ഭൂമിയ്ക്കു പുറത്ത് വാസസ്ഥലങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ശാസ്ത്രലോകം ഇപ്പോള്‍. ചൊവ്വയിലെയും ചന്ദ്രനിലെയും പര്യവേഷണങ്ങളെല്ലാം ഇത് ലക്ഷ്യം വച്ചാണ്്. ഐഎസ്ആര്‍ഒയും നാസയും ഉള്‍പ്പെടെ ബഹിരാകാശ ഏജന്‍സികളെല്ലാം ഇതിനു പിന്നാലെയാണ്. ഇതുവരെ ഭരണകൂടങ്ങള്‍ നേരിട്ട് നിയന്ത്രിച്ചിരുന്ന ബഹിരാകാശം സ്വകാര്യ മേഖലയ്ക്ക് തുറന്നു കൊടുത്തത് ഈ രംഗത്ത് വന്‍വിപ്ലവത്തിനാണ് വഴിവെച്ചത്. മനുഷ്യന് ചിന്തിക്കാവുന്നതിനപ്പുറമുള്ള സ്വപ്‌നങ്ങള്‍ കാണുന്നത് ശീലമാക്കിയ ഇലോണ്‍ മസ്‌ക്കാണ് ഈ മേഖലയില്‍ ഒന്നാമന്‍. ഇപ്പോള്‍ മസ്‌കിന്റെ സ്‌പേസ് എക്‌സിന്റെ ബഹിരാകാശ പേടകം സഞ്ചാരികളെയും വഹിച്ചു കൊണ്ട് ബഹിരാകാശത്തേക്ക് പറന്നുയര്‍ന്നിരിക്കുകയാണ്. നിരവധി പരീക്ഷണ പറക്കലുകള്‍ക്ക് ശേഷമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് നാല് ബഹിരാകാശ യാത്രികരേയും വഹിച്ചു കൊണ്ട് ഇന്നലെ സ്‌പേസ് എക്‌സിന്റെ പേടകം യാത്ര തിരിച്ചത്. നാസയുടെ സഹകരണത്തോടെയാണിത്. സമ്പൂര്‍ണ്ണമായും സ്വകാര്യമേഖലയില്‍ ബഹിരാകാശ യാത്രകള്‍ ഒരുക്കുവാനുള്ള നാസയുടെ ശ്രമത്തിന്റെ ആദ്യഭാഗമായാണ് ഹൈ ടെക് വ്യവസായിയായ എലണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ…
Read More