ഗുവാഹത്തി:സമരവും പ്രതിഷേധങ്ങളുമെല്ലാം പരിധി വിടുമ്പോള്‍ പിന്നെ പോലീസിനു തലവേദനയാണ്. പ്രശ്‌നക്കാരെ പിരിച്ചുവിടാന്‍ പലപ്പോഴും ലാത്തിച്ചാര്‍ജ് മുതല്‍ ഗ്രനേഡ് പ്രയോഗം വരെ പോലീസ് നടത്താറുണ്ട്. ഇതൊക്കെ പലപ്പോഴും സമരക്കാര്‍ക്ക് ശാരീരിക അസ്വസ്ഥതകളും ഏര്‍പ്പിക്കാറുണ്ട്. എന്നാല്‍, ഇപ്പോഴിതാ അസം പോലീസ് ഒരു പുതിയ പ്രതിരോധിക്കല്‍ തന്ത്രവുമായി രംഗത്തെത്തിയിരിക്കുകയാണ്. അത് മറ്റൊന്നുമല്ല, മുളക് പ്രയോഗം. അതും ലോകത്തിലെ ഏറ്റവും ചൂടന്‍ മുളകുകൊണ്ട്. ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ധാരാളമായി കാണുന്ന ഭൂത് ജൊലോകിയ എന്ന ചൂടന്‍ മുളകിന്റെ സത്തുപയോഗിച്ച് പ്രത്യേക ആയുധം നിര്‍മ്മിച്ചിരിക്കുകയാണ് ഡി.ആര്‍.ഡി.ഒ. സാധാരണ നമ്മള്‍ ഉപയോഗിക്കുന്ന മുളകിനെക്കാള്‍ 20 മടങ്ങ് എരിവ് കൂടുതലാണ് ഭൂത് ജൊലോകിയ എന്ന മുളകിന് ഉള്ളത്. സമരങ്ങളും കലാപങ്ങളും നിയന്ത്രണാതീതമാകുമ്പോള്‍ പ്രയോഗിക്കാനുള്ള ചില്ലി ഗ്രനേഡാണ് ഭൂത് ജൊലോകിയയുടെ സത്തുകൊണ്ട് ഡിആര്‍ഡിഒ വികസിപ്പിച്ചിരിക്കുന്നത്. അസ്സംകാരുടെ അഭിമാനത്തിന്റെ പ്രതീകമാണ് ഈ മുളക്. നമുക്ക് കഴിക്കാന്‍ ഭയം തോന്നുമെങ്കിലും…
Read MoreTag: assam police
ഇവന്മാര്‍ ചിരിപ്പിച്ചു കൊല്ലും ! ‘590 കിലോ കഞ്ചാവ് കിട്ടിയിട്ടുണ്ട് ഉടമകള്‍ എത്രയും വേഗം ബന്ധപ്പെടുക; അസം പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് കിടിലന്‍ തമാശ…
‘ഒരു വസ്തു കളഞ്ഞുകിട്ടിയിട്ടുണ്ട് ഉടമകള്‍ ഈ വിലാസത്തില്‍ ബന്ധപ്പെടുക’ എന്ന പത്രപരസ്യം കണ്ടിട്ടില്ലേ. ഏതാണ്ട് ഇതിനു സമാനമായ ഒരു പോസ്റ്റാണ് അസം പോലീസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഈ പോസ്റ്റ് കണ്ടവര്‍ ആദ്യമൊന്നു ഞെട്ടി പിന്നെ ചിരിയോടു ചിരി. കാരണം 590 കിലോഗ്രാം കഞ്ചാവാണ് പൊലീസുകാര്‍ പിടിച്ചത്. ഈ കഞ്ചാവിന്റെ ഉടമയെ രസകരമായി ട്രോളുന്നതായിരുന്നു അസം പൊലീസിന്റെ പോസ്റ്റ്. ”ആരുടെയെങ്കിലും 590 കിലോ കഞ്ചാവും ഒരു ട്രക്കും ചഗോളിയ ചെക്ക് പോയിന്റിനു സമീപം കഴിഞ്ഞ രാത്രി നഷ്ടമായിട്ടുണ്ടോ? പേടിക്കേണ്ട. ഞങ്ങളത് കണ്ടെത്തിയിട്ടുണ്ട്. ദയവായി ദുഹ്ബ്രി പൊലീസുമായി ബന്ധപ്പെടൂ. അവര്‍ നിങ്ങളെ സഹായിക്കും, തീര്‍ച്ച. അഭിനന്ദനങ്ങള്‍ ടീം ദുഹ്ബ്രി”- അസം പൊലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കഞ്ചാവ് നിറച്ച പെട്ടികള്‍ അടക്കിവച്ചിരിക്കുന്ന ചിത്രവും ഇതോടൊപ്പം പങ്കുവച്ചു.കഞ്ചാവു കടത്തുകാരെ ട്രോളിയുള്ള പൊലീസിന്റെ പോസ്റ്റ് വളരെപ്പെട്ടെന്നു തന്നെ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു. ഇതോടെ…
Read More