വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ കൊണ്ടു തന്നെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച താരമാണ് മോനിഷ. മോനിഷയുടെ അകാല മരണം മലയാളികളെ ഒട്ടൊന്നുമല്ല തളര്‍ത്തിയത്.. ആ മരണത്തെക്കുറിച്ച് തുറന്നു പറയുകയാണ് പ്രമുഖ ഗായകന് എം.ജി. ശ്രീകുമാര്‍. തനിക്ക് ജ്യോതിഷത്തിലോ ജ്യോതിഷികളിലോ വിശ്വാസമില്ലെന്നാണ് എം.ജി ശ്രീകുമാര്‍ പറയുന്നത്. ഇതൊക്കെ സാമാധാനത്തിനു വേണ്ടി ചെയ്യുന്നതാണെന്നും, വരാനുള്ളത് വരുമെന്നും എം.ജി ശ്രീകുമാര്‍ പറയുന്നു. നിരവധി അനുഭവങ്ങള്‍ ജീവിതത്തില്‍ തനിക്കുണ്ടായിട്ടുണ്ടെന്നും, അന്തരിച്ച നടി മോനിഷയുടെ ജീവിതം തന്നെ ഏറ്റവും വലിയ ഉദാഹരണമാണെന്നും അദ്ദേഹം പറയുന്നു. ഒരുപാട് ഉദാഹരണങ്ങള്‍ എന്റെ ജീവിതത്തിലുണ്ട്. മോനിഷയുടെ കാര്യം തന്നെ ഉദാഹരണമെന്നും എംജി ശ്രീകുമാര്‍ പറയുന്നു. കല്യാണം കഴിച്ച് രണ്ട് കുട്ടികളുടെ അമ്മയാകുമെന്നൊക്കെയായിരുന്നു പ്രവചനം. എന്നാല്‍ പ്രവചനം നടന്ന് രണ്ടാഴ്ച കഴിയും മുമ്പു തന്നെ അവള് പോയി. നമുക്ക് ഒന്നും തന്നെ നമ്മുടെ ലൈഫിനെ പറ്റി പ്രവചിക്കാന്‍ കഴിയില്ലെന്നും ശ്രീകുമാര്‍ വ്യക്തമാക്കി.
Read More