‘ ചര്‍മം കണ്ടാല്‍ പ്രായം തോന്നുകയേയില്ല’. ചിലരെ കാണുമ്പോള്‍ പലരും പറഞ്ഞുപോകുന്നതാണിത്. തായ്‌വാന്‍ സ്വദേശിനിയായ ഇന്റീരിയര്‍ ഡിസൈനര്‍ ലൂര്‍ സുവിനെ കാണുമ്പോള്‍ ആരുമിങ്ങനെ പറഞ്ഞുപോകും. പ്രായം 41 ഉണ്ടെങ്കിലും ലൂറിനെ കണ്ടാല്‍ പതിനെട്ടിനു മേല്‍ മതിക്കില്ലെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. ഇന്‍സ്റ്റഗ്രാമില്‍ അങ്ങോളമിങ്ങോളും ലൂറിന്റെ ചിത്രങ്ങള്‍ പറന്നു നടക്കുകയാണ്. ചര്‍മ്മത്തില്‍ യാതൊരുവിധ പാടുകളോ ചുളിവുകളോ ഇല്ല എന്നതാണ് ഈ 41കാരിയുടെ സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടുന്നത്. ചിത്രങ്ങള്‍ പ്രചരിക്കുന്നതിന് പിന്നാലെ ലൂറിനോട് ചര്‍മ്മ സൗന്ദര്യത്തിന്റെ രഹസ്യം അന്വേഷിച്ചും സോഷ്യല്‍മീഡിയാ ഉപയോക്താക്കള്‍ രംഗത്തെത്തി. എന്നാല്‍ ധാരാളം വെളളം കുടിക്കുകയും സൂര്യപ്രകാശത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയുമാണ് താന്‍ ചെയ്യാറുളളതെന്ന് ലൂര്‍ പറയുന്നു. മികച്ച സംരക്ഷണം നല്‍കുന്ന സണ്‍സ്‌ക്രീനുകളും ശ്രദ്ധയോടെ ഉപയോഗിക്കും. ഇത് കൂടാതെ ഭക്ഷണത്തിലും ലൂര്‍ ശ്രദ്ധിക്കുന്നുണ്ട്. ധാരാളം വെളളം കുടിക്കുക, എണ്ണ കൂടുതലുളള ഭക്ഷണം ഒളഴിവാക്കുക, വഴുവഴുപ്പുളള ഭക്ഷണം ഒഴിവാക്കുക, പഞ്ചസാര…
Read More