക്കറ്റ് മോഷ്ടിക്കുന്നതിനിടെ പിടികൂടി ! ബാലനെ സ്റ്റേഷനിലിട്ട് ക്രൂരമായി മര്‍ദ്ദിച്ച് എഎസ്ഐ…
അസമിലെ പോലീസ് സ്റ്റേഷനില്‍ സ്റ്റേഷനില്‍ ബാലന് ക്രൂര മര്‍ദ്ദനമേറ്റ സംഭവത്തില്‍ എഎസ്ഐയെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ വ്യാപകമായ പ്രതിഷേധമുയര്‍ന്നതിന് പിന്നാലെയാണ് ലഹാരിഘട്ട് പോലീസ് സ്റ്റേഷനിലെ എഎസ്ഐ ഉപേന്‍ ബൊര്‍ദോലായിയെ സസ്പെന്‍ഡ് ചെയ്തത്. മാര്‍ച്ച് ഒമ്പതാം തീയതിയാണ് മൊറിഗാവ് ജില്ലയിലെ ലഹാരിഘട്ട് പോലീസ് സ്റ്റേഷനില്‍വെച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി മര്‍ദനത്തിനിരയായത്. സ്റ്റേഷന് വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍നിന്ന് ബിസ്കറ്റും കേസ് രേഖകളും മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ ബാലനെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനകത്തേക്ക് കൊണ്ടുപോയി കുട്ടിയെ ക്രൂരമായി മര്‍ദിച്ചു. എഎസ്ഐ കുട്ടിയെ മര്‍ദിക്കുന്ന വീഡിയോ കഴിഞ്ഞദിവസങ്ങളിലാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ബനിയനും ലുങ്കിയും മാത്രം ധരിച്ച എഎസ്ഐ വടി കൊണ്ട് കുട്ടിയെ തല്ലുന്നതാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. അടിക്കരുതെന്ന് കുട്ടി കരഞ്ഞുപറയുന്നതും ദൃശ്യങ്ങളില്‍ കാണാം. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് ഉദ്യോഗസ്ഥനെതിരേ ശക്തമായ പ്രതിഷേധമാണുയര്‍ന്നത്. തുടര്‍ന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ എഎസ്ഐയെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്ത് ഉത്തരവിട്ടത്. കുട്ടിയെ…
Read Moreകോവിഡിനെതിരെ ശക്തമായി പോരുതുമ്പോള്‍ ഇതാ വരുന്നു അടുത്തത് ! അസമില്‍ പന്നിപ്പനി പടരുന്നു; 2500ലധികം പന്നികള്‍ ചത്തു…
കോവിഡ് ഫലപ്രദമായി പ്രതിരോധിച്ച സംസ്ഥാനങ്ങളിലൊന്നാണ് അസം. സംസ്ഥാനത്ത് 43 പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അതില്‍ 33 പേരും രോഗമുക്തരായി. ഒരാള്‍ മാത്രമാണ് മരണപ്പെട്ടത്. ഇങ്ങനെ കൊറോണയെ സമര്‍ഥമായി പ്രതിരോധിച്ച സംസ്ഥാനത്തിനെ ഭീതിലാഴ്ത്തിക്കൊണ്ട് പന്നിപ്പനി പടരുകയാണ് ഇപ്പോള്‍. 2500ലധികം പന്നികള്‍ ഇതിനോടകം ആഫ്രിക്കന്‍ പന്നിപ്പനി ബാധിച്ച് മരിച്ചെന്ന് അസം സര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യത്ത് ആദ്യമായാണ് ആഫ്രിക്കന്‍ പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അസമില്‍ കഴിഞ്ഞ രണ്ടാഴ്ചയായി അജ്ഞാത വൈറസ് ബാധയേറ്റ് പന്നികള്‍ ചത്തൊടുങ്ങുന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസില്‍ നടത്തിയ പരിശോധനയിലാണ് പന്നികളുടെ മരണത്തിന് കാരണം ആഫ്രിക്കന്‍ പന്നിപ്പനി ആണെന്ന് തെളിഞ്ഞത്. ഇതേതുടര്‍ന്ന് സംസ്ഥാനത്ത് പന്നികളെ വില്‍ക്കുന്നതിനും പന്നിയിറച്ചി വില്‍ക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതിനുപുറമെ സംസ്ഥാനത്തെ ആറ് ജില്ലകളെ തീവ്രബാധിത മേഖലയായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എച്ച്1 എന്‍1…
Read Moreകേരളം സുരക്ഷിത താവളം ! പൗരത്വ ഭേദഗതി നിയമം ഇവിടെ നടപ്പാക്കില്ലെന്ന പ്രതീക്ഷയില്‍ അസമിലെ അഭയാര്‍ഥികള്‍ കൂട്ടത്തോടെ കേരളത്തിലേക്ക് വണ്ടികയറുന്നുവെന്ന് സൂചന…
കേരളത്തില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന പ്രതീക്ഷയില്‍ അസമിലെ അഭയാര്‍ഥികള്‍ കൂട്ടത്തോടെ കേരളത്തിലേക്ക് വണ്ടി കയറുന്നതായി സൂചന. പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി ബില്ലും സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ മുറുകുന്നതിനിടെയാണ് കേരളം സുരക്ഷിത സംസ്ഥാന എന്നു കണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം അഭയാര്‍ഥികളും കേരളത്തിലേക്ക് വരുന്നത് എന്നാണ് വിവരം. വടക്കന്‍ ജില്ലകളിലടക്കം രഹസ്യാന്വേഷണ ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അസമില്‍ രണ്ടു ലക്ഷത്തിലധികം അനധികൃത കുടിയേറ്റക്കാരുണ്ടെന്ന് പൗരത്വപട്ടികയില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ കൂടുതലും ബംഗ്ളാദേശില്‍ നിന്നും എത്തിയവരാണ്. അസമില്‍ സ്വന്തമായും വാടകയ്ക്കും താമസിക്കുന്ന ഇവരെ മാറ്റി പാര്‍പ്പിക്കാനായി ക്യാമ്പുകള്‍ ഒരുങ്ങുകയാണ്. അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിയില്‍ നിന്നും 134 കിലോമീറ്റര്‍ മാറിയാണ് പുതിയ ക്യാമ്പുകള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം ഭയങ്ങളാണ് ഇവരെ പലായനത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് പറയുന്നത്. കേരളത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ നിരവധിയുള്ളതിനാല്‍ ഇവര്‍ക്കിടയിലേക്കാണ് പൗരത്വപട്ടികയില്‍ കയറാനാവാത്തവരുടെയും കടന്നുവരവ്. അതേസമയം, കേരളം പൗരത്വ ഭേദഗതി…
Read Moreപ്രളയത്തില്‍ സര്‍വത്ര മുങ്ങി അസം ! ഒറ്റക്കൊമ്പന് കാണ്ടാമൃഗമുള്ള കാസിരംഗ നാഷണല്‍ പാര്‍ക്കില്‍ 80 ശതമാനവും വെള്ളത്തിനടിയില്‍…
പ്രളയത്തില്‍ മുങ്ങി അസം. പ്രളയത്തില്‍ ഇതുവരെ 37 പേര് മരിച്ചു. 28 ജില്ലകളിലെ 103 റവന്യൂ സര്‍ക്കിളുകളിലായി 4128 ഗ്രാമങ്ങള്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണെന്ന് അസം ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു. 53,52,107 പേരെ പ്രളയം ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. പ്രളയബാധിതരെ 427 ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്. അസമിലെ 33ല്‍ 30 ജില്ലകളും പ്രളയബാധിതമാണ്. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങള്‍ സംഭാവന ചെയ്യണമെന്ന് അസമില്‍ നിന്നുള്ള കായിക താരം ഹിമാ ദാസ് ഉള്‍പ്പെടെയുള്ളവര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ജോര്‍ഹട്ട്, തേസ്പൂര്, ഗുവാഹത്തി, ദുബാരി തുടങ്ങിയ മേഖലകളിലെല്ലാം ബ്രഹ്മപുത്ര നദി അപകടനില കവിഞ്ഞ് ഒഴുകുകയാണ്. ലക്ഷക്കണക്കിന് മനുഷ്യരെ ബാധിച്ച പ്രളയം വന്യമൃഗങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അപൂര്‍വമായ ഒറ്റക്കൊമ്പന് കാണ്ടാമൃഗങ്ങളുള്ള കാസിരംഗ ദേശീയ പാര്‍ക്കിന്റെ 80 ശതമാനവും വെള്ളത്തിനടയിയിലാണ്. മനാസ് നാഷണല്‍ പാര്‍ക്ക്, പോബിത്തോറ വന്യജീവി സങ്കേതം എന്നിവയും വെള്ളത്തിനടിയിലാണ്. നിരവധി…
Read Moreലോട്ടറിയില്‍ ഒന്നാം സമ്മാനമായ 65 ലക്ഷം അടിച്ചത് അസം സ്വദേശിയായ തൊഴിലാളിയ്ക്ക് ! പണം ബാങ്ക് വഴി മാറിത്തരാമെന്ന് വിശ്വസിപ്പിച്ച് മലയാളി യുവാവ് ലോട്ടറിയുമായി മുങ്ങി; മലയാളികളെ ആകെ നാണം കെടുത്തുന്ന സംഭവം ഇങ്ങനെ…
കോട്ടയം:ചില മലയാളികള്‍ മൊത്തം മലയാളികള്‍ക്കും അപമാനമുണ്ടാക്കുന്ന പ്രവൃത്തികള്‍ ചെയ്യാന്‍ വ്യാപൃതരാണ്. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്. 65 ലക്ഷം ഒന്നാം സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് മലയാളി യുവാവ് തട്ടിയെടുത്തുവെന്ന പരാതിയുമായി അസം സ്വദേശി രംഗത്ത്. നിലമ്പൂര്‍ സ്വദേശിയായ മിഖ്ദാദ് എന്നയാള്‍ക്കെതിരേയാണ് അസം സ്വദേശി സുശീലന് പരാതിയുമായി വന്നത്. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഡിസംബര്‍ 10ന് നറുക്കെടുത്ത വിന്‍വിന്‍ ലോട്ടറിയില്‍ ആണ് ഒന്നാം സമ്മാനം ലഭിച്ചത്. എന്നാല്‍ സുശീലന് ടിക്കറ്റ് മാറി പണം ആക്കുവാന് ബാങ്ക് അക്കൗണ്ട് ഇല്ലാതിരുന്നതാണ് ചതിയില്‍പ്പെടാന്‍ ഇടയാക്കിയത്. കോട്ടയം അമ്മഞ്ചേരിയിലെ ഐസിഎച്ച് ആശുപത്രിയിലെ ജീവനക്കാരനാണ് സുശീല്‍. പണം വാങ്ങുവാന്‍ വഴി ഇല്ലാതെ വിഷമിച്ചു നിന്നപ്പോള്‍ കാന്റീനില്‍ അപ്പം എത്തിക്കുന്ന നിലമ്പൂര്‍ സ്വദേശി മിഖ്ദാദിന്റെ സഹായം നല്‍കാമെന്ന് പറഞ്ഞ് വരികയായിരുന്നു. പക്ഷേ ടിക്കറ്റ് വാങ്ങി പോയ ആളെ ശേഷം കണ്ടില്ല. ഇതോടെയാണ്…
Read Moreചരിത്രം തിരുത്തുന്ന തീരുമാനവുമായി അസം സര്‍ക്കാര്‍; മാതാപിതാക്കളെ സംരക്ഷിക്കാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കും; ഇത്തരമൊരു ബില്ല് അവതരിപ്പിക്കുന്നത് രാജ്യത്ത് ആദ്യം
ഗുവഹാത്തി: ചരിത്രം തിരുത്തിക്കുറിക്കുന്ന തീരുമാനവുമായി അസം സര്‍ക്കാര്‍. മാതാപിതാക്കള്‍ക്ക് സംരക്ഷണം നല്‍കാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പത്ത് ശതമാനം വെട്ടിക്കുറക്കാനാണ് അസം സര്‍ക്കാരിന്റെ തീരുമാനം. മാതാപിതാക്കള്‍ക്കും ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന സഹോദരങ്ങള്‍ക്കും സംരക്ഷണം നല്‍കാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പത്ത് ശതമാനം വെട്ടിക്കുറക്കുന്നത് സംബന്ധിച്ച ബില്‍ കഴിഞ്ഞ ദിവസമാണ് അസം നിയമസഭയില്‍ അവതരിപ്പിച്ചത്. ഇത്തരത്തില്‍ ശമ്പളത്തില്‍ നിന്നും പിടിക്കുന്ന തുക മാതാപിതാക്കളെ കണ്ടു പിടിച്ച് അവര്‍ക്ക് തന്നെ നല്‍കാനാണ് സര്‍ക്കാരിന്റെ ശ്രമം. അസം എംപ്ലോയീസ് പേരന്റ്സ് റെസ്പോണ്സിബിലിറ്റി ആന്റ് നോംസ് ഫോര്‍ അക്കൗണ്ടബിലിറ്റി ആന്റ് മോണിറ്ററിംഗ് ബില്‍ 2017എന്നാണ് നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ട ബില്ലിന്റെ പേര്. മക്കള്‍ ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ വൃദ്ധസദനങ്ങളിലാകുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ബില്‍ അവതരിപ്പിച്ചു കൊണ്ട് സംസ്ഥാന മന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. സര്‍ക്കാര്‍ ജനങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ ഇടപെടുകയല്ല…
Read Moreഗ്രാമീണര്‍ക്ക് ഇനി നീന്തല്‍ തന്നെ ശരണം! മൃതദേഹം സൈക്കിളില്‍ വീട്ടിലെത്തിച്ച സംഭവം അന്വേഷിക്കാനെത്തിയ സംഘം പാലം തകര്‍ന്ന് പുഴയില്‍…
ദിസ്പൂര്‍: സഹോദരന്റെ മൃതദേഹം സൈക്കിളില്‍ കെട്ടിവച്ച് വീട്ടിലെത്തിയ സംഭവം അന്വേഷിക്കാനെത്തിയ സംഘം പാലം തകര്‍ന്ന് പുഴയില്‍ വീണു. ഗ്രാമത്തിനെ പുറം ലോകവുമായി ബന്ധിപ്പിച്ചിരുന്ന മുളകൊണ്ടുള്ള പാലമാണ് അന്വേഷണ സംഘത്തിന്റെ ഭാരം താങ്ങാനാവാതെ തകര്‍ന്നു വീണത്. ഉദ്യോഗസ്ഥര്‍ ചില്ലറ പരിക്കുകളോടെ രക്ഷപ്പെട്ടു. മുഖ്യമന്ത്രി ശര്‍ബാനന്ദ സോനാവാളിന്റെ മണ്ഡലമായ മാജൂളിയിലാണ് സംഭവം. ദിസ്പൂര്‍: സഹോദരന്റെ മൃതദേഹം സൈക്കിളില്‍ കെട്ടിവെച്ച് വീട്ടിലെത്തിച്ച സംഭവം അന്വേഷിക്കാനെത്തിയ സംഘം പാലം തകര്‍ന്ന് പുഴയില്‍ വീണു. ഗ്രാമത്തെ പുറംലോകവുമായി ബന്ധിപ്പിച്ചിരുന്ന പാലമാണ് അന്വേഷണസംഘം കയറിയതോടെ തകര്‍ന്ന് വീണത്. ഉദ്യോഗസ്ഥര്‍ ചെറിയപരുക്കുകളോടെ രക്ഷപ്പെട്ടു. ബിജെപി ഭരിക്കുന്ന അസമില്‍ മുഖ്യമന്ത്രി സര്‍ബനാനന്ദ സോനാവാളിന്റെ മണ്ഡലമായ മാജുളിയിലാണ് സംഭവം.സൈക്കിളില്‍ കെട്ടിവെച്ച സഹോദരന്റെ മൃതദേഹവുമായി പാലത്തിലൂടെ സ്വന്തം ഗ്രാമമായ ലൂയിത് ഖബാലുവിലേക്ക് പോകുന്ന യുവാവിന്റെ വേദനിപ്പിക്കുന്ന ദൃശ്യം വലിയ വാര്‍ത്തയായിരുന്നു.കോണ്‍ക്രീറ്റ് പാലമില്ലാത്തതിനാല്‍ മരിച്ചവരേയും രോഗികളേയും മുളപ്പാലത്തിലൂടെയാണ് കൊണ്ട് പോയിരുന്നത്. എന്തായാലും പാലം…
Read More