സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ പോലീസ് സ്റ്റേഷനിൽ നിന്നും വർഷങ്ങൾ പഴക്കമുള്ള അസ്ഥികൂടം കണ്ടെടുത്തു. ഖത്തോദര പോലീസ് സ്റ്റേഷൻ വളപ്പിൽ പിടിച്ചിട്ടിരുന്ന വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് നീക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. തലയോട്ടിയും അരയ്ക്ക് കീഴ്പ്പോട്ടുള്ള ഭാഗങ്ങളുടെയും ശേഷിപ്പുകളാണ് കണ്ടെത്തിയത്. അസ്ഥികൂടത്തിന് നാലു വർഷത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. അസ്ഥികൂടം സ്ത്രീയുടേതാണോ പുരുഷന്റെതാണോ എന്ന് സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. അസ്ഥികൂടത്തിന്റെ മറ്റു ഭാഗങ്ങൾ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
Read MoreTag: asthikoodam
നാട്ടകത്ത് പാന്റും അടിവസ്ത്രവും ധരിച്ച നിലയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവം; വൈക്കത്ത് നിന്ന് കാണാതായ ജിഷ്ണു വിന്റേതെന്ന് ബന്ധുക്കൾ; മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ
കോട്ടയം: നാട്ടകത്തുനിന്നു കണ്ടെത്തിയ മൃതദേഹാവശിഷ്ടം തിരിച്ചറിഞ്ഞു. വൈക്കത്തുനിന്നു കാണാതായ ജിഷ്ണു ഹരിദാസാണ് മരിച്ചത്. മൃതദേഹത്തിലെ വസ്ത്രങ്ങളും ചെരുപ്പും ബന്ധുകൾ തിരിച്ചറിഞ്ഞു. വെള്ളിയാഴ്ചയാണ് മറിയപ്പള്ളിയിലെ സാഹിത്യ പ്രസാധക സഹകരണസംഘത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അസ്ഥികൂടം കണ്ടെത്തിയത്. അതേസമയം ജിഷ്ണുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുകൾ പറഞ്ഞു. ഈ മാസം മൂന്നിനാണ് ജിഷ്ണുവിനെ കാണാതായത്. പുളിമരത്തിൽ തൂങ്ങി മരിച്ച നിലയിലാണു അസ്ഥികൂടം കണ്ടെത്തിയത്. സാഹിത്യ പ്രസാധക സഹകരണ സംഘത്തിന്റെ ഇന്ത്യ പ്രസ് പ്രവർത്തിച്ചിരുന്ന സ്ഥലത്തിനു പിന്നിൽ നാല് ഏക്കറോളം സ്ഥലം കാടുപിടിച്ചു കിടക്കുകയായിരുന്നു. ഇപ്പോൾ സപ്ലൈക്കോയുടെ സൂപ്പർമാർക്കറ്റുകളിലേക്കുള്ള മൊത്ത വിതരണ കേന്ദ്രമായാണ് ഇവിടം പ്രവർത്തിക്കുന്നത്. ഈ സ്ഥലത്ത് എസ്പിസിഎസിന്റെ ലിറ്റററി മ്യൂസിയം നിർമിക്കുന്നതിനായി ജെസിബി ഉപയോഗിച്ച് കാട് വൃത്തിയാക്കുന്ന ജോലികൾ രണ്ടു ദിവസമായി നടക്കുകയായിരുന്നു. ഇതിനിടെയാണ് പുളിമരത്തിന്റെ ചുവട്ടിലായി പാന്റും അടിവസ്ത്രവും ധരിച്ച നിലയിൽ അസ്ഥികൂടം കണ്ടെത്തിയത്.
Read More